0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.5K

അത്ഭുതപ്പെട്ടു…

ചിന്നു ഓടി അവരുടെ മുറ്റത്ത് കയറിയിരുന്നു..ലളിതമ്മ സാരിയുടെ മുന്താണി തലയ്ക്കു മുകളിൽ വിടർത്തിപിടിച്ച് അവൾക്കു പുറകെ അങ്ങു പോണുണ്ട്…

“ നീയെന്താടാ ഇത്ര നേരത്തെയൊക്കെ…പതിവില്ലാത്തെ ആണല്ലോ….”

“നാളെ കുറച്ച് നേരത്തെ പോണമ്മാ…ഒന്നു കിടന്നുറങ്ങട്ടെ ഇല്ലേൽ പിന്നെ തല പൊങ്ങില്ല രാവിലെ…”

പറഞ്ഞുകൊണ്ട് ബൈക്ക് നീക്കി മുയൽക്കൂട്ടിനരുകിലെ ചായ്‌പ്പിനുള്ളിലേക്ക് കയറ്റിവെച്ചു ഹരി…

“നിക്ക് തോർത്തെടുത്തു തരാം…ഇല്ലേൽ അകം മുഴുവൻ വെള്ളം ആകും….”

മായ ഫ്ലാഷിന്റെ വെളിച്ചത്തിൽ താക്കോലിട്ട് ഡോർ തുറന്ന് അകത്തേക്ക് കയറി തോർത്തെടുക്കാനായി അടുക്കള ഭാഗത്തേക്ക്‌ നടന്നു…

അമ്മു തട്ടിത്തടഞ്ഞു സിറ്റൗട്ടിൽ തന്നെ നിൽക്കുന്നുണ്ട്…താൻ പറഞ്ഞിട്ടാണോ നേരത്തെ വന്നെന്ന് ചോദിക്കണം…ഉള്ളൂ തുള്ളിതുളുമ്പിയാണ് വന്നതെങ്കിലും അവൻ നേരത്തെ പോണം അതുകൊണ്ടാ വന്നെന്ന് പറയണ കേട്ടപ്പോൾ ഒന്നു ഡിമ്മായപോലെ…സത്യാണോന്ന് ചോദിക്കണം അത്രേള്ളൂ…

അവൻ ഓടിന്റെ വെള്ള ചാലിൽ തട്ടാതെ അരികും വഴി നടന്ന് പടിയിലേക്ക് കയറിയതും മായ തോർത്തുമായി വന്നു…

അമ്മു സ്കെർട്ട് ന്റെ അറ്റത്തെ നനവ് കുടയുന്നെന്ന മട്ടിൽ നിൽപ്പുണ്ട്…

“നീയെന്തിനാ മോളേ ചാറൽ അടിച്ചു നിക്കണേ…അകത്തുകയറിക്കോ ഇന്നാ ഈ ഫ്ലാഷും കൊണ്ട് പൊയ്ക്കോ ഞാൻ എമർജൻസി തെളിച്ചോളാം..” തോർത്ത്‌ ഹരിയുടെ കയ്യിൽകൊടുത്തിട്ട് ഫോൺ അമ്മുവിന് നേരെ നീട്ടി മായ….

“അമ്മേ മാറ്റാൻ ഒരു മുണ്ടെടുത്തു തന്നെ…തണുത്തിട്ട് മേലാ…..” പടിയിൽ നിന്നു കൊണ്ട് ഷർട്ട്‌ അഴിച്ചു അരപ്രൈസിലേക്ക് വച്ചു ഹരി….

അവനെ പാളി നോക്കി അമ്മയോടൊപ്പം അകത്തേക്ക് കയറാൻ ഒരുങ്ങിയവളുടെ മുടിത്തുമ്പിൽ എത്തിപിടിച്ചവിടെ നിർത്തി…

അമ്മ കാണുമോയെന്ന് നോക്കി ഒന്നാഞ്ഞവളുടെ കയ്യിലെ ഫോൺ വാങ്ങി ഫ്ലാഷ് ഓഫ് ചെയ്തിട്ട് തോർത്ത്‌ തോളിലേക്ക് വച്ചുകൊടുത്തു…

” എനിക്ക്…. അമ്മുചേച്ചിടെ

💬 Comments

View all comments