0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.5K

ഇല്ല ട്രിപ്പിളും ആ…കിറുക്കന്മാർ കണ്ടാൽ പണിയ…”

അവർ ഇറങ്ങി മുന്നോട്ട് നടന്നു…

ഇടയ്ക്ക് തിരിഞ്ഞു നോക്കിയ അമ്മു ബൈക്കിൽ തന്നെ നോക്കിയിരിക്കുന്നവനെ കണ്ട് ചുണ്ട് കൂർപ്പിച്ചൊരുമ്മ കൊടുക്കുമ്പോലെ കാട്ടി…

ഹരിയത് തിരികെ കൊടുക്കും മുന്നേ ബസിന്റെ ഹോണടി കേട്ട് അമ്മു തിരിഞ്ഞ് ഓടിയിരുന്നു…

അന്നു രാത്രിയും അവൻ അറിയാവുന്നതിന്റെ മാക്സിമം അടവിറക്കിയിട്ടും അമ്മു കട്ടിലിൽ കയറ്റിയില്ല…

പിറ്റേന്നും അങ്ങനെ തന്നെ….

“ഡീ…..” ഡെസ്കിൽ ഇരുന്ന് എന്തോ എഴുതുകയായിരുന്ന അമ്മു തലയുയർത്തി നോക്കി…

നിലത്ത് പായ്ക്ക് മുകളിൽ ബ്ലാങ്കറ്റ് വിരിച്ചു കിടക്കാനുള്ള പരിപാടി നോക്കുവാൻ ഹരി…

“എന്നെ നാളെ രാവിലെ ഒരു 6 കഴിയുമ്പോ വിളിക്കാമോ…അലാം വച്ചിട്ടുണ്ട് ഞാൻ എങ്ങാനും എണീറ്റില്ലേൽ വിളിച്ച് വിട്ടാ മതി…”

അമ്മു തലയാട്ടി….

“നാളെയെന്താ പ്രത്യേകിച്ച്….”

“ബെൽറ്റ്‌ വാർക്കയല്ലെടി….പണിക്കാരിലൊരാൾ കുറവാ…പകരം ഞാൻ കയറാന്ന് വച്ചു….”

“അത് വേണോടാ…” എണീറ്റ് അവനടുത്തേക്ക് വന്നു…

“കഷ്ടപ്പാടല്ലേ….ശീലമില്ലാത്തോണ്ട് മടുത്തുപോകുലെട….”

“കുഴപ്പമില്ല…ഇങ്ങനൊക്കെയല്ലേ ശീലാകണേ….”

“എന്നാലും വേണ്ടായിരുന്നു….മറ്റേ ഭായിമാരെ കിട്ടൂലെ….”

“കിട്ടുവോക്കെ ചെയ്യും….എനിക്ക്  നാളെ പണിയൊന്നും ഇല്ല ചുമ്മാ ഇരിപ്പ…വാർക്ക ആയോണ്ട് അവിടെ പോകയും വേണം…അപ്പൊ പിന്നെ പണിക്കങ്ങു കയറിയാൽ കൂലിം കിട്ടും…അതോണ്ട് കയറാന്ന് വച്ചു….”

“മ്മ്…”

“അമ്മു….പങ്കു നിന്നെ ഒരുപാട് ചൊറിയുന്നുണ്ടോ…”

“ആഹ്…ചെറുതായിട്ടൊക്കെ….”

“മനസ് വേദനിക്കണ രീതിക്ക് ഉണ്ടോ…”

“അതില്ല….എനിക്ക് മൂപ്പത്തിടെ ആ ടോൺ കേൾക്കുമ്പോൾ ഏതോ നടിയെയാ ഓർമ വരാ…അപ്പൊ ചിരി വരും…” അമ്മു ബെഡ് കുടഞ്ഞു വിരിച്ചുകഴിഞ്ഞ് അതിലേക്ക് കിടന്നു….

“എന്തേലും ഉണ്ടായ പറയണം നീയെന്നോട്….അല്ലാണ്ട് ഒരുമാതിരി സീരിയൽ നായിക കളിക്കാൻ നിക്കല്ല്….അമ്മയെപ്പോലെ ഒരുപാട് ക്ഷമേടെ ആവശ്യം ഒന്നുമില്ല….”

“മ്മ്മ്…..” ആയമ്മയുടെ ചില കുത്തലും കൊള്ളിക്കലും

💬 Comments

View all comments