0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.5K

തോർത്ത്‌ വേണം.…ചെല്ല് ചെന്നെടുത്തിട്ട് വായോ….“ അടുത്തേക്ക് നീങ്ങി പറഞ്ഞിട്ട് അവളുടെ പുറത്ത് ചെറുതായൊന്നു തള്ളി ഉള്ളിലേക്ക് വിട്ടു….

അപ്പോളേക്കും മുണ്ടുമായി വന്ന മായയുടെ കയ്യിലെ വെളിച്ചത്തിൽ തോർത്ത്‌ കാണാതെ അമ്മു പാവാടക്ക് സൈഡിലേക്ക് മാറ്റിപ്പിടിച്ചു ചെരിഞ്ഞു നടന്നു മുറിക്കകത്തേക്ക് കയറി…

”അമ്മയെ സ്‌റ്റോവിൽ ഒരു കലം വെള്ളം വച്ചിട്ടുണ്ട് ഒന്നു മേല് കഴുകിയിട്ടു കിടന്നോ…മഴയാന്ന് നോക്കണ്ട മേലൊക്കെ ഒട്ടും ഇല്ലേൽ….“ മായ അമ്മുവിനോടായി പറഞ്ഞു മുറിക്കുള്ളിലേക്ക് സാരി മാറ്റാനായി കയറിപ്പോയി…

അമ്മു തിണ്ണയിലെ ഇരുട്ടിൽ നനഞ്ഞ ജീൻസ് അഴിച്ചുമാറ്റി മുണ്ടുടുക്കുന്നവന്റെ തോളിലേക്ക് അവളുടെ ഫ്ലമിങ്ങോ പിങ്ക് നിറത്തിലുള്ള flannel ഒരൂഹം വച്ചിട്ടുകൊടുത്തിട്ട് പെട്ടെന്ന് തന്നെ അകത്തുകയറി….

അല്ലെങ്കിലേ ഇരുട്ടും അമ്മയിറങ്ങാൻ എടുക്കുന്ന താമസവും നല്ലതുപോലെ അവൻ മുതലാക്കുമെന്ന് അറിയാം…

“എടാ…ആ ചൂടുവെള്ളമൊന്ന് കുളിമുറിലേക്ക് വെച്ചുതന്നേ നീ….ഈ ഇരുട്ടത്ത് അതും കൊണ്ട് എങ്ങനെ പോകാനാ….എനിക്കൊന്ന് കുളിക്കണം…..”

ആ ഊന്നിയുള്ള എനിക്കൊന്ന് കേട്ടപ്പോളെ ഹരിക്ക് മനസിലായി ഇതമ്മയ്ക്കല്ല അവൾക്കാണെന്ന്…

സില്ലി അമ്മച്ചി…അവൾക്കു കുളിക്കാൻ വെള്ളമല്ല വേണേൽ അവളെ ഞാനിപ്പോ കുളിപ്പിച്ചുകൊടുക്കും ആ അവസ്ഥയാണെന്ന് തനിക്കല്ലേ അറിയൂ…

ദേഹം തുവർത്തി അകത്തേക്ക് കയറി എമർജൻസി ലൈറ്റ് ഒന്ന് ബ്രൈറ്റ് ആക്കി അടുക്കള വാതിലിനു നേർക്ക് തിരിച്ചു വച്ച് ഹരി അവിടേക്കു നടന്നു…

“അമ്മേ…ഒരു തുണിയിങ്ങെടുത്തെ ഇത്  തിളച്ചിട്ടുണ്ട്….”

“അമ്മുവേ…ആ കരിക്കലതുണി അവിടെ കാണും ഒന്നെടുത്തുകൊടുത്തേ…..” സാരിയുടെ പിൻ വായിൽ കടിച്ചുപിടിച്ചു അഴിച്ചെടുത്ത പ്ലീറ്റു കയ്യിൽ പിടിച്ചു മായ അമ്മുവിനെ വിളിച്ച് പറഞ്ഞു…

കട്ടിലിനടിയിലെ ബാസ്കറ്റിൽ നിന്നും തുണിയെടുത്ത് അമ്മു ചെല്ലുമ്പോൾ കരിക്കലത്തുണിയും കയ്യിൽ പിടിച്ച് നിൽപ്പുണ്ട് ഹരി….

“നിന്നെയല്ല നിന്റച്ഛനെ ഞാൻ

💬 Comments

View all comments