Chapter Title : മഴനീർതുള്ളികൾ 4 [Anamika]
വരാൻ വഴി ഇല്ലല്ലോ…കാര്യം മാഡത്തിനെന്നെ വല്യ വിലയില്ലെങ്കിലും ഇങ്ങനെ പബ്ലിക്കായി പറഞ്ഞപമാനിക്കാറില്ല….” ഒരു കൈ എളിയിലും കുത്തി മറു കൈ കൊണ്ട് താടിയും ചൊറിഞ്ഞുള്ള പറച്ചിൽ കേട്ടിട്ട് കളിയാക്കാനായി പറഞ്ഞതാണെങ്കിലും അമ്മ പറഞ്ഞത് എത്ര സത്യമെന്നവൾ ഓർത്തുപോയി….
“എന്നാ പിന്നൊരു കാര്യം ചെയ്യാം ഞാൻ അമ്മയെ വിളിച്ചോണ്ട് വരാം…ദാ അവിടെ ആ അലക്കുകല്ലിന്റെ അവിടെ തന്നെ നിക്കണേ..എന്നിട്ട് നേരിട്ട് രണ്ടുപേരും പലതും കണ്ടും ചോദിച്ചും ബോധ്യപ്പെട്ടോ….”
ഏൽക്കില്ലെന്നറിഞ്ഞിട്ടും ചെറുതായൊരു ഭീഷണി..
“എന്നിട്ട്….അമ്മു തരേണ്ടത് അമ്മ തരുവോ….മ്മ്….”
ഇലകൾക്കിടയിലൂടെ നൂണ്ടുകയറുന്ന വെളിച്ചം നിഴലുകൊണ്ട് ചായം പൂശിയവളുടെ തത്തമ്മ ചുണ്ടിലാണ് കണ്ണ്…
“ഹരീ….എനിക്ക് മടുത്തൂടാ….ഒന്നു വീട്ടിൽ കൊണ്ടാക്കുവോ നീ…” മുഖത്ത് പരമാവധി ദൈന്യത വരുത്തി അമ്മു കെഞ്ചി….അവസാനത്തെ ഏറാണ്..കൊണ്ടാൽ മതിയായിരുന്നു…
“അയിന് നീയെന്തു ചെയ്തിട്ടാ…ആ കസേരമേൽ ഫെവിക്കോൾ വച്ചൊട്ടിച്ചേക്കുവല്ലാരുന്നോ…” കൊണ്ടില്ലെന്ന് മാത്രല്ല തിരികെ വന്നത് പുച്ഛത്തിൽ പൊതിഞ്ഞും….
“പിന്നെ എന്ത് ചെയ്യണമാരുന്നു…അവിടെ കിടന്ന് തുള്ളികളിക്കാണായിരുന്നോ..?
”അതിനെന്താ കുഴപ്പം….ഇത്രക്ക് അടക്കത്തിന്റേം ഒതുക്കത്തിന്റേം ഒന്നും ആവശ്യമില്ല…ലൈഫ് ഒന്നേയുള്ളു അതിലെന്തെങ്കിലുമൊക്കെ സ്വന്തം ഇഷ്ടത്തിന് ചെയ്യ് നീ എന്നുമിങ്ങനെ ആരോ എന്നോ പ്രോഗ്രാം ചെയ്ത് വച്ചപോലെ തന്നെ ജീവിച്ചു തീർക്കാണ്ട്…“
നിന്നു നിന്ന് കാല് കഴച്ചിട്ടാകും ഹരിയാ ജാതിയുടെ തടിയിലേക്ക് ചാരി…
”എനിക്ക് ഡാൻസ് ഒന്നും അറിഞ്ഞൂടാടാ…ഇനി അറിയാമെങ്കിൽ തന്നെ മടിയാണ് എല്ലാരും കൂടുമ്പോൾ ഇങ്ങനെയൊക്കെ….“
”പഠിച്ചിട്ടില്ലേ നീ…..ആമി പഠിക്കുന്നുണ്ടല്ലോ പിന്നെ നീയെന്തേ പോയില്ല…..“
ഇരുളും വെളിച്ചവും പകുതെടുത്തവളുടെ മുഖത്തെ വരുത്തിക്കൂട്ടിയ പുഞ്ചിരി കണ്ടതും കാര്യമവന് മനസിലായി….
പെയ്യാൻ വെമ്പി വന്ന മഴക്കാറിനെ അവൻ നെഞ്ചോട് ചേർത്തു ജാതിയിലേക്ക് തന്നെ ചാരി നിന്നു….
“വിട്ടില്ലേ അവര്
💬 Comments
View all comments