Chapter Title : മഴനീർതുള്ളികൾ 4 [Anamika]
ഒന്നു മേല് കഴുകിയിട്ടു കിടന്നോ…മഴയാന്ന് നോക്കണ്ട മേലൊക്കെ ഒട്ടും ഇല്ലേൽ….“ മായ അമ്മുവിനോടായി പറഞ്ഞു മുറിക്കുള്ളിലേക്ക് സാരി മാറ്റാനായി കയറിപ്പോയി…
അമ്മു തിണ്ണയിലെ ഇരുട്ടിൽ നനഞ്ഞ ജീൻസ് അഴിച്ചുമാറ്റി മുണ്ടുടുക്കുന്നവന്റെ തോളിലേക്ക് അവളുടെ ഫ്ലമിങ്ങോ പിങ്ക് നിറത്തിലുള്ള flannel ഒരൂഹം വച്ചിട്ടുകൊടുത്തിട്ട് പെട്ടെന്ന് തന്നെ അകത്തുകയറി….
അല്ലെങ്കിലേ ഇരുട്ടും അമ്മയിറങ്ങാൻ എടുക്കുന്ന താമസവും നല്ലതുപോലെ അവൻ മുതലാക്കുമെന്ന് അറിയാം…
“എടാ…ആ ചൂടുവെള്ളമൊന്ന് കുളിമുറിലേക്ക് വെച്ചുതന്നേ നീ….ഈ ഇരുട്ടത്ത് അതും കൊണ്ട് എങ്ങനെ പോകാനാ….എനിക്കൊന്ന് കുളിക്കണം…..”
ആ ഊന്നിയുള്ള എനിക്കൊന്ന് കേട്ടപ്പോളെ ഹരിക്ക് മനസിലായി ഇതമ്മയ്ക്കല്ല അവൾക്കാണെന്ന്…
സില്ലി അമ്മച്ചി…അവൾക്കു കുളിക്കാൻ വെള്ളമല്ല വേണേൽ അവളെ ഞാനിപ്പോ കുളിപ്പിച്ചുകൊടുക്കും ആ അവസ്ഥയാണെന്ന് തനിക്കല്ലേ അറിയൂ…
ദേഹം തുവർത്തി അകത്തേക്ക് കയറി എമർജൻസി ലൈറ്റ് ഒന്ന് ബ്രൈറ്റ് ആക്കി അടുക്കള വാതിലിനു നേർക്ക് തിരിച്ചു വച്ച് ഹരി അവിടേക്കു നടന്നു…
“അമ്മേ…ഒരു തുണിയിങ്ങെടുത്തെ ഇത് തിളച്ചിട്ടുണ്ട്….”
“അമ്മുവേ…ആ കരിക്കലതുണി അവിടെ കാണും ഒന്നെടുത്തുകൊടുത്തേ…..” സാരിയുടെ പിൻ വായിൽ കടിച്ചുപിടിച്ചു അഴിച്ചെടുത്ത പ്ലീറ്റു കയ്യിൽ പിടിച്ചു മായ അമ്മുവിനെ വിളിച്ച് പറഞ്ഞു…
കട്ടിലിനടിയിലെ ബാസ്കറ്റിൽ നിന്നും തുണിയെടുത്ത് അമ്മു ചെല്ലുമ്പോൾ കരിക്കലത്തുണിയും കയ്യിൽ പിടിച്ച് നിൽപ്പുണ്ട് ഹരി….
“നിന്നെയല്ല നിന്റച്ഛനെ ഞാൻ ഇറക്കും പിന്നാ….വന്നാൽ എന്തോ ആന തരാന്നോ കുതിര തരാന്നോ പറഞ്ഞു വിളിച്ചു വരുത്തീട്ട് അവളകത്തു കയറി ഒളിച്ചിരിക്കുന്ന്….” പുറത്ത് തകർത്തു പെയ്യുന്ന മഴ ഒച്ച കൊണ്ടുപോയിക്കോളും എന്ന ഉറപ്പിൽ ഉറക്കത്തെന്നെയാണ് പറച്ചിൽ…
“അതിന് ഞാൻ പറഞ്ഞിട്ടല്ലല്ലോ…നിനക്ക് നേരത്തെ പോകണംനും പറഞ്ഞല്ലേ….”
“പിന്നമ്മോട് ഞാനെന്ത് പറയണം…പുന്നാര മോള് വശീകരിച്ചു വിളിച്ച് വരുത്തിയതാന്നോ….” കലമെടുത്തു താഴെ വച്ചിരുന്ന സ്റ്റീൽ ബക്കറ്റിലേക്ക് വെള്ളം മറിച്ചൊഴിച്ചു ഹരി ചോദിച്ചു…
“അയ്യേ…ഞാനങ്ങനൊന്നും ചെയ്തിട്ടില്ല….”
“നീയൊന്നും ചെയ്തില്ല….വെറുതേ അവിടെ നിന്ന എന്നെ പിടിച്ച് അഞ്ചാറുമ്മേം തന്ന് കൊതിപ്പിച്ചിട്ട് അവളോരോട്ടം….എനിക്കാണേൽ എന്തേലും കിട്ടിയാ പിന്നത്
💬 Comments
View all comments