Chapter Title : മഴനീർതുള്ളികൾ 4 [Anamika]
ഒന്നു കുറുകി അവനോടൊട്ടി..
ഹരി അവളുടെ താടിത്തുമ്പിലൊന്നു കമ്മി കീഴ്ച്ചുണ്ടിൽ നാവുകൊണ്ട് തൊട്ടു….
കീഴ്ച്ചുണ്ട് നുണഞൊന്ന് വിട്ടില്ല അതിന് മുന്നേ മരച്ചില്ല ഉലയുന്നതിനൊപ്പം ഒരു വലിയ ശബ്ദം കേട്ടു…
ഹരി നിൽക്കുന്നതിനു തൊട്ടുപുറകിലായി മരക്കൊമ്പ് വന്നടിച്ചു വീണു….
അമ്മു പേടിച്ചു നിലവിളിച്ചുകൊണ്ട് ഹരിയേ ചുറ്റിപ്പിടിച്ചു….
ശബ്ദം കേട്ട് അകത്തുനിന്നും എമർജൻസിയുമായി ഓടിയെത്തിയ മായ കാണുന്നത് ഹരിയെ കെട്ടിപിടിച്ചു കരയുന്ന അമ്മുവിനെയും അവനുപിന്നിൽ പുറകുവശം മറച്ചു കിടക്കുന്ന കൂറ്റൻ മറച്ചില്ലയുമാണ്…..
കണ്ട കാഴ്ചയുടെ ആഘാതത്തിൽ അവരുടെ നിൽപ്പൊന്നും മായ ശ്രദ്ധിച്ചില്ല….
“എന്റെ ദേവിയെ…..എന്തേലും പറ്റിയോടാ….” മായ അവനെ പിടിച്ചു വലിച്ചു തിണ്ണയിലേക്ക് കയറ്റി…
അമ്മു മായ വന്നതും അവനെ വിട്ടകന്നിരുന്നു…
“ഇല്ലാമ്മ…മുറ്റത്തല്ലേ വീണേ…തന്നെ നോക്കട്ടേ…” കയ്യിലെ വെട്ടം വാങ്ങി ഹരി പുറത്തേക്കടിച്ചുനോക്കി…
ചീക്ക് പിടിച്ചുനിന്നിരുന്ന പുളിയൻമാവ് കാറ്റത്തു വട്ടം ഒടിഞ്ഞു വീണതാണ്…
കൊമ്പ് കൊണ്ടടിച്ചു ബാത്റൂമിന്റെ ഒരു സൈഡിലെ ഭിത്തിയും ഇടിഞ്ഞിട്ടുണ്ട്…
”എടാ….ബാത്രൂം പൊളിഞ്ഞു പോയല്ലോടാ…ഇനിയെന്തു ചെയ്യുമെൻറെ ദൈവമേ….“ പുതുക്കിപണിത്തിട്ട് ഒരുപാടാകാത്ത ബാത്റൂമിന്റെ അവസ്ഥ കണ്ട് മായക്ക് ചങ്കുപൊടിഞ്ഞു…ഇല്ലാത്ത കാശുണ്ടാക്കി ചെയ്തതാണ്…
അമ്മുവിനും സങ്കടം വന്നു…അവനാ ചീക്ക് കണ്ട് മഴക്കാലം തുടങ്ങിയപ്പോളെ വെട്ടാൻ ആഞ്ഞതാണ് അമ്മയാണ് തന്റെ മാങ്ങാക്കൊതി കാരണം മാങ്ങ തീരട്ടെ എന്നും പറഞ്ഞു നീട്ടിവെപ്പിച്ചത്…
ഹരി ചുറ്റും ഒന്നു വെളിച്ചം തിരിച്ചുനോക്കി…അപ്പോളേക്കും ലളിതമ്മയും ചിന്നുവും കുടയും ചൂടി മഴയത്തേക്കിറങ്ങി വന്നിരുന്നു…
പിറക്കുവശം നിറഞ്ഞുകിടക്കുന്ന ചില്ല കാരണം അവർക്ക് വേലിക്കൽ നിൽക്കാനേ പറ്റിയുള്ളൂ…
”ഹരിയേട്ടാ….അകത്താരേലും ഉണ്ടായിരുന്നോ….“
”ഇല്ലെടീ…ഞങ്ങളെല്ലാം വീടിനകത്തു ആയിരുന്നു…കേറിപ്പൊയ്ക്കോ അരുൺ എത്തീട്ടില്ലല്ലോ…“
”ഒരുപാട് ഇടിഞ്ഞുപോയോട….“ ലളിതമ്മ എത്തിക്കുത്തി നോക്കുന്നുണ്ട്…വെളിച്ചക്കുറവ് മൂലം അത്രക്കങ്ങ് കാണാൻ പറ്റുന്നില്ല…
”ആ
💬 Comments
View all comments