Chapter Title : മഴനീർതുള്ളികൾ 4 [Anamika]
എല്ലാം ഉണ്ട്….നീ കഴിച്ചില്ലാലോ കാര്യമായിട്ട്….”
അടുക്കളയിലേക്ക് കയറി….
ഹരിയൊരു മെഴുകുതിരി തപ്പിയെടുത്തു….ഇനി ഫോൺ തപ്പിപോകാൻ ഒന്നും വയ്യാ…
അതിന്റെ തിരി അല്പം നുള്ളി കളഞ്ഞിട്ട് കത്തിച്ചു…ചെറിയ നാളത്തിൽ നിന്നും അരണ്ട വെളിച്ചം അടുക്കളയിൽ പരന്നു….
അമ്മു ഫ്രിഡ്ജ് തുറന്ന് ചോറും കറികളുമെടുത്തു…..
ചൂടാക്കാൻ ആഞ്ഞപ്പോൾ ശബ്ദം ഉണ്ടാകുമെന്നും പറഞ്ഞു ഹരി സമ്മതിച്ചില്ല…
തണുത്തു മരച്ച ചോറ് കൊടുക്കാൻ മനസുവരാഞ്ഞിട്ട് മായ ഫ്ലാസ്കിൽ തിളപ്പിച്ചിട്ട ചൂടുവെള്ളം ഒഴിച്ചു ചോറിന്റെ ചൂടുമാറ്റിയെടുത്തു അമ്മു….
തോരനും ഒരു പാത്രത്തിൽ നിരത്തി പ്ലേറ്റിൽ ചൂടുവെള്ളം ഒഴിച്ച് പാത്രം അതിനുമുകളിൽ വെച്ചു….
പിഴിഞ്ഞെടുത്ത ചൊറിലേക്ക് അല്പം ഉപ്പും വെളിച്ചെണ്ണയും തൂവി തോരൻ ഇട്ടിളക്കി….
ഹരി പാത്രത്തിനായി കൈനീട്ടിയതും തട്ടിമാറ്റിയിട്ട് ഒരുരുള ഉരുട്ടി അവന് നേർക്കു നീട്ടി….
അമ്മയ്ക്ക് താൻ മാത്രമേയുള്ളുവെന്ന കുഞ്ഞുനാളിൽ എപ്പോളോ തിരിച്ചറിവിൽ ആണൊരുത്തൻ ആകാനുള്ള ഓട്ടപ്പാച്ചിലിൽ എവിടെയോ മറവിക്ക് വിട്ടുകൊടുത്ത കുട്ടിത്തം ഒരു നിമിഷം മുഖത്ത് മിന്നിമാഞ്ഞു….
അനുസരണയോടെ അവൾ നീട്ടിയ ഉരുളയ്ക്കായി അവൻ വാ തുറന്നു….
കണ്ണ് നനഞ്ഞു….
അത് മറക്കാനെന്നോണം മുഖം അല്പം താഴ്ത്തി…
“എരിവുണ്ടോടാ….”
“മ്മ്മ്….ചെറുതായിട്ട്….”
അമ്മു എത്തിച്ചു കണ്ണിൽ ഒരുമ്മ കൊടുത്തു…
ഹരി മുഖം ഉയർത്തി….
“കള്ളം പറയുന്നോ…അതും എന്നോട്….”
ചോരുരുട്ടിയ കൈകൊണ്ടുതന്നെ ചുണ്ടിൽ ഒരു ഞൊട്ട് വച്ചുകൊടുത്തു….
________________________________
കുറച്ച് ഓവർ ആകുന്നുണ്ടോ………ഉണ്ടേൽ പറയണം….
എക്സാം postpone ചെയ്തു….
അടുത്ത പാർട്ടും അല്പം വൈകും കേട്ടോ….
കമന്റ്സ് ഒക്കേം കണ്ടു….ഒരുപാടൊരുപാട് സന്തോഷായി….reply ഇടാൻ നേരം കിട്ടാത്തോണ്ടാ…ഫ്രീ ആകുംപോലെ ഞാൻ ഇടാം..
ഒന്നു വായിച്ചു നോക്കാൻ സമയം കിട്ടീട്ടില്ല…സോ mistakes ഉണ്ടേൽ sorry….
💬 Comments
View all comments