0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.5K

നീയ്….മതിലോത്തെ അനിൽ നാരായണമേനോൻ വല്യ മതിൽക്കെട്ടിൽ ഒളിപ്പിച്ചു വച്ചിരുന്ന നിധി…ആരേലും എന്റേന്ന് കട്ടോണ്ട് പോയാലോ…അപ്പൊ കാവൽ കിടന്നല്ലേ പറ്റൂ…”

“അയ്യ….എന്താ ഒലിപ്പീര്….”

“സത്യാടി….കരിക്കട്ടയാന്നു വച്ചാ കൊണ്ടുവന്നെ…പക്ഷെയതെനിക്കുള്ള ഡയമണ്ടാന്ന് പിന്നല്ലേ മനസിലായെ…”

അമ്മുവിനത് കേട്ടിട്ട് ചിരി വന്നുപോയി….

ബാത്രൂം പൊളിഞ്ഞതിന്റെ ടെൻഷനിൽ കിടക്കുവാന്നോർത്ത് ഒന്നു സമാധാനിപ്പിക്കാൻ വന്നു കിടന്നതാ…പറയണ ഡയലോഗ് കേട്ടില്ലേ…

പഞ്ചാരക്കുഞ്ചു….

അവൾ കമിഴ്ന്നു കിടന്നിട്ട് കൈരണ്ടും തലയിണയിൽ വച്ച് അതിലേക്ക് മുഖം അമർത്തിവച്ചു അവനെനോക്കി…

“പോയി കട്ടിലിൽ കിടക്ക്…ശീലമില്ലാത്തത് അല്ലെ പോരാത്തതിന് തറയ്ക്ക് നല്ല തണുപ്പാ…നടുവേദനിക്കും…ചെന്നു കിടന്നോ…”

“ങുംഹും…ഞാനിവിടെ കിടക്കുവാ…”

“ദേ…ഒച്ചയിട്ട് പേടിപ്പിക്കാൻ എനിക്കറിയാൻ മേലാഞ്ഞിട്ടല്ല…അമ്മ എണീക്കും…മര്യാദക്ക് കട്ടിലിൽ കയറിക്കിടക്കെടി….” അവൻ ഒച്ചയമർത്തി ചാടി അവൾക്കുനേരെ..

“നീയും കൂടെ വരുവോ…”

“ങേഹ്…..” ഹരിയൊന്നു ഞെട്ടി….മഴയുടെ ഇരമ്പലിൽ അത്രനേരം മിണ്ടിയതിനേക്കാൾ പതിഞ്ഞുപോയ ശബ്ദം…അവന് കേട്ടത് തന്നെയാണോയെന്ന് ഉറപ്പില്ല…

“പ്ലീസ്…ഞാനുറങ്ങും വരേ മതി…” അമ്മു കെഞ്ചി…

“അതൊന്നും ശെരിയാവൂല…അമ്മ ഉറങ്ങീട്ടില്ലാടി….”

“എന്റെ പൊന്നല്ലേ….പ്ലീസ്….ഒരു 10 മിനുട്ട്….അമ്മ എണീറ്റു വരത്തൊന്നും ഇല്ലടാ…”

“നീയുറങ്ങിയ ഞാൻ ഇങ്ങു പോരും….” ഇനീം കിടന്ന് കുശുകുശുത്താൽ അമ്മ നേരെ എണീറ്റിങ്ങ് വരും എല്ലാം പൊളിയും എന്ന് തോന്നിയാ ഹരി തന്നെ സുല്ലുവെച്ചു…അവൾടെ വാശി അവന് നന്നായറിയാവുന്നതാണല്ലോ…

അമ്മു ആ ഇരുട്ടിലും ട്യൂബ്ലൈറ്റ് കത്തിയ മുഖവുമായി എണീറ്റ് കട്ടിലിനടുത്തേക്ക് നടന്നു….

“അവിടല്ല….ഇവിടെ…”

ഹരി അവളുടെ ബ്ലാങ്കറ്റ് എടുത്തു കട്ടിലിനു താഴെ തറയിലേക്ക് ഇട്ടതും അമ്മു ചാടി പറഞ്ഞു…

അവനൊന്നന്തം വിട്ടു….ഇവളിതെന്തു ഭാവിച്ച കണ്ണാ…

ആ ബെസ്റ്റ്ആളെയാ വിളിക്കണേ….ശിവനേ….

“ഒന്നു പോയെ നീ…ഞാനേ പുറത്ത് കിടന്നോളാം…പേടിയാണേൽ ഈ ബെഡ് എടുത്തു ഞാൻ തറെൽ ഇട്ടുതരാം…അവിടെ കിടന്നോട്ടാ….”

“എനിക്ക്

💬 Comments

View all comments