Chapter Title : മഴനീർതുള്ളികൾ 4 [Anamika]
ഹരി ഹാളിൽ ദീവാനിൽ കമിഴ്ന്നു കിടപ്പുണ്ട് കാല് രണ്ടും പുറത്താ….ടീവി ഓണാക്കി ഇട്ടേക്കുന്നു…
കണ്ണാടിയിൽ നോക്കുമ്പോളാണ് മേൽചുണ്ടിന് മുകളിലും കീഴ്ച്ചുണ്ടിനു താഴെ താടിക്ക് മുകളിലായിട്ടും ചുവന്ന പാട്…
ചുണ്ട് ചീർത്തു അരികിൽ അല്പം തൊലി പോയിരിക്കുന്നു…..
“എന്റെ ദൈവമേ….” തലയ്ക്കു കൈ കൊടുത്തുപോയി…
ഇനിയെങ്ങനെ നാളെ കോളേജിൽ പോകും…
വീട്ടിലുള്ളവരെ പോട്ടെന്നു വെക്കാം…പക്ഷെ അവള്….ചിന്നു…..കണ്ടാൽ ഉറപ്പായും പൊക്കും…രാവിലെ തന്നെ പനിയെന്നും പറഞ്ഞു മൂടിപ്പുതച്ചു കിടന്നോണ്ട് കണ്ടില്ലവൾ….
പക്ഷേയിത് ഉറപ്പായും കാണും…..
“എടി നീയേ ആ ടൗണിലുള്ള ഡോക്ടറുടെ വീട്ടിൽ പോയി ഒന്ന് കാണിച്ചു നോക്കിക്കേ….ഇതിങ്ങനെ വച്ചോണ്ടിരിന്നാൽ ഒരു പെങ്കൊച്ചല്ലേ…മുഖമൊക്കെ വൃത്തികേടായാലോ….ശോ എന്നാലും ഇതെന്ത് പറ്റിയതന്നാ….വല്ല പാറ്റയെങ്ങാനും നക്കിയതാണോ….”
മുറിവാതിൽക്കൽ വന്നുനിന്ന് ലളിതമ്മ മായയോട് പറയണത് കേട്ടിട്ട് അമ്മുവിന് ചിരീം കരച്ചിലും ഒരുമിച്ചു വരുന്നുണ്ട്….
നക്കിയതൊക്കെയാ പക്ഷെ പാറ്റയല്ലെന്ന് മാത്രം…അവളുള്ളിൽ ചിരിച്ചു…
ഹരിയിതൊക്കെ കേട്ടിട്ട് ഏതു വഴിക്ക് മുങ്ങുമെന്നറിയാതെ നിൽപ്പുണ്ട്…
മായ ഡോക്ടറുടെ ക്ലിനിക്കിൽ വിളിച്ചു…
“ഇനീപ്പോ എന്താ ചെയ്യാ…ഉച്ച കഴിഞ്ഞ് ക്ലിനിക് ഇല്ലാന്ന് ഇന്ന്…” മായ ഫോൺ വച്ചിട്ട് അമ്മുവിന്റെ നേരെ തിരിഞ്ഞു…
ഒരുത്തൻ ആകെ വെട്ടിലായി നിൽക്കുവാണ്…ഈ രണ്ടു പൊട്ടത്തികളും കൂടെ അവളെക്കൊണ്ട് ക്ലിനിക്കിൽ എങ്ങാനും പോയാൽ….
”എടാ……“ മായ സിറ്റൗട്ടിലേക്ക് ഇറങ്ങി ഷർട്ടിന്റെ സ്ലീവ് മടക്കികൊണ്ടിരിക്കുന്നവന്റെ അടുത്തേക്ക് ചെന്ന്…
”നീയെവിടേലും പോവണോ…..“
”മ്മ്മ്…കവല വരേ….“
”അമ്മേടെ കുട്ടൻ ഒന്ന് അമ്മുനെ ആ ക്ലിനിക് വരേ കൊണ്ടുപോടാ….അമ്മയിനി ഡ്രസ്സ് മാറ്റി ഇറങ്ങി പോയിട്ടൊക്കെ വരുമ്പോ താമസിക്കൂലേ…ചക്കേം പുളിച്ചു പോകും…അത്പിന്നെ പോട്ടെ…അമ്മയെറങ്ങുമ്പോ താമസിക്കൂടാ…..“
വല്യ കാര്യത്തിൽ തോളിൽ പിടിച്ചു പുന്നാരിച്ചാണ് ചോദ്യം…
”എനിക്ക് പോയിട്ട് അത്യാവശ്യം ഉണ്ടമ്മാ…..ചെലപ്പോ
💬 Comments
View all comments