0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.5K

ആരും ഇല്ലാത്തോണ്ടല്ലേ….ഒറ്റക്കായോണ്ട് ചോദിച്ചതല്ലേ…ഇതുകൂടെ ചെയ്ത് തരൂലേ നീയെനിക്ക്….”

നല്ലസ്സൽ ഡ്രാമയാ…അവന്റടുത്ത് ഇനി അതേ നടക്കൂ എന്ന് അവൾക്കറിയാം…

ഡോറിന് നേർക്ക് തിരിഞ്ഞവൻ പിടിച്ചുകെട്ടിയപോലെ നിന്നു…

ആരുമില്ലാതെയാക്കിയത് താൻ ആണെന്ന ഉൾക്കുത്ത് ഇപ്പോളും ഉണ്ട് അവന്…അറിയാതെ ആണെങ്കിലും അവിടെ തന്നെയാണ് അവൾ കൊള്ളിച്ചതും…

പിന്നൊന്നും മിണ്ടാതെ ഹരി കട്ടിലിൽ അറ്റത്തോട് ചേർന്നു കിടന്നു…

അമ്മു മുട്ടുകാലിൽ നടന്ന് അപ്പുറത്തും കിടന്നു…

മലർന്നുകിടക്കുന്നവന്റെ നെഞ്ചിൽ കോർത്തുവച്ചിരുന്ന കയ്യെടുത്തു നിവർത്തി അവൾ അതിലേക്ക് കയറികിടന്നു….

“വല്ലാതെ പേടിച്ചുപോയോ…..” അവളെ തന്നിലേക്ക് ചേർത്തു കൊണ്ട് ചോദിച്ചു…

“മ്മ്മ്…നല്ലോണം….നീയെങ്ങാനും അവിടെ നിന്നില്ലായിരുന്നേൽ കൃത്യം ആ കൊമ്പ് വീണിടത്ത് ആകണ്ടേ അല്ലായിരുന്നോ…അതോർക്കുമ്പോ ഉള്ളൂ കിടുങ്ങുവാ….” അമ്മു കൈക്കുള്ളിൽ ഒന്നു ചെരിഞ്ഞു അവന് നേർക്ക് കിടന്നു…

“അപ്പൊ നീയെന്റെ ലക്കി ചാം ആണോടി…നമ്മള് മുട്ടിമുട്ടി നിന്നോണ്ടല്ലേ ഇല്ലാരുന്നേൽ ഞാനിപ്പോ പടം….അങ്ങനെ നോക്കുമ്പോ നീയല്ലേ എന്റെ ലക്ക്….”

“ഒന്നു മിണ്ടാതിരുന്നേ ഹരി നീ…ചുണ്ട് ഞാൻ ഞൊട്ടിപ്പൊട്ടിക്കുട്ടോ…മരിക്കണ കാര്യാ പറയുന്നെ…അതും ഈ പെരുമഴയത്ത്….”

പറഞ്ഞതും അവന്റെ നെഞ്ചിലെ തൊലിയവൾ പിച്ചിയെടുത്തിരുന്നു…കൂടെ അഞ്ചാറ് രോമവും….

ഹരി ഈരെഴ് പതിനാലു ലോകവും കണ്ടുപോയി…

മഴ അത്രക്കങ്ങട് റൊമാന്റിക് അല്ലെന്ന് എന്തുകൊണ്ടോ അമ്മുവിന്നപ്പോൾ തോന്നി…

മഴയുടെ…എന്തിന്….രണ്ടാനമ്മയുടേത് ഒഴിച്ചാൽ മനുഷ്യന്റെ പോലും രൗദ്രഭാവം അവൾക്കത്ര പരിചയം ഇല്ലല്ലോ…..

“ആ എട്ടുകെട്ടിലെ തമ്പുരാട്ടിക്കുട്ടിക്ക് ഈ കുടില് പറ്റുന്നില്ലല്ലേ…..” ഹരിയൊരു നോവോടെ ചോദിച്ചു…

“പറ്റുന്നില്ലേൽ….തിരിച്ച് കൊണ്ടാക്കുവോ നീയെന്നെ….” ആ ചോദ്യം ഒട്ടുമേ പിടിക്കാതിരുന്ന അമ്മു ഒരു മുള്ളെറിഞ്ഞു….

“പോകുവോ നീയ്…..” മുള്ള് നല്ലോണം തന്നെ വെടിച്ചുകീറിയിട്ടുണ്ട്….

അവളൊന്നും മിണ്ടാതെ അവന്റെ കയ്യിൽ നിന്നും തലയുയർത്തി….എണീറ്റിരുന്നു….

“അങ്ങനെ പറഞ്ഞയക്കാനും മാത്രം

💬 Comments

View all comments