0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.5K

അവളുടെ കയ്യിൽ നിന്നു ബാഗും വാങ്ങി പിടിച്ച് വലിച്ചു മായ അകത്തേക്ക് കൊണ്ടുപോയി….

മുറിക്കകത്തു കയറ്റി…

“എന്റെ അമ്മായിയമ്മയാ…എന്തേലും കുത്തും കോളും ഒക്കെ വച്ച് പറയും…കിള്ളി കിള്ളി ചോദിക്കും…അടക്കമില്ലാത്ത നാക്കാ എന്തുണ്ടെലും അമ്മയോട് പറയണം…പിന്നൊത്തിരി പുറത്തിറങ്ങേണ്ട പഠിക്കാനുണ്ടെന്നും പറഞ്ഞു മുറിക്കകത്തു ഇരുന്നോ….അവരെന്തേലും പറഞ്ഞാൽ വിഷമിക്കല്ല് അമ്മയോട് പറയണം കേട്ടോ….” ഒറ്റ ശ്വാസത്തിൽ അടക്കിപിടിച്ചു പറഞ്ഞിട്ട് മായ പുറത്തേക്കിറങ്ങി…

അമ്മുവിന് വന്ന ആൾ കുറച്ച് danger ആണെന്ന് മാത്രം മനസിലായി….

മണിയാറു കഴിഞ്ഞതേ ടിവി ഓണാക്കി സീരിയലിന്റെ മുന്നിൽ കയറി പങ്കു….ഇനിയത് ഓഫാക്കണേൽ പതിനൊന്നുമണിയെങ്കിലും ആകും…

അമ്മു വിളക്ക് വച്ചു നാമം ജപിക്കുമ്പോളും ഉച്ചത്തിൽ സീരിയൽ ഡയലോഗ് കേൾക്കാം ബാക്ഗ്രൗണ്ടിൽ….

അവൾ വിളക്കുമായി തിരിച്ച് അകത്തുകയറുമ്പോളും അതു തന്നെ സീൻ….

ടിവിയിൽ നിന്ന് കണ്ണുപോലും പറിക്കുന്നില്ല…

ഡയലോഗ് അവിടെ ആണേലും ഭാവാഭിനയം മൊത്തം പങ്കുന്റെ മുഖത്താ…

അമ്മു ചിരി കടിച്ചുപിടിച്ചു വിളക്കണച്ചു അടുക്കളയിലേക്ക് ചെന്നു…

മായയെ സഹായിക്കാൻ….

ഇടയ്ക്ക് പിന്നാമ്പുറം വഴി ചിന്നുവും എത്തി ചിക്കൻഫ്രയുടെ പങ്കുപറ്റാൻ…

അവിടുന്നും കിട്ടി അമ്മുവിന് സ്റ്റഡിക്ലാസ്…

സിലബസ് പങ്കജാക്ഷിയമ്മ തന്നെ….

ഒൻപതു കഴിഞ്ഞപ്പോളേക്ക് ഹരി കയറിവന്നു….പങ്കു ഉള്ളതുകൊണ്ട് കുറച്ചു നേരത്തെ ആക്കിയതാണ്…

ഇല്ലേൽ കുടിച്ചില്ലേലും കുടിച്ചുന്ന് പറഞ്ഞാകും മൂപ്പത്തിടെ വക അടുത്ത അടി….

അടുക്കളയൊതുക്കി എല്ലാമെടുത്തു ഡൈനിങ് ടേബിളിൽ വച്ചു അമ്മുവും മായയും കൂടി…

നേരത്തെ കഴിക്കണം പങ്കുവിന്…

ഷുഗറും കൊളെസ്ട്രോളും ഒക്കെയുണ്ട് അതാ…

“മരുമോളിരിക്കുമ്പോ നീയാണോ മായേ വിളമ്പുന്നെ….നീയങ്ങു വിളമ്പിക്കെടി പെണ്ണേ….”

നായ്ക്കുരണ സമാസമം മിക്സ്‌ തുടങ്ങിയിട്ടുണ്ട്…

“അവള് കുഞ്ഞല്ലേ അമ്മേ….പയ്യെ പഠിച്ചു വരുന്നേ ഉള്ളൂ…അവിടിരുന്നോട്ടെ….” എന്നത്തേയുംപോലെ കഴിക്കാനായി ഇരുന്ന

💬 Comments

View all comments