0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.5K

“അമ്മാ…ലേറ്റ് ആയി ഞാൻ പോട്ടെട്ടോ…ഇനി ഓടിയില്ലേൽ ബസ് കിട്ടൂല…” പറഞ്ഞുകൊണ്ടവൾ വേലിക്കു പുറത്ത് റോഡരികിൽ നിൽക്കുന്ന ചിന്നുവിന്റെ അടുത്തേക്ക് ഓടനാഞ്ഞു….

ഹരിയും അതേ സമയത്തു തന്നെയാണ് ബാങ്കിൽ പോകാനുള്ളതുകൊണ്ട് എണീറ്റു വന്നത്….

മൂരിനിവർത്തി ഹാളിലേക്ക് വന്നവനെ പങ്കു വിളിച്ചു…

“എടാ…നിന്റെ പെണ്ണിനെ ബസ് കയറ്റിവിട്ടേ…താമസിച്ചന്നും പറഞ്ഞു ഓടാൻ നിക്കുന്നു….”

മായ അവരെ തന്നെ വാ പൊളിച്ചുനോക്കി…ഇവര് നന്നായോ…

“കല്യാണം കഴിഞ്ഞ പെണ്ണാ….അങ്ങനെ ഓടിച്ചാടിയലൊന്നും ശെരിയാവൂല…അതും ആ തെറിച്ച മറ്റേ പെണ്ണിന്റെ കൂടെ….”

ജന്മത്തു നന്നാവൂല്ലാ…മായ അമ്മുവിന്റെ നേരെ തിരിഞ്ഞപ്പോൾ ആകെ ആശയ കുഴപ്പത്തിൽ നിക്കുവാണ്…

“ചിന്നുവും കൂടെയുണ്ട് മൂന്നുപേർ പോവില്ല പങ്കമ്മോ…”

ഹരി തടയിടാൻ നോക്കി…

“പിന്നെ….അശോകന്റെ ചെറുക്കൻ നാലെണ്ണം ഒക്കെയാ ഒറ്റൊരെണ്ണത്തിൽ പോണത്…അങ്ങ്കൊണ്ടുപോയി വിടെടാ…”

ചിന്നു വാച്ചിൽ നോക്കി അക്ഷമയായി നിക്കുന്നുണ്ട്…

ഹരി പിന്നെ തർക്കിക്കാൻ നിന്നില്ല…ഷർട്ട്‌ എടുത്തിട്ട് ഇറങ്ങി…

അമ്മു ബൈക്കിനു പിന്നിലേക്ക് കയറി..ചിന്നു അവൾക്കു പിറകിലും….

കയറിയപ്പോൾ അവനെ മുട്ടാതെ ഇരുന്നെങ്കിലും വീടിനപ്പുറത്തെ വളവു തിരിഞ്ഞപ്പോൾ ഹരിയവളുടെ കൈ പിടിച്ച് വലിച്ചു വയറിനു ചുറ്റിപിടിപ്പിച്ചു…സ്വാഭാവികമായും അവൾ മുട്ടാണ്ട് അകത്തിവച്ചത് രണ്ടും അവന്റെ പുറത്ത് ഞെരിഞ്ഞമ്മർന്നു….

ഹരി പയ്യെ കണ്ണൊന്നു ചിമ്മി തുറന്നു…

“അമ്മൂമ്മെയ്…..ഇതിപ്പോ വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാലെന്ന അവസ്ഥ ആയിലോ….ഇങ്ങനാണ് അറിഞ്ഞാരുന്നേൽ പങ്കുനെ നേരത്തെ കൂട്ടിക്കൊണ്ട് വരായിരുന്നു….” ഹരി അല്പം അവളിലേക്ക് പിന്നോക്കം ചായ്ഞ്ഞു…

“ഉവ്വാ….ആ പാൽ ഈ അടുപ്പിൽ കാച്ചാൻ വല്ല ഉദ്ദേശവുമുണ്ടെൽ അതങ്ങ് മാറ്റിവെച്ചേരെ…നടക്കൂല്ല..”

ഞാനീയടുപ്പിൽ തന്നെ കാച്ചും നീ കുടിക്കേം ചെയ്യും മോളേ….മനസ്സിൽ പറഞ്ഞുകൊണ്ട് ഹരി മെയിൻറോഡിലേക്ക് കയറുന്നിടത് നിർത്തി…

തൊട്ടപ്പുറത്താണ് ബസ് സ്റ്റോപ്പ്‌…

“ഇവിടിറങ്ങിക്കോ…ഹെൽമെറ്റും

💬 Comments

View all comments