0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 38787

അമ്മു മായയെ നോക്കി…അവിടന്നും കയ്യൊഴിഞ്ഞു….

പിന്നെ നിവർത്തിയില്ലാതെ ഡ്രസ്സ്‌ മാറിയിറങ്ങി…

മെയിൻ റോഡ് കയറാതെ എത്തും മുന്നേ ഒരിടവഴിയിലേക്ക് ഹരി ബൈക്ക് തിരിച്ചു..

“ഇതെങ്ങോട്ടാ….”

“കണ്ടതിലോട്ട്….”

“അപ്പൊ ക്ലിനിക്കിലൊ….”

“പോയിട്ട് മോളെന്തോന്ന് പറയും…..”

“ഒരു പട്ടി കടിച്ചതാന്ന് പറഞ്ഞോളാം….”

“നിനക്കിതെന്തെടി…കുറച്ച് മുന്നേ വരേ കുഴപ്പൊന്നും ഇല്ലാരുന്നല്ലോ….”

“നിനക്കും ഇല്ലാരുന്നല്ലോ…”

“ഇവിടിറക്കി വിടണോ….”

“ആ വിട്ടോ….അമ്മയോട് ഞാൻ പറഞ്ഞോളാം….ബാക്കി അവിടുന്ന് വാങ്ങിച്ചോ….”

“നാണമില്ലലോ….എന്ത് പറഞ്ഞാലും ഒരമ്മയോട് പറഞ്ഞുകൊടുമ്പോലും…..നഴ്സറി കൊച്ചാലോ….”

“ഞാൻ നിന്റെ കൂടെ വരണില്ല…എന്നെ തിരിച്ചു കൊണ്ടുവിട്ടേരെ…”

പിണങ്ങി….

കുറച്ചുകൂടെ പിന്നിലേക്ക് നീങ്ങിയിരിപ്പും കഴിഞ്ഞു…

അല്പം കൂടെ മുന്നോട്ട് നീങ്ങിയിട്ട് അവൻ ബൈക്ക് സൈഡിലൊതുക്കി നിർത്തി…

“ഇറങ്ങ്….”

“എന്തിനാ ഇവിടെ….എന്നെ വീട്ടി വിട്ടാ മതി…”

“എവിടെ വേണോ വിടാം…ഇപ്പോ നീയൊന്നിറങ്…”

“ഇതെന്തിനാ ഇവിടെ….” ബൈക്കിന്നിറങ്ങി മുന്നോട്ട് നടക്കുന്നതിനിടയിൽ ചോദിച്ചു…

“ദാ അവിടെ പോയിരിക്കാം….കുറച്ച് കഴിഞ്ഞ് വീട്ടിൽ പോകാം…” ഹരി കുറച്ച് മാറി കാണുന്ന വിളക്കുമാടം ചൂണ്ടി പറഞ്ഞു….

“അപ്പൊ മരുന്നോ…”

“ അതരുണിനെക്കൊണ്ടെങ്ങാനും ഫാർമസിന്ന് മേടിപ്പിക്കാം…ഏതേലും ഓയിന്മെന്റ്…അമ്മയോട് ഒന്നും പറയണ്ട….ക്ലിനിക്കിൽ പോയിന്ന് പറഞ്ഞേക്ക്…”

“മ്മ്മ്….”

“നിനക്ക് വിഷമൊന്നുല്ലേ ഹരീ അമ്മയോടിങ്ങനെ കള്ളം പറയാൻ….പാവല്ലേ അത്….”

“വേണ്ടാ പറയണ്ടാ….മോള് ചെന്ന് ഞങ്ങളുമ്മിച്ചു കളിച്ചപ്പോ പറ്റിയതാന്ന് അങ്ങ് പറയ്…” ഹരി മുണ്ടും മടക്കികുത്തി മുന്നോട്ട് നടന്നു…

“ഞങ്ങളോ….എങ്ങനേ….നീയെല്ലേ എന്നെക്കേറി…..”

“ആ ഞാൻ തന്നെ അയിന്…എന്റെ ചുണ്ടിന്റിടക്ക് ഉണ്ടായിരുന്നത് പിന്നെ നാട്ടാരുടെ ആയിരുന്നല്ലോ” നടന്നവൻ നിന്നു തിരിഞ്ഞു നോക്കി…

“എടീ മരുന്നു വാങ്ങാൻ പറഞ്ഞു വാങ്ങുന്നു…എവിടുന്ന് വാങ്ങിനുള്ളതിൽ ഇച്ചിരെ വെള്ളം ഒഴിക്കുന്നു അത്രല്ലേ ഉള്ളൂ….അതിനിത്രക്കൊക്കെ ഡയലോഗ് അടിക്കാൻ എന്തിരിക്കുന്ന്…”

നടന്നു മാടത്തിനടുത്തു എത്തിയപ്പോൾ ഹരി നിന്നു….

“ഇവിടെ ഇരിക്കണോ അതോ മുന്നോട്ട് കുറച്ച് നടക്കണോ….എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു….”

“എന്ത്….”

“അങ്ങനെ ഇന്നതൊന്നുല്ല ചിലതൊക്കെ….”

“വല്ല കിസ്സ് ഈസ്‌ നോട് അ പ്രോമിസ് ഉം ആണേൽ നടക്കൂല മോനേ….ഞാനമ്മയോട് പറഞ്ഞോടുക്കും ഡെഫിനിറ്റ്ലി…..”

“ദേ പിന്നേം…..നീ കൊറേ ആയല്ലോ തൊട്ടതിനും പിടിച്ചതിനുമൊക്കെ അമ്മോട് പറയും അമ്മോട് പറയും…ചെല്ലെടി ചെന്ന് പറയ് ഞാനൊന്ന് കാണട്ടെ….”

“അത്രക്കെന്നെ അങ്ങ് വാശി കേറ്റണ്ട ഇപ്പോ പോയി പറഞ്ഞാലേ വിത്ത്‌

💬 Comments

View all comments