0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 39426

ആവത്തില്ല മോളേ…..”

അവൻ പറഞ്ഞതിലെ വൃത്തികേടവൾക്കു കത്തിയത് പക്ഷേ ഇച്ചിരി കഴിഞ്ഞിട്ടാ….

അടുത്ത നിമിഷം കട്ടിലിനടുത്തുകിടന്ന സ്റ്റൂളിന് മണ്ടയ്ക്ക് ഇരുന്ന വെള്ളം നിറച്ച വാട്ടർബോട്ടിൽ അവന്റെ നേർക്ക് പറന്നു വന്നു…

കിട്ടേണ്ടത് കിട്ടിയപ്പോൾ ഹരി മിണ്ടാണ്ട് കിടന്നുറങ്ങി….

രാവിലെ അടിച്ച അലാം ഓഫ് ചെയ്ത് അമ്മു താഴേക്ക് നോക്കി…

ഇരുട്ടായതുകൊണ്ട് കാണുന്നില്ല എണീറ്റില്ലെന്ന് തോന്നുന്നു…

എണീറ്റു ജനൽ കർട്ടൻ അല്പം നീക്കിയിട്ടു…തിണ്ണയിലെ ലൈറ്റിന്റെ വെളിച്ചം മുറിയിലെക്കെത്തും അപ്പോൾ…

പുതപ്പും മടക്കി വച്ചു ഉറങ്ങുന്ന ഹരിയെ നോക്കി ഒന്നു നിന്നു…

പിന്നെ മുട്ടുകുത്തി തറയിൽ ഇരുന്നു…

നെറ്റിയിലും മുഖത്തുമായി ചായ്ഞ്ഞുകിടക്കുന്ന മുടിയിഴകൾ പിന്നിലേക്കൊതുക്കി കൊടുത്തു…

കെട്ടിവെയ്ക്കാനുള്ള നീളമൊന്നും ഇല്ല പക്ഷേ നല്ല ഉള്ളുണ്ട്…

ഞാനിവിടെ ലോകത്തുള്ള സകല പ്രോഡക്ടസും യൂസെയ്തിട്ടും മുടി കൊഴിച്ചിലാ പക്ഷേ ബൈക്ക് കഴുകാൻ വാങ്ങണ ക്ലിനിക് പ്ലസിന്റെ ബാക്കി തലേൽ തേച്ചു കുളിക്കുന്ന ഇവന് കാടുപോലെയും…

അല്ലേലും ദൈവം ആവശ്യക്കാർക്ക് കൊടുക്കൂല്ലലോ ഒന്നു ശ്വാസം എടുത്തുവിട്ടു അമ്മു….

ഒരുമ്മ കൊടുക്കണംന്നുണ്ട്…എന്നും കാണുമ്പോൾ തോന്നുന്നതാ പക്ഷേ ഹാൾ ആയതുകൊണ്ട് ഉള്ളിലടക്കി കടന്നുപോകും…

ഇന്നിപ്പോ എന്റെ മുറീല് എന്റൊപ്പം കിട്ടി….

കുനിഞ്ഞവന്റെ നെറ്റിയിൽ ഒന്നു കൊടുത്തു….

ഒന്നേ കൊടുക്കണംന്നു കരുതിയുള്ളു പക്ഷേ പറ്റിയില്ല അടഞ്ഞുകിടക്കുന്ന കണ്ണിലും കവിളിലേ താടിയില്ലാത്ത ഇത്തിരി ഭാഗത്തും പൂ കൊണ്ട് തൊടുമ്പോലെ പതിഞ്ഞുമ്മ വച്ചു…. ഒരുമ്മ കൂടി നെറ്റിയിൽ കൊടുത്തിട്ടേണീറ്റു….

അടുക്കളയിലേക്ക് ചെന്നു….

മായ ദോശ ചുടുവാണ്…

കാൽപെരുമാറ്റം കേട്ട മായ കോരിയൊഴിച്ച മാവ് തവികൊണ്ടോന്ന് പരത്തി മൂടിവെച്ചിട്ട് വേഗം തിരിഞ്ഞു…

അമ്മുവിന്റെ കയ്യിൽ പിടിച്ച് അടുത്തേക്ക് നിർത്തി…

“ബുദ്ധിമുട്ടായിക്കാണുലെ മോൾക്ക്‌…..” ദൈന്യമാണ് മുഖം..

“എന്തിന്….”

“അവൻ മുറീൽ കിടക്കണത്….”

“ഓഹ്ഹ് അതോ….ഒരു കുഴപ്പൂല്ല…അവനവിടെ നിലത്ത് കിടപ്പുണ്ട്…”

“അമ്മ പോകുന്നവരെ മോളൊന്ന് അഡ്ജസ്റ്റ് ചെയ്യുവോ….ഇല്ലേൽ നാടുമൊത്തം പാടിനടക്കും ഒരു പ്രത്യേക സ്വാഭാവ ആൾക്ക്….” അവളുടെ ഇരുകയ്യും കൂട്ടിപിടിച്ചു മായ

💬 Comments

View all comments