0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.5K

തള്ളി നടത്തിച്ചു….

“അമ്മു നിന്നെ വീട്ടിൽ ഇറക്കീട്ട് ഞാൻ പോകുവെ….”

അവൻ വീടെത്താറായപ്പോൾ കുറച്ച് വേഗം കുറച്ചു…

“അതെന്താ….”

“നിഖിലിന്റെ പെങ്ങടെ കല്യാണം അല്ലെ അടുത്താഴ്ച…അതിന് ചരക്കെടുക്കാൻ പോണം അവന്റെ കൂടെ….രാത്രി ലേറ്റ് ആകും എത്താൻ….”

”നിനക്ക് ഡ്രസ്സ്‌ എടുക്കണ്ടേ….അമ്മയും അരുണിന്റവിടുന്ന് എല്ലാരും ഉണ്ട്…നിന്നേം വിളിച്ചതല്ലേ….“

”എനിക്ക് വേണ്ട ഇടാത്തത് വേറെ ഉണ്ട്….“

”അതവിടെ ഇരുന്നോട്ടെ…ഇതിപ്പോ പുതിയതൊന്ന് വാങ്ങിക്കാം…“

”വേണ്ടന്നെ…അമ്മ വർക്ക്‌ ചെയ്ത് തന്നതാ…ഞാൻ അങ്ങനത്തെ ഒന്നും കോളേജിൽ ഇടില്ലല്ലോ..പിന്നെ വെറുതെ വാങ്ങിക്കൂട്ടുന്നെ ആകും…അത് മതിയെടാ….“

”മ്മ്മ്…“ പിന്നവൻ നിർബന്ധിച്ചില്ല…കയ്യിൽ ഉണ്ടായിട്ടല്ല…കല്യാണം ആയിട്ട് നിഖിലിന്റെ കയ്യിൽ വച്ചുകൊടുക്കാൻ ഉള്ളത് ഒപ്പിക്കണം ഇനി…ഒന്നുമില്ലാത്തവനും ഇഷ്ടപെട്ട പെണ്ണ് ഇട്ടൊരുങ്ങി നടക്കുന്നത് കാണാൻ ഒരു കൊതി കാണുലോ..അങ്ങനെ ചോദിച്ചതാണ്…അടുത്ത ആഴ്ച ഒരു ഓട്ടം ഉണ്ട് അതുവരെ ആരോടേലും മറിക്കാം എന്ന് കരുതി…

”മരുന്ന് ബൈക്കിൽ വച്ച് മറന്നുന്ന് പറഞ്ഞാ മതി…“ ബൈക്ക് നിർത്തി  മുറ്റത്താരും ഇല്ലെന്ന് കണ്ട് അവളുടെ കയ്യിലേക്ക് ബ്രെഡും ജാമും ഉള്ള കവർ കൊടുത്തുകൊണ്ട് ഹരി പറഞ്ഞു…

”മ്മ്മ്…“ അവൾ അകത്തേക്ക് നടന്നു…

വാതിൽ കടക്കും മുന്നേ ഒന്ന് തിരിഞ്ഞ് നോക്കി..

ആ നോട്ടം പ്രതീക്ഷിച്ചെന്ന പോലെ നിന്നവൻ കണ്ണുചിമ്മി ചിരിച്ചു ബൈക്ക് എടുത്തുപോയി…

അന്നു വൈകിട്ട് കയറി വന്ന ചിന്നുവിന്റെ കണ്ണിൽ നിന്നും മുങ്ങി നടക്കാൻ അമ്മു പഠിച്ച പനി പതിനെട്ടും നോക്കി…മഴ കാരണംവന്ന വഴിയേ നേരെ കേറിയില്ലെങ്കിലും ചക്കയും ബീഫും കഴിക്കാൻ ആയിട്ട് ചിന്നു കേറി വരും എന്ന് ഉറപ്പായിരുന്നു…

ഐസ് വച്ചും യൂട്യൂബിൽ കണ്ട പൊടിക്കൈ പരീക്ഷിച്ചും ഒക്കെ ഇരുന്നെങ്കിലും നോ രക്ഷ…

അവസാനം

💬 Comments

View all comments