0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 39173

അങ്ങോടും ഇങ്ങോടും ചെവി തിന്നൽ അല്ലാരുന്നോ ഒന്ന് ചെവിതല കേൾപ്പിക്ക് ബാക്കിള്ളോർക്ക്….” ലളിതമ്മ ക്ഷീണവും ഉറക്കവും കാരണം രണ്ടിനും നേരെ ഒന്ന് ചാടി….

മായ പിന്നെ ക്ഷമ കണ്ടുപിടിച്ചത് ഞാനും എന്റെ കുടുംബക്കാരും എന്ന മട്ടാ….

തല്കാലത്തേക്ക് ചിന്നു ഒന്നോതുങ്ങി….

“കെട്ടിയിട്ട് ആട്ടിക്കോട്ടാ….എനിക്ക് നിന്നെ വച്ച് അങ്ങേർടടുത്തു കുറെ നേടാനുള്ളതാ….കണക്ക് കൊറേ ഇണ്ടേയ്….”

“ആട്ടും….ഞാനല്ല…നിന്റെ പൊന്നേട്ടൻ പോയിട്ട് വൈഷ്ണവിന്റെ നെഞ്ചത്ത് ഹരിതാണ്ഡവം ആട്ടക്കഥ….വേണോ….” കുശുകുശുപ്പ് അങ്ങ് നീണ്ടു..

“ഹേയ്….ഇതുങ്ങളോടല്ലേ പറഞ്ഞേ മിണ്ടാതിരിക്കാൻ..എടാ അജേഷേ വണ്ടിയാ സൈഡിലോട്ട് അങ്ങോതുക്കിക്കേ നടന്നു വന്നോളും രണ്ടും കൂടെയങ്ങ്…..” മൈഗ്രൈൻ കൊണ്ട് തലപ്രാന്ത് പിടിച്ചിരുന്ന ലളിതമ്മ രണ്ടിനും ഒപ്പത്തിനൊപ്പം തുള്ളി….

“ആ നല്ല കാര്യം…അല്ലേലും കുലുങ്ങി എന്റെ നടു വെള്ളം ആകാറായിട്ടുണ്ടാരുന്നു….”

അതും പറഞ്ഞു ഓട്ടോ നിർത്തുമ്മുന്നേ എണീക്കാൻ തുടങ്ങിയ ചിന്നുവിന്റെ കയ്യിൽ അമ്മു കയറിപിടിച്ചു സീറ്റിലേക്ക് തന്നെ ഇരുത്തി…

“നിനക്കെന്തേ വട്ടായോ…ഈ നട്ടപാതിരക്ക് നടക്കാനോ….” ഇനി വൈഷ്ണവ് എങ്ങാനും ആ വഴിക്ക് ഉണ്ടോ എന്നൊരു ഡൗട്ടും ഉണ്ട് അമ്മുവിന്…

“വേണേൽ മതി…ഈ മഴയത്ത് അങ്ങേര്ടെ കൂടെ നിനക്കൊരു റൊമാന്റിക് റൈഡ് ആയിക്കോട്ടെന്ന് ഓർത്തുന്നെ ഉള്ളൂ…ഈ മുട്ടിമുട്ടിയൊക്കെ…എങ്ങനെ….”

പറഞ്ഞുവായിൽ നാക്കിടും മുന്നേ അമ്മു അവളുടെ തുടയിലെ തോല് പൊളിച്ചെടുത്തിരുന്നു….

“പട്ടിച്ചീ….നിന്റെ ഒടുക്കത്തൊരു നുള്ള്…”

തീർന്നില്ല അമ്മയുടെ വക തലക്കിട്ടൊരു അടിം കിട്ടി മുന്നോട്ട്കയറിയിരുന്നു ചിന്നു…

അവളുടെ ആ ഇരിപ്പ് കാരണം കുറച്ചും കൂടെ സ്ഥലം കിട്ടിയ അമ്മു തലചെരിച്ചു ഓട്ടോയുടെ അകത്തെ ട്രാൻസ്പരന്റ് പ്ലാസ്റ്റിക് കൊണ്ടുള്ള ഭാഗത്തുകൂടെ പിന്നിൽ ഹരിയേ നോക്കിയെങ്കിലും മഴ പെയ്തിറങ്ങുന്ന വെള്ളത്തിന്റെ ഒഴുക്ക് മാത്രേ അതിലെ കാണാൻ ഒത്തുള്ളൂ…പിന്നാലെ തന്നെയുണ്ടെന്ന് ബൈക്കിന്റെ വെളിച്ചം കണ്ടാൽ അറിയാം…

വീട്ടിൽ വന്നു കയറിയതും മഴ നനഞ്ഞു കുളിച്ചു ബൈക്ക് നിർത്തിയവനെ കണ്ടു മായ അത്ഭുതപ്പെട്ടു…

ചിന്നു ഓടി അവരുടെ മുറ്റത്ത് കയറിയിരുന്നു..ലളിതമ്മ സാരിയുടെ മുന്താണി തലയ്ക്കു മുകളിൽ

💬 Comments

View all comments