Chapter Title : മഴനീർതുള്ളികൾ 4 [Anamika]
ഹരി തുടക്കമിട്ടു പറഞ്ഞു…
“എന്തോർത്തു നോക്കാൻ…..” ഡിഫെൻസ് മോഡിലായി അമ്മു..
“അമ്മു നീയിപ്പോ ഞാൻ ഒരു സ്റ്റെപ് പിന്നോട്ട് വെക്കുന്നെന്റെ വാശിക്ക് രണ്ട് സ്റ്റെപ് മുന്നോട്ട് വെക്കാനായി കാണിച്ചുകൂട്ടുമ്പോലെയാ…
അവസാനം തിരഞ്ഞെടുത്തത് അല്ലെങ്കിൽ വന്നുചേർന്നത് തെറ്റായിരുന്നു എന്ന് തോന്നരുത്…”
അവൻ തന്റെ ഭാഗം ക്ലിയർ ആയും പറഞ്ഞു..
“ നിനക്കിതെന്താ…..നല്ല രീതിക്ക് കോംപ്ലക്സ് ഉണ്ട് നിനക്ക്….ഞാൻ നിന്നെക്കാൾ വലിയ വീട്ടിലേ ആണെന്നുള്ളത്….പിന്നൊരു സൈഡിൽ കൂടി പഠിത്തതിന്റെയും….എടാ നീയൊന്ന് ഓർത്തുനോക്ക്…ഒന്നു സ്നേഹിക്കാൻ ഇത്രയൊക്കെ ചിന്തിച്ചു കൂട്ടണ്ടെ കാര്യമുണ്ടോ…
ഇനി ഉണ്ടെന്ന് തന്നെ വച്ചാലും ഇതൊക്കെ ഓർക്കേണ്ട ആൾ ഞാനല്ലേ…നിന്റെ ഉള്ളിലെ കുറ്റബോധം ആണ് നിന്നെക്കൊണ്ടിതൊക്കെ പറയിക്കണത്…അപ്പോ ഞാനോ….എന്തെങ്കിലും സെൽഫ് റെസ്‌പെക്ട് ഉണ്ടോടാ എനിക്ക്….”
അമ്മു എണീറ്റു മുടിയെടുത് അവന്റെ കയ്യിൽ നിന്നും ക്രാബ് വാങ്ങി വാരിക്കെട്ടി….
“എടീ നീയിപോ പറഞ്ഞില്ലേ ഒരു സെൽഫ് റെസ്‌പെക്ടും ഇല്ലാണ്ട് നിന്റെ ജീവിതം ഇങ്ങനൊക്കെ ആക്കിയത് ഞാൻ ആണെന്ന് പോലും ഓർക്കാതെയാണ് നീയെന്നോട് അടുക്കുന്നതെന്ന്….അത് കൊണ്ടുതന്നെ പിന്നീടൊരിക്കൽ പ്രായവും പക്വതയും ആകുമ്പോൾ ജീവിതസാഹചര്യം മാറുമ്പോൾ regret ചെയ്യാൻ ഇടയാക്കല്ല്…എനിക്കതാ പറയാനുള്ളു…”
നാവുകൊണ്ട് പറയുമ്പോളും അവന്റെ കൈകൾ അവളുടെ മുടിക്കെട്ടിൽ നിന്നും കുറച്ചിഴ ഇരുകവിളുകൾക്കും അരികിലായി അഴച്ചിട്ട് ചന്തം നോക്കുന്നുണ്ടായിരുന്നു…
”ഇങ്ങനൊക്കെ ഒരുപാട് ആലോചിച്ചാൽ ഒന്നും ഒരു വഴിക്കും എത്തില്ലടാ….എന്തിനാ ഇങ്ങനെ കാട് കയറിപ്പോണേ…ഞാനും നീയും….അതുമാത്രം നോക്കിയാൽ പോരെ…“ അമ്മു അവന്റെ ഇരുകൈപ്പത്തിയും തന്റെ കവിളോട് ചേർത്തു പിടിച്ച് അതിലേക്ക് മുഖം അമർത്തി അവനെ തന്നേ നോക്കി പ്രത്യാശയോടെ….
”അവസാനം സ്നേഹിച്ചട്ട് നിനക്ക് പറ്റുന്നവനല്ല എന്ന് ഒരു കാലത്ത് തോന്നിയാ… ഇട്ടിട്ട് പോയ…എനിക്കത് എത്രത്തോളം ഉൾക്കൊള്ളാൻ പറ്റുന്ന്അറിയില്ലാടി“
”അമ്മയ്ക്ക് നീയെന്നു വെച്ച ജീവനാ…നീയമ്മയെ കണ്ടിട്ടാ വീട്ടിൽ തന്നെ കൂടിയെന്നും എനിക്ക് ഡൌട്ട് ഉണ്ട്…ആ നിങ്ങൾ ഞാൻ കാരണം അകലരുത്…ഇപ്പൊ ഉള്ള ഈ ഒരു ഇതിൽ മുന്നോട്ട് പോയാൽ നിനക്കമ്മ ഉണ്ടാകും…പക്ഷെ നമ്മൾ തമ്മിൽ ഒരു റിലേഷൻ ആയി അത് പിന്നീട് ഇല്ലാതായാൽ അമ്മയും നീയും തമ്മിൽ ഇപ്പൊ ഉള്ള അതേ ബന്ധം തന്നെ ഉണ്ടാകണം എന്നില്ല…ബന്ധങ്ങൾ മുറിയുമ്പോൾ മനുഷ്യരല്ലേ വേദനിക്കും….“
”അതേയ്….മിസ്റ്റർ ഹരികൃഷ്ണന് ഈ ബോധോദയം
💬 Comments
View all comments