Chapter Title : മഴനീർതുള്ളികൾ 4 [Anamika]
ഹരിയവളെ ജാതിയുടെ ചുവട്ടിലേക്ക് കുറച്ചുകൂടെ നീക്കിനിർത്തി…കയ്യിൽ പിടിച്ച അവന്റെ കൈ കുടഞ്ഞെറിഞ്ഞതും മനസിലായി അവൾ കുറച്ച് കടുപ്പത്തിൽ തന്നേ ആണെന്ന്….
“എടീ വല്ലപ്പോഴുമല്ലേ ഇങ്ങനൊക്കെ ഒന്ന്…അതൂടെ എങ്ങനാടി…..”
“കല്യാണമല്ലേ വല്ലപ്പോളും ഉള്ളൂ…അല്ലാണ്ട് നിന്റെയീ കുടീം കൂട്ടും എന്നും ഉള്ളതല്ലേ…പറ്റില്ലെന്ന് പറഞ്ഞാ പറ്റില്ല…”
“പിന്നേ നീ പറയുംപോലങ് കേക്കാൻ നിക്കുവല്ലേ ഞാൻ….” ഒരു പൊടിക്ക് വാശി അവനും കയറി…ഇതൊക്കെ ആണ് ജീവിതത്തിൽ ആകെയുള്ള എന്റർടൈൻമെന്റ്…അതൂടെ പറ്റില്ലെന്ന് പറഞ്ഞാൽ എങ്ങനാ….
“എങ്കിൽ ഇനി അമ്മുന്നും വിളിച്ച് വാ നീ ഉമ്മിക്കാൻ….നിന്നു തരാം ഞാൻ….” കൂടുതൽ ഡയലോഗ് അടിക്കാൻ ഒന്നും നിന്നില്ല അവന്റെ വീക്പോയിന്റിൽ തന്നെയങ്ങു പിടിച്ചു…..
“നീയെന്നെ ഇതിന്റെ വള്ളീമ്മേ ഇട്ട് തൂക്കുവോടി…..” അവളുടെ സ്‌കിർട്ടിൽ പിടിച്ചു വലിച്ചു ജാതിയുടെ തായ്‌തടിയിലേക്ക് ചേർത്തു ഹരി….
പിന്നൊന്നു പതിയെ ചുറ്റും പുറവും കണ്ണോടിച്ചു…..
അമ്മു നീ നൈസായിട്ടൊന്ന് പെട്ടിട്ടുണ്ട് കേട്ടോ….മൈൻഡ് വോയിസ് അതിന്റെ ധർമം നിർവഹിച്ചു ബാക്കി ഹൃദയത്തിന് കൊടുത്തു സ്ഥലം കാലിയാക്കി….
അല്ലേലും ഹരി ഒരു മീറ്റർ റേഡിയസിൽ നിൽക്കുമ്പോൾ അമ്മുവിന്റെ തലച്ചോർ അങ്ങു ധനുഷ്കോടി വഴി ശ്രീലങ്ക പിടിക്കാറാണ് പതിവ്….അവളപ്പൊ ഹൃദയം പറയുന്നതേ കേൾക്കു….
തന്നെക്കാൾ ഉയരം നന്നേ കുറഞ്ഞവളുടെ മുഖത്തിനൊപ്പം കുനിഞ്ഞു ഹരി….
“ ഒരെണ്ണം ഇപ്പൊ തന്നാ ദാ അവിടെ എനിക്കൊഴിച്ചു വച്ചത് മാത്രം കഴിച്ചു ഡീസന്റ് ആയി ഞാൻ വന്നേക്കാം…എക്സ്ട്രാ ഒരു തുള്ളി അടിക്കില്ല…..”
അവന്റെ മദ്യത്തിന്റെ മണമുള്ള ഉച്ഛ്വാസം അവളുടെ മുഖമാകെ തട്ടിത്തടയുന്നുണ്ട്….
“ഞാനൊന്നും തരുകയുമില്ല നീ കുടിക്കൂകേമില്ല….” മനസ്സിൽ ചെറിയ ചാഞ്ചാട്ടം ഉണ്ടെങ്കിലും അമ്മുവത് പുറമെ കാണിച്ചില്ല….
“അങ്ങനാണോ എന്നാ ശെരി….ഇനി മിനിമം ഒരു ബോട്ടിൽ എങ്കിലും തീർക്കാതെ ഞാൻ വീട്ടിലേക്കില്ല മോളുസേ….” പറഞ്ഞു തിരിഞ്ഞതും അമ്മു കയ്യിൽ കയറിപിടിച്ചു…..പിടിക്കുമെന്നവനറിയാം
“നീയെവിടെ വായിച്ച അല്ലേൽ കേട്ട പൈങ്കിളി പരിപാടി ആണെന്നൊന്നും എനിക്കറീല്ല എന്റടുത്തുന്ന് ഉമ്മ കിട്ടീട്ട് മോൻ
💬 Comments
View all comments