0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.5K

ഒക്കെ അതിരുകടന്നതാണ്…കുറച്ചുദിവസം നിന്നിട്ട് പോകുവല്ലോ എന്ന് വച്ചിട്ട് അമ്മു ഒന്നും പറയാത്തതാണ് ഹരിയോട്….

അലാം അടിച്ചിട്ടും ഹരി എണീറ്റില്ല….അമ്മു ചുരിദാർ അയൺ ചെയ്യുന്നതിന്റെ ഇടയിൽ വന്ന് ഓഫാക്കി അവനെ കുത്തിപ്പൊക്കി വിട്ടു….

വൈകിട്ട് കോളേജ് വിട്ടു വന്നു കയറുമ്പോൾ ഹരി തിണ്ണയിൽ ഇരിപ്പുണ്ട്…

പങ്കു തൊട്ടടുത്തു തന്നെ എന്തൊക്കെയോ തൊട്ടും തലോടിയും നിൽപ്പുണ്ട്…

“ആഹ്….നിന്റെ കെട്ടിയവൾ വന്നല്ലോ ബാക്കി അവൾ നോക്കിക്കോളും…..”

അമ്മു ഒന്നും മനസിലാകാതെ ചെരിപ്പൂരുന്നതിനിടയ്ക്ക് അവനെ നോക്കി…

ഹരി ഒന്നുമില്ലെന്ന് കണ്ണടച്ചുകാട്ടി…

തിണ്ണയിലേക്ക് കയറിയതും മായ ഒരു ബേസിനിൽ വെള്ളവുമായി  അടുക്കളയിൽ നിന്നും വന്നു അവനിരിക്കുന്നത്തിന്റെ മുന്നിലെ അരപ്രൈസിലേക്ക് വച്ചു…

ഹരി അതിലേക്ക് കൈ മുക്കുന്നത് കണ്ടാണ് അമ്മു ശ്രദ്ധിക്കുന്നത്….

കയ്യൊക്കെ പൊള്ളിയപോലെ ഇരിക്കുന്നു….

ഉള്ളൊന്നാളി അവൾക്ക്….

“ഇതെന്താ പറ്റിയെ….” ബാഗ് ഊരി അരപ്രൈസിലേക്ക് വച്ചുകൊണ്ട് അമ്മു വേഗം  അടുത്തേക്ക് ചെന്നു….

“സിമെന്റ് അലർജി ആയതാണ് തോന്നുന്നു മോളേ….പറഞ്ഞതാ ഞാനിവനോട് പോണ്ടാന്ന്….അറിയില്ലാത്ത പണിയല്ലെന്ന്….ആരുകേൾക്കാൻ….” ആവലാതിപ്പെട്ടു അകത്തേക്ക് വീണ്ടും കയറി മായ….

“ആണ്പിള്ളേരായ ഓരോ പണിക്ക് പോകും കുറച്ചൊക്കെ ആകും….അതിനിപ്പോ എന്താ….മടീൽ വച്ചു നോക്കണ ഇള്ളവാവയൊന്നും ല്ലല്ലോ….ഹല്ലേ…..” മായയേ എതിർത്തു പറയണം എന്നുള്ളതുകൊണ്ട് മാത്രം പറഞ്ഞതാണ് പങ്കു….ഉള്ളുകൊണ്ട് അവന് പോയത് ഇഷ്ടമായിട്ടില്ല….

“നോക്കി നിക്കാണ്ട് ആ ചെറുക്കന് വേണ്ടതെന്താന്ന് വച്ചാ ചെയ്യ് പെണ്ണേ…..”

വിതുമ്പിപൊട്ടാൻ തയ്യാറായി ഹരിയെ നോക്കി നിക്കുവാണ് അമ്മു….

“ഒന്നുല്ലെടി….ആദ്യയോണ്ട….സിമന്റ്‌ തട്ടീട്ടാന്നെ….”

ഹരി സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്….

അമ്മു ഇപ്പൊ കരയും എന്നാ മട്ടിൽ മുഖമെല്ലാം വക്രിച്ചു വരുന്നുണ്ട്…

“അമ്മേ….ഇപ്പൊ കുളിക്കാൻ കയറുന്നുണ്ടോ….ഇല്ലേൽ ഞാൻ കയറിക്കോട്ടെ….”

ഇല്ലെന്ന് മായ പറഞ്ഞതും കുളിച്ചുമാറ്റാൻ എടുക്കാനെന്ന മട്ടിൽ

💬 Comments

View all comments