Chapter Title : മഴനീർതുള്ളികൾ 4 [Anamika]
ആയിരുന്നു….
ബെഡ്‌റൂം ഹരി നൈസായിട്ട് അമ്മുവിനെ ഏല്പിച്ചു…രണ്ടുപേരുടെയും ഇഷ്ടത്തിനും താല്പര്യത്തിനും അനുസരിച്ചൊരു റൂം architect ഡിസൈൻ ചെയ്ത് കൊടുത്തു…അവളുടെ വീട്ടിലെ അത്ര സൗകര്യം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും മോശമാകരുതെന്ന വാശി അവനുണ്ടായിരുന്നു…
നല്ല ദിവസം നോക്കി കുറ്റിയടിച്ചു വാനം മാന്താൻ ആരംഭിച്ചു…
അതു കഴിയാറായതും ജ്യോൽസ്യനെ കണ്ട് ഹരിയുടെ നാളും നക്ഷത്രവും എല്ലാം നോക്കി കല്ലിടലിനായി ദിവസം കുറിപ്പിച്ചു മായ….
ആരെയും അങ്ങനെ ക്ഷണിച്ചൊന്നുമില്ല കട്ടിളവെപ്പിനോ വാർപ്പിനോ ആവാം അതൊക്കെയെന്നു വച്ചു….
ആ വക കുടുംബകാര്യങ്ങളൊക്കെ ഹരി പിന്നെ അമ്മയുടെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കയാണ്…
അമ്മയെ കൊണ്ടുതന്നെയാണ് തറക്കല്ലിടീച്ചതും…
താൻ ചെയ്യില്ല ശെരിയാവില്ലെന്ന് വാശിപിടിച്ച മായയെ ഇടവും വലവും നിന്ന് അമ്മുവും ലളിതമ്മയും കൂടെ കൺവിൻസ് ചെയ്തെടുത്തു…
അവന്റെ ജീവിതത്തിൽ ആ അമ്മയേക്കാൾ മഹത്വമുള്ളതായി അവനാരെ കണ്ടുപിടിക്കാനാണ്…
പിന്നുള്ളത് അമ്മുവാണ്….പക്ഷേ അമ്മയിരിക്കെ അവളത് ചെയ്യില്ല….
ആ ദിവസങ്ങളിലേക്കാൾ സന്തോഷവാനായി അമ്മു അവനെ മുൻപ് കണ്ടിട്ടേയില്ല….
അവന്റെ എത്രനാളത്തെ അലച്ചിലിന്റെയും കഷ്ടപ്പാടിന്റെയും കൂടെ കനിയാണ് ആ ഉയർന്നുവരുന്നത്….
അതിന്റേതായ മാറ്റം ജീവിതത്തിലും അറിയാനുണ്ട്….
ഒന്നു പ്രേമത്തിൽ ആയതിൽ പിന്നെ കാര്യമായി തന്നെ അവൻ കുറച്ച കുടി മൊത്തത്തിൽ അങ്ങു നിർത്തി ഹരി…
ഇപ്പൊ രാത്രി ഒരു തുള്ളി കഴിക്കാതെ ആണ് വരവ്….
പത്തു മണിക്ക് മുന്നേ വീട്ടിലും കയറും….
ആദ്യം ഉണ്ടായിരുന്ന രണ്ടു പ്ലാസ്റ്റിക് കസേരയുടെ കൂടെ ഹരി മൂന്നാലെണ്ണം കൂടെ വാങ്ങിയിരുന്നു…
എന്നും അത്താഴത്തിന് അതിലൊന്നിൽ മായയുടെ അടുത്തായി ഡൈനിങ് ടേബിളിൽ ഇപ്പോൾ അമ്മുവും സ്ഥാനം പിടിച്ചു….
എതിർവശത്തായി അവനും…
മായക്ക് അതിൽപരം ഒന്നും വേണ്ടിയിരുന്നില്ല…
പെറ്റുവളർത്തിയതിനും പോറ്റിവളർത്തുന്നതിനും വിളമ്പികൊടുക്കുമ്പോൾ കണ്ണുനിറയും മായക്ക്…
എത്ര നാളുകൊണ്ട് ആഗ്രഹിക്കുന്നതാ….എത്ര വഴിപാടും നേർച്ചയും നേർന്നതാ….
അപ്പോഴും അമ്മുവും ഹരിയും മായയുടെ കണ്ണിൽ ഒരു പ്രഹേളികയായി തന്നെ നിന്നു…..
തറകെട്ടിക്കയറി ബെൽറ്റിടാൻ ആവാറായി….
ഇടയ്ക്ക് പണിക്ക് ആള് കുറവ് വരുമ്പോൾ
💬 Comments
View all comments