Chapter Title : മഴനീർതുള്ളികൾ 4 [Anamika]
കുറച്ച്…ഒരു സൈഡിലെ പകുതിയോളം പോയി…“
”എന്നാലും എന്തൊരു വീഴ്ചയാ വീണേ….തമ്പുരാൻ കാത്തു പെരപ്പുറത്തോട്ട് ആവാഞ്ഞത്….“
”ലളിതേച്ചിയെ…നിങ്ങൾ അകത്തോട്ടു കയറിക്കെ…പെരും മഴയാ ഇടീം…കേരിപൊയ്ക്കോ….വന്നത് വന്നു ബാക്കിയിനി നാളെ നോക്കാം….“ മായ പുറത്തേക്കിറങ്ങാൻ ആയി മുണ്ട് മടക്കികുത്താൻ തുടങ്ങിയ ഹരിയുടെ കയ്യിൽ പിടിച്ച് പിന്നോട്ട് നീക്കി…
“ഞാൻ ആ തടീടെ താഴെ തട ആയിട്ട് വല്ലതും വെക്കട്ടെമ്മ….ഇല്ലേൽ എങ്ങാനും അതിരുന്നു പോയാൽ ബാക്കിം കൂടെ ഇടിയും…നോക്കിയിട്ട് വരട്ടേ….” പറഞ്ഞിട്ട് ഹരി മഴയത്തേക്കിറങ്ങി…
മായ വെളിച്ചം കാണിച്ചുകൊടുത്തു…
അമ്മുവിന് ഇറങ്ങേണ്ട പോവണ്ട എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ അമ്മ മുന്നിൽ നിൽക്കുമ്പോൾ അതിന് വയ്യ….
കടന്ന് പോകാൻ പറ്റാത്തതുകൊണ്ട് ഒരു വാക്കത്തിയെടുത്തു ചെറിയ ചില്ല വെട്ടിമാറ്റി ഹരി ഒടിഞ്ഞുകിടക്കുന്ന കൊമ്പിന്റെ തടിയുടെ ഭാഗത്തേക്ക് ചെന്നു…
കുറച്ച് ഭാഗം മണ്ണിൽ തട്ടാതെയാണ് കിടക്കുന്നത്…അത് ഇരുന്നുപോകും ഉറപ്പാ…
അവൻ ചുറ്റുംനോക്കി വിറകുപുരക്ക് അടുത്ത് പടുത വച്ച് മൂടിയിട്ടിരുന്ന തെങ്ങിൻ തടി എടുത്തുകൊണ്ടുവന്നു…
ഉരുണ്ട തടിക്കഷ്ണം രണ്ടുനിര അടുക്കി താങ്ങു വെച്ചുകൊടുത്തു ബലത്തിനൊരു വലിയ കരിങ്കല്ലും വച്ചുകൊടുത്തു….
വെട്ടം പിടിച്ചുനിൽക്കുന്ന മായയുടെ പിന്നിൽ നിന്നും അമ്മു കാണുന്നുണ്ടെല്ലാം…മായ കയറിപോയ്ക്കൊള്ളാൻ പറഞ്ഞിട്ടും പേടിയാണെന്നും പറഞ്ഞവിടെ തന്നെ നിന്നു…
കൂടെയിറങ്ങി ചെല്ലണം എന്നുണ്ട്…പക്ഷെയൊരു കൊമ്പുപോലും പിടിക്കാൻ അറിഞ്ഞൂടാതെ എന്ത് ചെയ്യാൻ…മാത്രല്ല അമ്മയും കാണും…
തലേലൊരു പ്ലാസ്റ്റിക് കൂടെങ്കിലും ഇട്ടിട്ട് പോകാരുന്നു…എത്ര നേരായിട്ട് നനയണതാ…അമ്മു അവനെ തന്നെ നോക്കി ഓരോന്നോർത്തു നിന്നു..
“എന്നാലും കുരുത്തം കൊണ്ടാ….വീടിനൊന്നും പറ്റീലല്ലോ…എങ്ങാനും വീണിരുന്നേൽ ആ ബാത്റൂമിന്റെ അത്ര പോലും ഉറപ്പില്ല പഴേതല്ലേ…” ബക്കറ്റിലെ ചെറുചൂടുവെള്ളത്തിൽ കയ്യും കാലും കഴുകി നിൽക്കുന്ന ഹരിക്ക് തോർത്തുകൊടുത്തു മായ ലാമ്പ്
💬 Comments
View all comments