Chapter Title : മഴനീർതുള്ളികൾ 4 [Anamika]
കുറച്ചൊക്കെ ആകും….അതിനിപ്പോ എന്താ….മടീൽ വച്ചു നോക്കണ ഇള്ളവാവയൊന്നും ല്ലല്ലോ….ഹല്ലേ…..” മായയേ എതിർത്തു പറയണം എന്നുള്ളതുകൊണ്ട് മാത്രം പറഞ്ഞതാണ് പങ്കു….ഉള്ളുകൊണ്ട് അവന് പോയത് ഇഷ്ടമായിട്ടില്ല….
“നോക്കി നിക്കാണ്ട് ആ ചെറുക്കന് വേണ്ടതെന്താന്ന് വച്ചാ ചെയ്യ് പെണ്ണേ…..”
വിതുമ്പിപൊട്ടാൻ തയ്യാറായി ഹരിയെ നോക്കി നിക്കുവാണ് അമ്മു….
“ഒന്നുല്ലെടി….ആദ്യയോണ്ട….സിമന്റ് തട്ടീട്ടാന്നെ….”
ഹരി സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്….
അമ്മു ഇപ്പൊ കരയും എന്നാ മട്ടിൽ മുഖമെല്ലാം വക്രിച്ചു വരുന്നുണ്ട്…
“അമ്മേ….ഇപ്പൊ കുളിക്കാൻ കയറുന്നുണ്ടോ….ഇല്ലേൽ ഞാൻ കയറിക്കോട്ടെ….”
ഇല്ലെന്ന് മായ പറഞ്ഞതും കുളിച്ചുമാറ്റാൻ എടുക്കാനെന്ന മട്ടിൽ ഹരി എണീറ്റ് മുറിയിലേക്ക് നടന്നു കൂട്ടത്തിൽ അമ്മുവിനോട് വരാൻ കണ്ണുകാണിച്ചു….
അകത്തു കയറി വാതിൽ ചാരാൻ ഹരിക്ക് സമയം കിട്ടിയില്ല അതിന് മുന്നേ അവനെ വട്ടം കെട്ടിപിടിച്ച് ഒച്ചയില്ലാതെ പൊട്ടിക്കരഞ്ഞു അമ്മു….
“അയ്യേ….കരയല്ലേന്നെ….അതിനും മാത്രം ഒന്നുല്ലല്ലോ….”
അവള് പിന്നെയും ഇറുക്കിപിടിച്ചു കരച്ചിൽ അല്ലാണ്ട് ഒട്ടും കുറയുന്നില്ല…
ഹരി അവളെ ഒരു കൈകൊണ്ട് ചുറ്റിപ്പിടിച്ചു മറുകൈ കൊണ്ടു വാതിലടച്ചു….
“അമ്മുച്ചേച്ചിയെ….ആദ്യായിട്ട് ആയോണ്ട് വന്നതാടി….എനിക്കൊന്നും പറ്റീലാന്നെ….ചുവന്നു കിടക്കുന്നത് കണ്ടിട്ട് പേടിച്ചുപോയെ ആണോ….”
അമ്മുവിനതൊന്നും സമാധാനമായിട്ടില്ല….
“ദേ എന്റെ കയ്യിൽ നോക്കിക്കേ….ഇത് രണ്ടു ദിവസം കഴിഞ്ഞാൽ പൊക്കോളും….കാണാൻ കുറച്ച് ഭീകര ലുക്ക് ഉണ്ടെന്നേയുള്ളു എനിക്കങ്ങനെ വേദനിക്കുന്നൊന്നും ഇല്ലാന്നേ…”
നീറ്റൽ ഉണ്ടെങ്കിലും അവന് കള്ളം പറഞ്ഞു….
അവളവന്റെ കൈപ്പത്തി രണ്ടും പിടിച്ചെടുത്തു തിരിച്ചും മറിച്ചും നോക്കി…
വിതുമ്പിക്കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി
കണ്ണിലെ ചിറയപ്പോളും പൊട്ടിയാഴുക്കുന്നുണ്ട്…
അവളാ കൈ രണ്ടും കൂട്ടിപിടിച്ചു അതിലേക്ക് മുഖം പൊതിഞ്ഞുവച്ചു…പിന്നെ ഉള്ളിലും പുറത്തുമെല്ലാം തുരുതുരെ ഉമ്മ വച്ചു….
കണ്ണീരു പുരണ്ടിട്ട് ഹരിക്ക് നീറുന്നുണ്ടെങ്കിലും അവനതിനു നിന്നുകൊടുത്തു…
ആ നീറ്റലിനെക്കാൾ ആയിരം മടങ്ങ് തേനവൾ പൊള്ളലിന് പുരട്ടുന്നപോലെ…..
“ഇനി പോവണ്ടട്ടോ…..”
“മ്മ്….ഇല്ല….”
“സത്യം ചെയ്യ്….” ചെറുതായി എങ്ങലടിച്ചു കൊണ്ട് അവൾ വലതുകൈ നീട്ടി…
“അങ്ങനൊന്നും ചെയ്യിപ്പിക്കല്ലേ പെണ്ണേ….ജീവിച്ചുപോണ്ടേ നമുക്ക്….”
“എനിക്ക് ജോലി കിട്ടട്ടെ….ഞാൻ നോക്കിക്കോളാം…ഇങ്ങനെ കഷ്ടപ്പെടാനൊന്നും
💬 Comments
View all comments