Chapter Title : മഴനീർതുള്ളികൾ 4 [Anamika]
അടക്കത്തിന്റേം ഒതുക്കത്തിന്റേം ഒന്നും ആവശ്യമില്ല…ലൈഫ് ഒന്നേയുള്ളു അതിലെന്തെങ്കിലുമൊക്കെ സ്വന്തം ഇഷ്ടത്തിന് ചെയ്യ് നീ എന്നുമിങ്ങനെ ആരോ എന്നോ പ്രോഗ്രാം ചെയ്ത് വച്ചപോലെ തന്നെ ജീവിച്ചു തീർക്കാണ്ട്…“
നിന്നു നിന്ന് കാല് കഴച്ചിട്ടാകും ഹരിയാ ജാതിയുടെ തടിയിലേക്ക് ചാരി…
”എനിക്ക് ഡാൻസ് ഒന്നും അറിഞ്ഞൂടാടാ…ഇനി അറിയാമെങ്കിൽ തന്നെ മടിയാണ് എല്ലാരും കൂടുമ്പോൾ ഇങ്ങനെയൊക്കെ….“
”പഠിച്ചിട്ടില്ലേ നീ…..ആമി പഠിക്കുന്നുണ്ടല്ലോ പിന്നെ നീയെന്തേ പോയില്ല…..“
ഇരുളും വെളിച്ചവും പകുതെടുത്തവളുടെ മുഖത്തെ വരുത്തിക്കൂട്ടിയ പുഞ്ചിരി കണ്ടതും കാര്യമവന് മനസിലായി….
പെയ്യാൻ വെമ്പി വന്ന മഴക്കാറിനെ അവൻ നെഞ്ചോട് ചേർത്തു ജാതിയിലേക്ക് തന്നെ ചാരി നിന്നു….
“വിട്ടില്ലേ അവര് നിന്നെ….”
“മ്ച്ചും….”
“ഇനിയാണെങ്കിലും പോകാം….കഴിവുണ്ടെങ്കിൽ പ്രായമൊന്നും ഒന്നുമല്ലടി എപ്പോ വേണെങ്കിലും തുടങ്ങാം….നമുക്കാ സരസ്വതി ടീച്ചറുടെ ഡാൻസ് സ്കൂളിൽ ഒന്ന് നോക്കിയാലോ…..”
“വേണ്ട….” പറയുന്നതിനൊപ്പം അവനെ കെട്ടിപിടിച്ചിരുന്ന കൈകൾ ഒന്നു മുറുകി…
“വാശിയാ…..” അവനും അതേപോലൊന്നു മുറുക്കി….ആരെങ്കിലും നോക്കുന്നുണ്ടോയെന്ന് ചുറ്റുമൊന്ന് ശ്രദ്ധിച്ചു…
“ആരുടേം അനുവാദവും സഹായവുമില്ലാതെ സ്വന്തം കഴിവിന്റെ ബലത്തിൽ എന്തെങ്കിലുമൊക്കെ നേടിയെടുക്കണം എന്നുള്ള വാശിയൊക്കെ നല്ലതാ….പക്ഷെ അതെന്നോടും കൂടെ വേണോ അമ്മുക്കുട്ടിയേ…..”
അവളെ നെഞ്ചിൽ ചേർത്തുതന്നെ ഇടതും വലതും ഒന്നാട്ടി അവൻ ചോദിച്ചു….
അമ്മു നെഞ്ചിൽ പൂഴ്ന്നിരുന്ന മുഖം ഉയർത്തി അവനെ നോക്കി….
“ചൊറിയമ്പുഴുന്റെ നാക്കും ചൊറിയണത്തിന്റെ കയ്യിലിരിപ്പുമാ എന്നാലും എന്റെ വാശിക്കും ദേഷ്യത്തിനുമെല്ലാം കൂട്ടുനിന്നിട്ടുള്ളത് നീ മാത്രാ….നിന്റടുത്തൂടെ എനിക്ക് ഞാനാവാൻ പറ്റീലേൽ ഈ തുളസികതിര് ഇമേജിനുള്ളിൽ ഞാൻ ശ്വാസംമുട്ടി മരിച്ചുപോകുമെടാ…..”
പറഞ്ഞുതീർന്നതും എത്തികുത്തി ഇടത്തെ കവിളിൽ ഒരുമ്മയും കൊടുത്തു….
ഹരി തിരികെയവളെ ചേർത്തുപിടിച്ചു നെറുകിൽ ചുണ്ടമർത്തിവെച്ചു കുറച്ചു നിമിഷം….
അമ്മുവിന് തൊണ്ടയിൽ വന്നു തങ്ങിനിന്നതൊക്കെ അലിഞ്ഞു പോകുമ്പോലെ…
“അതിനും മാത്രം എന്താ കുഞ്ഞേ ഞാൻ നിനക്ക് ചെയ്തുതന്നത്….കിട്ടേണ്ടിയിരുന്ന നല്ലൊരു ജീവിതം തന്നെ ഇല്ലാണ്ടാക്കിയവനല്ലേ ഞാൻ…..” അവസാനം നന്നേ നേർത്തിരുന്നു ശബ്ദം….
“ദാ ഇപ്പൊ പിന്നേം കള്ളുകുടിക്കാണ്ട് എന്റെ കൂടെ
💬 Comments
View all comments