Chapter Title : മഴനീർതുള്ളികൾ 4 [Anamika]
വിടൂല….” ഹരിയ്ക്കത് കേട്ടപ്പോൾ ചിരി വന്നു….
“അതൊക്കെ നമുക്ക് പയ്യെ നോക്കാം….ഇപ്പോ ഞാനൊന്ന് കുളിക്കട്ടെ…” അമ്മുവിനെ വിട്ട് ഹരി അലമാരിക്കടുത്തേക്ക് നടന്നു….
“ഞാൻ…..ഞാൻ ഹെല്പ് ചെയ്യട്ടെ…”
ഡോർ ഹാൻഡിലിൽ പിടിച്ചുകൊണ്ടു ഹരി അവളെ എന്തെന്ന മട്ടിൽ നോക്കി….
“അല്ല…കൈ ഇങ്ങനെ ഇരിക്കുമ്പോൾ പാടല്ലേ…സോപ്പ് ഒക്കെ ഇടുമ്പോ….ഞാൻ കുളിപ്പിച്ച് തരാ…..” മുഖത്ത് നോക്കാതെയാണ് പറയുന്നത്….
ഹാൻഡിലിൽ നിന്നും പിടിവിടാതെ കയ്യാട്ടി വിളിച്ചു…..
അമ്മു വന്നവനെ ചുറ്റിപ്പിടിച്ചു നിന്നു…
“ഇങ്ങനൊക്കെ സ്നേഹിച്ചാലേ ഞാനെന്നും പോയി പൊള്ളിച്ചിട്ട് വരൂട്ടോ…..” അടക്കാനാവാത്ത സ്നേഹത്തോടെ നെറുകയിൽ മുത്തി അങ്ങനെ തന്നെ ചുണ്ടുവച്ചുനിന്നു…..
“ഇനി ഞാൻ വിടില്ല….അല്ലാത്ത പണി കൊണ്ടൊക്കെ കിട്ടുന്നത് മതി….നമ്മള് മൂന്നുപേരല്ലേ ഉള്ളൂ….വേറെ കടോം നിനക്കില്ല…പിന്നെന്തിനാ ഈ മാടിനെ പോലെ പണിയെടുക്കുന്നെ….എന്തൊക്കെ ചെയ്താലെന്താ എല്ലാരേം കണ്ണിൽ കൊള്ളില്ലാത്തവനും…ചെയ്തിടത്തോളം ഒക്കെ മതി….”
“ഇതൊക്കെ എല്ലാർക്കും പറ്റുന്നതല്ലേ അമ്മു….”
“എനിക്ക് എല്ലാർടേം കാര്യം നോക്കണ്ട…നിന്റെ കാര്യം മാത്രം മതി….വാന്ന്….അമ്മ കാണാണ്ട് ഞാൻ കയറിവരാം വാഷ്റൂമിൽ….ഒറ്റക്ക് നീയെങ്ങനാ….”
തന്റെ പാവക്കുട്ടിയുടെ വിരൽ അറ്റുപോയപ്പോൾ നൊന്ത പത്തുവയസുകാരിയുടെ അമ്മ മനസാണ് അമ്മുവിനിപ്പോളും എന്ന് തോന്നും പ്രവർത്തി കണ്ടാൽ….
“അതൊന്നും വേണ്ടന്നെ….ഞാൻ വേഗം കുളിച്ചിട്ട് വരാം….ഒരുപാട് ഇങ്ങനെ അകത്തുകയറി നിൽക്കണ്ട….”
ഹരി കുളി കഴിഞ്ഞു വന്ന് ചായയും കുടിച്ചു അരുൺ വന്നപ്പോൾ ആ കൂടെ കവലക്ക് പോയി….
പിന്നെ തിരികെ വന്നപ്പോൾ രാത്രി ആയിരുന്നു….
ആ പോക്ക് കുഴപ്പമില്ലായിരുന്നുവെങ്കിലും ലേറ്റ് ആയി തിരിച്ചുവന്നത് അത്ര ഇഷ്ടപ്പെട്ടില്ല എന്നത് അമ്മുവിന്റെ മുഖം കണ്ടാൽ അറിയാം….
അത്താഴം കഴിക്കാൻ ഇരുന്നപ്പോളും ആ വാട്ടം അങ്ങനെ തന്നെ ഉണ്ട്….
ഹരി സ്പൂണ് കൊണ്ട് എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എണീറ്റുപോയി….
അമ്മുവും മായയും പങ്കുവും നേരത്തെ കഴിച്ചിരുന്നു അവന് വരാൻ ലേറ്റ് ആയതുകൊണ്ട്….
ബാത്‌റൂമിൽ പോയി ലൈറ്റ് അണച്ച് അവൻ വരുമ്പോൾ അമ്മു കിടന്നിരുന്നു….
അലമാരിക്ക് മുകളിൽ മടക്കി വച്ചിരുന്ന പായെടുക്കാൻ
💬 Comments
View all comments