Chapter Title : മഴനീർതുള്ളികൾ 4 [Anamika]
കുടി നിർത്തൂല്ല….അതിന് വെച്ച വെള്ളം തിളയ്ക്കും മുന്നേ വാങ്ങിയ പൊള്ളാണ്ടെങ്കിലും ഇരിക്കും…..” കയ്യിൽ കയറി പിടിച്ചെങ്കിലും അവന്റെ ആദ്യത്തെ അടവിന്റെ കുറ്റി തന്നെ അമ്മു തെറിപ്പിച്ചു….
“എന്ത് സാധനാടി നീ….ഇപ്പോ തന്നില്ലേലും പിന്നെ തരാന്ന് പറഞ്ഞെന്നെ സമാധാനിപ്പിക്കുവെങ്കിലും ചെയ്യാനുള്ളെന്…” അടുത്ത അടവ് തന്നെയാ സംശയം വേണ്ട..
“ആഹ് അതു പിന്നെ പരിഗണിക്കാവുന്നതാണ്….” ഒരല്പം നാടകീയമായി പറഞ്ഞമ്മു അവനെ ഏറുകണ്ണിട്ട് നോക്കി…
“ഏഹ്ഹ്…..അപ്പോ പിന്നെ തരുവോ….” ഒരു അരയിഞ്ച് സ്ഥലം അവർക്കിടയിൽ ബാക്കികിടന്നത് കൂടി കയ്യെറിക്കൊണ്ടാണ് ചോദ്യം….
“അങ്ങട് നീങ്ങിക്കെ ഒരുപാടങ്ങോട്ടാണ്ട്….ഞാനുമ്മ വെയ്ക്കണ കാര്യമല്ല പറഞ്ഞത് നിന്നെ സമാധാനിപ്പിക്കണ കാര്യ….എന്തേലും കേക്കും മുന്നേ കേറിയങ്ങ് ഒട്ടിക്കോളും….വെറുതെയല്ല അമ്മ പറയണത് ചോല വീട്ടീടെ രൂപമേ ഉള്ളൂ ബോധം വാഴത്തടെടെ കൂട്ട് ആണെന്ന്….“ അവന്റടുത്തു നിന്നും ഒരു മില്ലിമീറ്റർ മാറാതെയാ മദ്യത്തിന്റെയും വിയർപ്പിന്റെയും മണത്തിൽ മുങ്ങിനിന്നിട്ടാണീ കളിയാക്കൽ മൊത്തം…
“അമ്മങ്ങനെ പറഞ്ഞോ….അങ്ങനെ വരാൻ വഴി ഇല്ലല്ലോ…കാര്യം മാഡത്തിനെന്നെ വല്യ വിലയില്ലെങ്കിലും ഇങ്ങനെ പബ്ലിക്കായി പറഞ്ഞപമാനിക്കാറില്ല….” ഒരു കൈ എളിയിലും കുത്തി മറു കൈ കൊണ്ട് താടിയും ചൊറിഞ്ഞുള്ള പറച്ചിൽ കേട്ടിട്ട് കളിയാക്കാനായി പറഞ്ഞതാണെങ്കിലും അമ്മ പറഞ്ഞത് എത്ര സത്യമെന്നവൾ ഓർത്തുപോയി….
“എന്നാ പിന്നൊരു കാര്യം ചെയ്യാം ഞാൻ അമ്മയെ വിളിച്ചോണ്ട് വരാം…ദാ അവിടെ ആ അലക്കുകല്ലിന്റെ അവിടെ തന്നെ നിക്കണേ..എന്നിട്ട് നേരിട്ട് രണ്ടുപേരും പലതും കണ്ടും ചോദിച്ചും ബോധ്യപ്പെട്ടോ….”
ഏൽക്കില്ലെന്നറിഞ്ഞിട്ടും ചെറുതായൊരു ഭീഷണി..
“എന്നിട്ട്….അമ്മു തരേണ്ടത് അമ്മ തരുവോ….മ്മ്….”
ഇലകൾക്കിടയിലൂടെ നൂണ്ടുകയറുന്ന വെളിച്ചം നിഴലുകൊണ്ട് ചായം പൂശിയവളുടെ തത്തമ്മ ചുണ്ടിലാണ് കണ്ണ്…
“ഹരീ….എനിക്ക് മടുത്തൂടാ….ഒന്നു വീട്ടിൽ കൊണ്ടാക്കുവോ നീ…” മുഖത്ത് പരമാവധി ദൈന്യത വരുത്തി അമ്മു കെഞ്ചി….അവസാനത്തെ ഏറാണ്..കൊണ്ടാൽ മതിയായിരുന്നു…
“അയിന് നീയെന്തു ചെയ്തിട്ടാ…ആ കസേരമേൽ ഫെവിക്കോൾ വച്ചൊട്ടിച്ചേക്കുവല്ലാരുന്നോ…” കൊണ്ടില്ലെന്ന് മാത്രല്ല തിരികെ വന്നത് പുച്ഛത്തിൽ പൊതിഞ്ഞും….
“പിന്നെ എന്ത് ചെയ്യണമാരുന്നു…അവിടെ കിടന്ന് തുള്ളികളിക്കാണായിരുന്നോ..?
”അതിനെന്താ കുഴപ്പം….ഇത്രക്ക്
💬 Comments
View all comments