0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.5K

അവനവരുടെ കയ്യിലെ ഡ്രസ്സൊക്കെയായിട്ടു വന്ന സാരികൂടും കയ്യിലേക്ക് വാങ്ങി അകത്തേക്ക് നടത്തി…

മായ പിന്നിതിലൊന്നും ഇടപെടാതെ ഒതുങ്ങി നിന്നു…മായയെ അത്ര പഥ്യം ഇല്ല മൂപ്പത്തിക്ക്…

മോൻ പോയതിനു കാരണക്കാരി മായയാന്നും പറഞ്ഞ് ചില്ലറ സൊര്യക്കേടൊന്നുമല്ല ഉണ്ടാക്കിയിട്ടുള്ളത് അവർ….

“നിന്റെ പെണ്ണെവിടെടാ….ഞാനിവിടെ വന്നിട്ടൊന്നെറങ്ങി വരാറായില്ലേ അവൾക്കു…” തുടങ്ങി…

“അമ്മേ അവൾ കോളേജിൽ പോയേക്കുവാ…” മായ അതിനു മറുപടി കൊടുത്തു കൊണ്ടകത്തേക്ക് പോയി…

പിന്നേ കൊച്ചുമോനെ അടുത്തിരുത്തി വിശേഷം പറച്ചിലായി….കൊണ്ടുവന്ന അച്ചപ്പോം മുറുക്കും പൊട്ടിച്ചു തീറ്റിക്കലായി….അവനിപ്പോളും സ്കൂൾകുട്ടിയാണവർക്ക് കഴിപ്പിക്കുന്ന കാര്യത്തിൽ…

“എന്നാലും നിനക്കൊന്ന് എന്നെ വന്നു കൂട്ടിക്കൊണ്ടുവരാൻ തോന്നിയില്ലല്ലോടാ….നീയൊരു വീട് വെക്കുമ്പോൾ അച്ഛമ്മ കൂടെ വേണോന്ന് നിനക്ക് വിചാരൊന്നും ഇല്ലാരുന്നോടാ…..”

“പങ്കൂസിന് ഇത്രദൂരം വരവൊക്കെ പാടാണെന്ന് വച്ചിട്ടല്ലേ ഞാൻ….”

“ഹാ….അതെങ്ങനാ….നല്ലത് ചൊല്ലിക്കൊടുത്തു വളർത്താനും വേണം ഒരു പിടിപ്പ്….അവളൊന്നും പറഞ്ഞു തന്നില്ലേ നിനക്ക് കാരണവന്മാരെ അറിയിക്കണംനൊന്നും…..” കിട്ടിയ നേരം കൊണ്ടു പോര് തുടങ്ങീട്ടുണ്ട്…..

“ഞാൻ എല്ലാരേം ഫോണിൽ വിളിച്ച് അറിയിച്ചതല്ലേ പങ്കമ്മോ…..” ഹരി വന്നതേ ഒരുടക്കിന് നിന്നില്ല….

ഇത്രേം കൊല്ലം തിരിഞ്ഞുനോക്കാത്ത കുടുംബക്കാരെ അങ്ങനെ പോലും അറിയിക്കാൻ അവന് താല്പര്യം ഉണ്ടായിരുന്നില്ല…പിന്നെ മായയുടെ നിർബന്ധത്തിനാണ്…എല്ലാം ഒരു മര്യാദക്ക് തന്നെ മുന്നോട്ട് പോണമെന്ന…

“നേരെ ചൊവ്വേ ഒരു കല്യാണമോ കഴിച്ചില്ലവൻ ബാക്കിള്ളൊന് കൂടാനായിട്ട്….എന്നിട്ടെന്തേലും കരുതികൂട്ടി നടത്തിയാലോ അറിയിക്കത്തും ഇല്ല….”

വാ പോയ കോടാലി ഉടനൊന്നും കൂടൂല….

“അതൊക്കെ പോട്ടെന്നെ…..വന്ന സ്ഥിതിക്ക് മൂന്നാലുദിവസം നിന്നിട്ടൊക്കെ നമക്ക്പോവാം….ആ പരാതിയങ്ങ് തീരട്ടെ…”

“മൂന്നാല് ദിവസോ….ഞാനൊരു മാസം കഴിഞ്ഞിട്ടേ ഇനിയുള്ളു….നിന്റെ പെണ്ണിന്റെ കൂടെ കുറച്ചൂസം നിക്കട്ടെ….പയ്യെ ഞാൻ പോകുന്നുള്ളൂ….”

കുളപ്പുള്ളി ലീലയെപോലിരിക്കുന്ന പങ്കു മുറുക്കാൻ കറയുള്ള പല്ലു കാട്ടി

💬 Comments

View all comments