Chapter Title : മഴനീർതുള്ളികൾ 4 [Anamika]
കട്ടർ റെന്റിന് എടുത്തുകൊണ്ടുവന്ന് ഹരിയും അരുണും കൂടെ മരം മുറിച്ചുമാറ്റി കൊമ്പെല്ലാം വെട്ടിയൊതുക്കി നീക്കിയിട്ടു…
പരിചയത്തിലുള്ളൊരു മേസ്തിരിയെ വിളിച്ചുകൊണ്ടുവന്നു ഇടിഞ്ഞുപോയ ഭാഗമെല്ലാം കട്ട വച്ചു കെട്ടിയെടുത്തു…
ഇത്രനാളും പാചകത്തിൽ a എന്ന അക്ഷരതിനപ്പുറം കടക്കാത്ത അമ്മു മായ ഉണ്ടാക്കി വെച്ചിട്ട് പോയതെല്ലാം എല്ലാവർക്കും വിളമ്പി കുടുംബിനി മോഹം അങ്ങ് സാക്ഷാൽകരിച്ചു…
ഇടയ്ക്കിടെ കിട്ടുന്ന ചിന്നുവിന്റെ ട്രോൾ കേട്ടില്ലെന്ന് നടിച്ചു…
അരുൺ പിന്നെ കഥ മൊത്തത്തിൽ അങ്ങ് അറിയാത്തത് കൊണ്ട് ഒട്ടൊരു അത്ഭുതത്തോടെയാണ് ഇരുവരെയും വീക്ഷിക്കുന്നത്…
അമ്മുവും ചിന്നുവും കൂടെ ഇലയെല്ലാം അടിച്ചുനീക്കി പുറകുവശം ക്ലീൻ ആക്കി…
കല്യാണത്തിനുപോയവർ തിരിച്ചെത്തിയപ്പോളേക്ക് മേസ്തിരിയുടെ പണി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു…അതാ ചേട്ടനും തീർത്തു മടങ്ങി….
പൊട്ടിയ ക്ലോസെറ്റും ഷവറും മാറ്റിവെക്കാനുണ്ട് അത് പിറ്റേന്നത്തേക്കാക്കി….
“എന്നാലും കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ടെന്ന് പറഞ്ഞപോലെ മാറിപോയല്ലോ ദൈവമേ…ഞാനൊരു വഴിപാട് നേർന്നിട്ടുണ്ട് ഉടനെ തന്നെ നടത്തിയേക്കാം….”
വൈകിട്ട് പണിയെല്ലാം കഴിഞ്ഞ് ചായ കുടിക്കുന്നതിനിടെ മായ പറഞ്ഞു…
അവർക്കിപ്പോളും ആ വിറയൽ അങ്ങു മാറിയിട്ടില്ല…
ഹരി ഒന്നും മിണ്ടാതെ ചായ മൊത്തുന്നുണ്ട്…
അമ്മു സ്നാക്‌സും കൊറിച്ചു പടിയിൽ ഇരിക്കുന്നു…
“ഈ വീടിന് മണ്ടേൽ എങ്ങാനും ആയിരുന്നേൽ എനിക്ക് ചിന്തിക്കാൻ കൂടെ വയ്യാ…എന്ത് ചെയ്തേനെ ഞാനും എന്റെ കുഞ്ഞുങ്ങളും….” മായാക്കിപ്പോളും അവനാ ചെറിയ അഞ്ച് വയസുകാരൻ ആണെന്ന ആകുലത തന്നെയാണ്….
“അമ്മാ….ഒരു കാര്യം ചോദിക്കട്ടെ….”
ഹരി അമ്മുവിനെ അമ്മ കാണാതെ മിക്സ്‌ചറിലെ കടല എടുത്തെറിഞ്ഞു ശ്രദ്ധ ക്ഷണിച്ചിട്ട് അമ്മയുടെ നേരെ തിരിഞ്ഞു…
മായ എന്തെന്ന ഭാവത്തിൽ അവനെ നോക്കി…
“നമുക്കാ സ്ഥലത്ത് ഒരു വീട് വച്ചാലോ….”
മായ കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ട മട്ടിൽ കണ്ണ് രണ്ടും തുറിച്ചുവന്നു…
“വീട് വെക്കാനോ….”
“മ്മ്മ്…”
“അതിനൊക്കെ ഒരുപാട് കാശ് വേണ്ടെടാ….ഈ അവസ്ഥയിൽ ഇപ്പൊ എവിടുന്നാ നമുക്ക്….”
“കാശിന്റെ കാര്യം അവിടെ നിക്കട്ടെ…വീട് പണിയാൻ അമ്മയ്ക്ക് ഓക്കേ ആണോ…”
“അത്
💬 Comments
View all comments