0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.5K

അടുത്തേക്ക് നിർത്തി…

“ബുദ്ധിമുട്ടായിക്കാണുലെ മോൾക്ക്‌…..” ദൈന്യമാണ് മുഖം..

“എന്തിന്….”

“അവൻ മുറീൽ കിടക്കണത്….”

“ഓഹ്ഹ് അതോ….ഒരു കുഴപ്പൂല്ല…അവനവിടെ നിലത്ത് കിടപ്പുണ്ട്…”

“അമ്മ പോകുന്നവരെ മോളൊന്ന് അഡ്ജസ്റ്റ് ചെയ്യുവോ….ഇല്ലേൽ നാടുമൊത്തം പാടിനടക്കും ഒരു പ്രത്യേക സ്വാഭാവ ആൾക്ക്….” അവളുടെ ഇരുകയ്യും കൂട്ടിപിടിച്ചു മായ ചോദിച്ചു

“അതിനിങ്ങനൊക്കെ ചോദിക്കണേ എന്തിനാമ്മേ…അമ്മേടെ മോനല്ലേ അവനാ മുറീൽ കിടന്നാൽ എനിക്കെന്താ കുഴപ്പം….കുറച്ച് ദിവസത്തേക്കല്ലേ ഞാൻ ഓകെയാ…”

ആ മറുപടിയിൽ പക്ഷേ മായയുടെ മനസ് ചെറുതായൊന്നു ഇടിഞ്ഞു…ഇന്നലത്തെ അവന്റെയാ കയറിപ്പോക്ക് കണ്ടപ്പോൾ അവര് തമ്മിൽ എന്തോ ഉണ്ടെന്നുള്ള പ്രതീക്ഷ മുളച്ചിരുന്നു മായക്ക്….

“അവൻ കുഴപ്പത്തിനൊന്നും വന്നില്ലല്ലോ അല്ലെ…ദേഷ്യപ്പെടുവോ മറ്റോ ചെയ്തോ മോളോട്….”

“ഇല്ലെന്റമ്മേ….ഒരു കുഴപ്പോംല്ല…അതാ നിലത്തു കിടന്ന് കൂർക്കം വലിക്കനുണ്ട്….”

അപ്പോഴുള്ള അവളുടെ ശബ്ദത്തിലെയാ ആർദ്രത….മായയ്ക്ക് എന്നിട്ടും കത്തിയിട്ടില്ല…

“എന്തുണ്ടെലും അമ്മയോട് പറയണോട്ടോ….”

“പറഞ്ഞേയ്ക്കവേ….” പല്ലുതേയ്ക്കാനുള്ള ബ്രഷ് ഹോൾഡറിൽ നിന്നും എടുത്തവൾ പുറത്തേക്ക് ഇറങ്ങി..മായ പുറത്തെ ലൈറ്റ് ഇട്ടുകൊടുത്തു…

അമ്മു കോളേജിൽ പോകാൻ ആയി യൂണിഫോമും ഇട്ടിറങ്ങുമ്പോളാണ് പങ്കജാക്ഷിയമ്മ കൊട്ടുവായും വിട്ട് എണീറ്റു വരുന്നത്….

ചിന്നു പിന്നെ മൂപ്പത്തി ഉള്ളതുകൊണ്ട് അവിടേക്ക് വന്നിട്ടില്ല ഇറങ്ങാറാകുമ്പോ വിളിക്കാൻ പറഞ്ഞു അവരുടെ സിറ്റൗട്ടിൽ തന്നെ ഇരിപ്പുണ്ട്…

“നീ പഠിക്കാൻ പോകുവാണോ പെണ്ണേ….” യൂണിഫോമിൽ നിക്കുന്നവളെ അടിമുടി നോക്കിയാണ് ചോദ്യം….

“മ്മ്….”

“ഇനീം കൊറേ നാളുണ്ടോ പഠിത്തം ഒക്കെ….”

“മ്മ്മ്….”

“ഈ മൂങ്ങ മൂളുമ്പോലെ മൂളനല്ലാണ്ട് നിന്റെ വായിൽ നാക്കില്ലേ പെണ്ണേ….” അവളുടെ പതുങ്ങിയുള്ള മറുപടി അത്രക്കിഷ്ടമായിട്ടില്ല..

“ഒരു കൊല്ലം കൂടെയുണ്ട്….”

“ഞാൻ…ഞാനെന്നാ ഇറങ്ങുവാ അച്ഛമ്മേ…അമ്മേ….” അമ്മു അവരോട് പറഞ്ഞിട്ട് അടുക്കളയിലേക്ക് നോക്കി നീട്ടിവിളിച്ചു…

എന്നിട്ട് നടയിലേക്കിറങ്ങി ചെരിപ്പൂമെടുത്തിട്ടു..

💬 Comments

View all comments