Chapter Title : മഴനീർതുള്ളികൾ 4 [Anamika]
പ്രൂഫ് ആ അമ്മയാ വെട്ടിവച്ചേക്കുന്ന മടലിനു വീക്കും നിന്നെ….പിന്നൊരു തരി ലളിതമ്മയ്ക്കും കൂടെ കൊടുത്താൽ മോനേ ഹരീ…..നിന്റെ കാര്യം ഗുവാ ഹഹഹ…”
അമ്മുവത് പറഞ്ഞുതീർന്നില്ല അതിന് മുന്നേ ഹരിയവളെ എടുത്തുപൊക്കി ആ മാടത്തിലേക്ക് ഇരുത്തിയിരുന്നു…..
“അമ്മുച്ചേച്ചിയ്…..” താളത്തിൽ വിളിച്ചു കൊണ്ട് ഉയരത്തിൽ ഇരിക്കുന്നവളുടെ അടുത്തേക്ക് ചായ്ഞ്ഞു….
“ഹരിക്കുട്ടാ…..” അതേ താളത്തിൽ വിളിച്ചവളും കുനിഞ്ഞു ചായ്ഞ്ഞുവന്നു….
“ഇതുകൊണ്ടൊന്നും അമ്മു വീഴില്ല മോനേ…” മൂക്കിൽ പിടിച്ചു ചെറുതായൊന്നു വലിച്ചുവിട്ടു….
അവൻ ചിരിച്ചുകൊണ്ട് കയറി അവൾക്കൊപ്പം ഇരുന്നു..
വൈക്കോൽ നനഞ്ഞിട്ടുണ്ട്…സൈഡിലെ അട്ടിയിൽ നിന്നും കുറച്ചെടുത്തു അതിന് മുകളിലായി തൂവിയിട്ടു…എന്നിട്ടതിനു മുകളിലേക്ക് കിടന്നു…
അടുത്തിരുന്ന അമ്മുവിനെ വലിച്ചു നെഞ്ചിന് കുറുകെയിട്ടു….
“എന്തോന്നാടാ ഞാനിവിടെ ഇരുന്നോളുലെ….” ആ കിടത്തം ഇഷ്ടായെങ്കിലും വായീന്ന് ഇങ്ങനെയേ വരൂ…
“അടങ്ങിയവിടെ കിടക്ക് പെണ്ണേ….”
“എടാ….ഇതൊക്കെ നീയാ നോക്കി നടത്തണേ…..”
“മ്മ്മ്…..” അവന്റെ നെഞ്ചിൽ നഖത്തിലെ നെയിൽപോളിഷും ചുരണ്ടി കിടക്കുന്നവളുടെ മുടിയിലൂടെ വിരലോടിച്ചു ഹരി മൂളി…
“മിക്കവാറും പണിക്കും പോകാറുണ്ടല്ലോ….”
“മ്മ്മ്…”
“എന്നിട്ടതൊക്കെ എന്തിനാടാ കൊണ്ടുപോയി ഇങ്ങനെ കുടിച്ചും മറ്റും തീർക്കുന്നെ….നന്നായി ജീവിചൂടെ നിനക്ക്….”
“അയിന് ആ പൈസ ഒക്കെ ഞാൻ കുടിച്ചു തീർക്കുവാണെന്ന് നിന്നോടാരാ പറഞ്ഞേ….” ഒരു കൈ തലക്ക് പിന്നിലേക്ക് മടക്കി വെച്ചു ഹരി…മറുകൈ അവളുടെ മുടിയിൽ തന്നെയാണ്…
“പിന്നെ….” അമ്മു അവനെ തലചെരിച്ചു നോക്കി…
“പത്തിരുപത്തയ്യായിരം മാസം ചിട്ടിക്കടയ്ക്കണം മോളേ….അതിനുള്ള ഓട്ടമാ…ചെലപ്പോ എത്ര ഓടിയാലും ഒക്കാതെ വരും…അങ്ങനെ വരുമ്പോളാ ഞാൻ ഒന്നിനും മുടക്കാതെ മാറ്റിവെക്കണത്….വീട്ടിലേക്കു പോലും ഒന്നും വാങ്ങാത്തത്….അല്ലാണ്ട് കുടിച്ചു മുടിപ്പിക്കണേയല്ലടി അമ്മുച്ചേച്ചി….”
“ങേഹ്….അത്രേം വലിയ എമൗണ്ട് വച്ചിട്ട് നിനക്കെന്ത് ചിട്ടി…അതെന്തിനാ….” അമ്മു സ്വാഭാവികമായും ചോദിച്ചു പോയി…
“അതിപ്പോ എന്തിനാകും….എന്നെപോലൊരു സാധാരണക്കാരന്….” ഹരി അവളോട് തന്നെ അത് തിരിച്ചു വച്ചു…
അമ്മു അവനെ തന്നെ നോക്കിയിരിക്കുവാണ്….
“എന്നും ആ വീട്ടിൽ തന്നെ കഴിഞ്ഞാ മതിയോ അമ്മുചേച്ചിയെ….കുറച്ചൂടെ നല്ലതൊരെണ്ണം വേണ്ടേ…അതിന് വേണ്ടിയാ….”
“നീ വേറെ വീട് വെക്കാൻ പോകുവാ..” ആ നോട്ടം അങ്ങനെ തന്നെ ഉണ്ട്…കണ്ണു കുറച്ചൂടെ മിഴിഞ്ഞെന്ന് മാത്രം..
“മ്മ്മ്….ഈ ചിട്ടീം പിന്നമ്മയേക്കൊണ്ട് ചെറുതൊരെണ്ണം വേറെയും കൂടിച്ചിട്ടുണ്ട് രണ്ടും കൂടെ കിട്ടാറായി…അപ്പൊ തുടങ്ങിവക്കാന്ന് ഓർത്താണ്…ബാലൻസ് വേണ്ടത് വീടിന്
💬 Comments
View all comments