Chapter Title : മഴനീർതുള്ളികൾ 4 [Anamika]
വെളുക്കെ ചിരിച്ചുകൊണ്ട് മായയുടെ മുറിയിലേക്ക് സാരിക്കൂടുമായി സർവ്വധികാരത്തിൽ അങ്ങ് കയറി….
ഇത് മിക്കവാറും ഒരു തീരുമാനം ആകുമെന്ന് ഹരിക്ക് ഉറപ്പും ആയി….
പങ്കുന്റെ സ്വഭാവം വച്ചിട്ട് അമ്മുവിനെ എന്തായാലും കയറി ചൊറിയും….
സർവ്വം സഹയായ അമ്മ പക്ഷേ അതൊരു കാരണവശാലും അനുവദിച്ചുകൊടുക്കാനും പോണില്ല…
എന്താകുവോ എന്തോ….
കൈവിട്ടുപോകുവാണേൽ ഇടപെടാം….
ഒന്നു നെടുവീർപ്പിട്ടവൻ അടുക്കളയിലേക്ക് നടന്നു…
.
ഊണ് കഴിഞ്ഞ് വൈകിട്ടത്തേക്ക് ചിക്കൻ വാങ്ങാനായി ഹരി കവലക്കിറങ്ങി…
ചിക്കനും കൂടെ അമ്മുവിന് പനീറും വാങ്ങി വീട്ടിൽ കൊടുത്തിട്ട് കുളിയും കഴിഞ്ഞ് കവലക്ക് തന്നെ പിന്നെയുമിറങ്ങി….
അമ്മുവും ചിന്നുവും കോളേജ് വിട്ടുവരുമ്പോൾ തിണ്ണയിൽ ഇരുന്നു മുറുക്കി മുറ്റത്തേക്ക് നീട്ടി തുപ്പുന്നുണ്ട് പങ്കു….
കണ്ടവഴിക്ക് ആ മൊതലിനെ നീയൊന്ന് സൂക്ഷിച്ചോ എന്നൊരു വാണിംഗും അമ്മുവിനെറിഞ്ഞു കൊടുത്ത് ആങ്ങളയെക്കാൾ സ്പീഡിൽ പെങ്ങൾ അവരുടെ പെരയ്ക്കാത്തു കയറി….
വേലി കടന്നു മുറ്റത്തേക്ക് കയറിയ അമ്മുവിനെ പങ്കു അടിമുടിയൊന്നു സൂക്ഷിച്ചുനോക്കി….
“നീയാണോടി എന്റെ ചെറുക്കൻ കൊണ്ടുവന്ന പെണ്ണ്….” പടിയിലേക്ക് അവൾ കാലെടുത്തുവച്ചില്ല അതിന് മുന്നേ മൂപ്പത്തി ഡ്യൂട്ടി തുടങ്ങി….
അമ്മു ഇതേത് അവതാരം എന്ന മട്ടിൽ ഒന്ന് നോക്കി…ചിരിക്കണോ വേണ്ടയോ…കൺഫ്യൂഷനാണ് അറിഞ്ഞൂടാ…
“അളവും തൂക്കോം ഒക്കെ കുറവാണേലും അടിച്ചോണ്ടു പോന്നപ്പോ ചന്തോം മോറും ഒക്കെ നോക്കിത്തന്നെയാ ചെക്കൻ കൊണ്ടന്നെക്കണേ….നല്ല ശ്രീത്തോമുണ്ട്…നിന്റെ പേരെന്താടി പെണ്ണേ….” വായിലെ മുറുക്കാൻ ചാണ്ടി കൂടെ മുറ്റത്തേക്ക് തുപ്പി അവർ അമ്മുവിനോട് ചോദിച്ചു….
“അമൃത…..” അമ്മു മറുപടി പറഞ്ഞുകൊണ്ട് ചെരിപ്പൂരി തിണ്ണയിലേക്ക് കയറി…
അപ്പോളേക്കും വിചാരണ കേട്ട് അടുക്കളപ്പുറത്തെങ്ങോ നിന്ന മായ ഓടിപിടിച്ചെത്തിയിരുന്നു….
“അമ്മുവേ….ചെന്നു കുളിച്ചിട്ട് വന്നേ…ചായ കുടിക്കാം..അമ്മേം വാ കഴിക്കാം…..”
പിടിച്ചപിടിയാലേ
💬 Comments
View all comments