0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.5K

അമ്മു അതിന് മൂളിയെങ്കിലും ഒച്ച പുറത്തേക്ക് വന്നില്ല…

ആകെ ചുവന്നുതുടുത്തു വിയർത്തു കുളിച് തലകുമ്പിട്ട് ഇരിക്കുന്നു….

ഹരി അവളെ ഒന്നുനോക്കി ശ്വാസം വലിച്ചു വിട്ടു..

ഉലഞ്ഞുപോയ മുടി വാരി ഒതുക്കി ക്രാബിട്ടുകൊടുത്തു…അതു കുളം ആയതുകൊണ്ട് അവളുതന്നെ വാരിക്കെട്ടി…

ഹരി അവന്റെ മുടിയും ഒന്നോതുക്കി ചുള്ക്കുവീണ ഷർട്ടും പിടിച്ചിട്ടു…

“വീട്ടില് പോവാം….” ഒച്ചയപ്പോളും പതിഞ്ഞാണ് അമ്മുവിന്റെ….

“ഇഷ്ടക്കേടായോടി എന്നോട്….” ഹരിക്കൊരു വേദന തോന്നി….

മുഖം കുനിച്ചിരുന്നവൾ പൊടുന്നനെ തലയുയർത്തി..അല്ലെന്നു തലയിളക്കി…എന്നിട്ടും അവന്റെ മുഖം മാറുന്നില്ലെന്ന് കണ്ട് ഇരുകയ്യും നീട്ടി കഴുത്തിലൂടെ ഇട്ടു വലിച്ചു തന്നിലേക്ക് ചേർത്തുപിടിച്ചു അവൾ….

“എനിക്കേ….എന്റെ ജീവനാ….അത്രക്കിഷ്ടാ…ഒരുപാടൊരുപാടൊരുപാട്….”അവന്റെ ചെവിയിൽ മന്ത്രിച്ചു…

ഹരിയവളെ ഉടുമ്പടക്കം പിടിച്ചു അവളുടെ കഴുത്തിടയിലേക്ക് മുഖം പൂഴ്ത്തിവെച്ചു…..

ഉള്ള് കുളിരുന്നത് അറിയാൻ കഴിയുന്നുണ്ട് അവന്….

“അതേ പോണ്ടെ….ഇങ്ങനിരുന്നാൽ അടുത്ത മഴക്കും നമ്മൾ വീടെത്തൂലട്ടോ…..” അവനെ അടുക്കിപിടിച്ചുള്ള ആ ഇരുപ്പ് അത്രയേറെ ഇഷ്ടപ്പെട്ടിട്ടും അവൾ അങ്ങനെ പറഞ്ഞു….

ഹരിയാ കഴുത്തിടുക്കിൽ ഒന്നു മുഖമിട്ടുരച്ചു പിന്നെ അകന്നു മാറി….

അവൻ ആദ്യം ഇറങ്ങി..എന്നിട്ട് ഇടുപ്പിൽ പിടിച്ച് അവളെയും ഇറക്കി….

അവളുടെ നെഞ്ചിൽ കൂർത്തു നിൽക്കുന്ന രണ്ടു മുല്ലമൊട്ട്. ….പാഡഡ് ബ്രാ അല്ലാത്തതിനാൽ കനച്ചുനിൽക്കുന്നത് നന്നായി അറിയാം….

അവൻ നോട്ടം മാറ്റി…

ക്രാബൂരി മുടിവാരി മുന്നിലേക്കിട്ട് മറച്ചുകൊടുത്തു….

അമ്മുവിന് മനസിലായി…..

കവിൾ പിന്നെയും തുടുത്തു…

“അത്…അത് പിന്നെ…മഴേം തണുപ്പും ഒക്കെ കൊണ്ടാ…”

“ഉവ്വാ ഉവ്വാ…ഇനീപ്പോ ഞാൻ ചമ്മണ്ടല്ലോ നമ്മൾ ഇക്വൽ ആയില്ലേ…..” ഹരി കള്ളച്ചിരി ചിരിച്ചുകൊണ്ടവളെ നോക്കി…

“അയ്യേ….അതുപോലാണോ ഇത്…”

“ഏതുപോലെ…...” പിന്നേം മുട്ടിമുട്ടി വരുന്നുണ്ട്….

“കുന്തം….ഗ്യാപ് കിട്ടിയ ഒട്ടിക്കോണം…..നടക്കങ്ങോട്ട്….” അവന്റെ പുറത്ത് പിടിച്ച് അവൾ മുന്നോട്ടു

💬 Comments

View all comments