Chapter Title : മഴനീർതുള്ളികൾ 4 [Anamika]
അന്ന് പേരപ്പൻ കവലയ്ക്ക് അടുത്ത് സ്ഥലം ആയ വാങ്ങി തന്നത്..ഞാനും അമ്മയും ചെറുതായിരുന്നല്ലോ..അവിടെ വീട് വെക്കാന പ്ലാൻ…മെയിൻ റോഡ് സൈഡ് അല്ലെ…അതാവും കുറച്ചൂടെ സൗകര്യം….ഇത് നമുക്ക് മെയ്ന്റനൻസ് ചെയ്ത് വാടകക്ക് കൊടുക്കാം….”
സ്വപ്നങ്ങളും പ്രതീക്ഷകളും ഷെയർ ചെയ്യാൻ ഒരാളെ കിട്ടിയകണക്ക് ഹരി പതിയെ ഇറക്കി വെക്കുകയായിരുന്നു കുറച്ചൊക്കെ…
“നീയതൊക്കെ വിട്ടേ….എന്നിട്ട് നമ്മടെ കാര്യത്തിലേക്ക് വാ….” ഹരി അവന്റെ നെഞ്ചിൽ കുത്തികൊള്ളുന്ന അവളുടെ ക്രാബ് ഊരി സൈഡിലേക്ക് വച്ചു…
അമ്മു ഇടംകൈ അവന്റെ നെഞ്ചിൽ കുത്തി ചെരിഞ്ഞു കിടന്നു മുഖത്തേക്ക് നോക്കി…
പട്ടുപോലുള്ള മുടി അഴിഞ്ഞു ചിതറി അവന്റെ നെഞ്ചിലേക്ക് വീണു…
“ഞാനേ….അങ്ങേയറ്റം സാധാരണക്കാരൻ ആടി….നിന്റെ നിലക്കോ വിലക്കോ ചേരുന്നവൻ അല്ലാ…നിന്റെ ആഗ്രഹങ്ങൾക്കോ സ്വപ്നങ്ങൾക്കോ ഒത്ത ജീവിതം ആയിരിക്കില്ല…കുറച്ചുനാൾ എന്റെ വീട്ടിൽ നിന്ന അനുഭവം നിനക്കുണ്ടല്ലോ…അതു വച്ചിട്ട് നീ തന്നെ ഒന്നോർത്തു നോക്ക്…“ അവളുടെ മൂക്കിൻതുമ്പിൽ പെരുവിരൽ ഉരസിക്കൊണ്ട് ഹരി തുടക്കമിട്ടു പറഞ്ഞു…
“എന്തോർത്തു നോക്കാൻ…..” ഡിഫെൻസ് മോഡിലായി അമ്മു..
“അമ്മു നീയിപ്പോ ഞാൻ ഒരു സ്റ്റെപ് പിന്നോട്ട് വെക്കുന്നെന്റെ വാശിക്ക് രണ്ട് സ്റ്റെപ് മുന്നോട്ട് വെക്കാനായി കാണിച്ചുകൂട്ടുമ്പോലെയാ…
അവസാനം തിരഞ്ഞെടുത്തത് അല്ലെങ്കിൽ വന്നുചേർന്നത് തെറ്റായിരുന്നു എന്ന് തോന്നരുത്…”
അവൻ തന്റെ ഭാഗം ക്ലിയർ ആയും പറഞ്ഞു..
“ നിനക്കിതെന്താ…..നല്ല രീതിക്ക് കോംപ്ലക്സ് ഉണ്ട് നിനക്ക്….ഞാൻ നിന്നെക്കാൾ വലിയ വീട്ടിലേ ആണെന്നുള്ളത്….പിന്നൊരു സൈഡിൽ കൂടി പഠിത്തതിന്റെയും….എടാ നീയൊന്ന് ഓർത്തുനോക്ക്…ഒന്നു സ്നേഹിക്കാൻ ഇത്രയൊക്കെ ചിന്തിച്ചു കൂട്ടണ്ടെ കാര്യമുണ്ടോ…
ഇനി ഉണ്ടെന്ന് തന്നെ വച്ചാലും ഇതൊക്കെ ഓർക്കേണ്ട ആൾ ഞാനല്ലേ…നിന്റെ ഉള്ളിലെ കുറ്റബോധം ആണ് നിന്നെക്കൊണ്ടിതൊക്കെ പറയിക്കണത്…അപ്പോ ഞാനോ….എന്തെങ്കിലും സെൽഫ് റെസ്‌പെക്ട്
💬 Comments
View all comments