Chapter Title : മഴനീർതുള്ളികൾ 5 [Anamika]
ദഹിപ്പിച്ചു നോക്കി ചവിട്ടിതുള്ളി വാതിൽ തുറന്ന് അടുക്കളയിലേക്ക് നടന്നു…..
കുളി കഴിഞ്ഞ് തിരികെ കയറുമ്പോൾ മായ പൂരിയും കടലക്കറിയും വിളമ്പിവെച്ചിട്ടുണ്ട്….
പങ്കു പതിവില്ലാതെ എണീറ്റ് അടുക്കളയിലും എത്തീട്ടുണ്ട്….
അമ്മു തലയിൽ ചുറ്റികെട്ടിയിരുന്ന നനഞ്ഞ ടവൽ അഴിച്ചു കഴുത്തിലെ വെള്ളം ഒപ്പുമ്പോലെ പാട് ഒളിപ്പിച്ചു പിടിച്ച് മായയുടെ അടുത്തേക്ക് ചെന്നു….
”അമ്മേ ഇരുന്ന് കഴിക്കാൻ നേരമില്ല ഞാൻ റെഡി ആകുന്നെന്റെ ഇടയ്ക്ക് കഴിച്ചോളാം എന്നും പറഞ്ഞു പ്ലേറ്റ് എടുത്തു…
“ആ തോർത്ത് മാറ്റിപിടിക്ക് അമ്മു….യൂണിഫോം നനയും…..” പറയലും അതൂരി മാറ്റലും കഴിഞ്ഞു….
അമ്മു വേഗം മുടിയെടുത്തു മുന്നിലേക്കിട്ടു….
“മുടീന്നും വെള്ളം ഊരുന്നുണ്ട്….ചെന്നു ഉണങ്ങിയ തോർത്തെടുത്തു തോർത്തിക്കെ…..ഞാനിത് കൊണ്ട്തന്നേക്കാം….” അവളെ പറഞ്ഞുവിട്ടിട്ട് മായ പൂരിയുടെ പ്ലേറ്റ് എടുത്തു….
“ഇങ്ങനെ തലേൽ കേറ്റിവച്ചാൽ അവസാനം നീ തന്നെ അനുഭവിക്കും…. ഇള്ളക്കുഞ്ഞല്ലേ…..ഒരു പണീം അറിയത്തും ഇല്ല ചെയ്യത്തും ഇല്ല…..” ഉമിക്കരി കയ്യിലേക്ക് കുടഞ്ഞിട്ട് പങ്കു പിറുപിറുത്തു….
“അവൾക്കു കൂടെ ചെയ്യാനൊന്നും ഇപ്പൊ ഇവിടില്ല അമ്മേ….പഠിക്കുന്ന കുഞ്ഞാ അത് അതിൽ ശ്രദ്ധിക്കട്ടെ….”
പൂരി പിച്ചി അതിലേക്ക് കറി ഒഴിച്ചിളക്കി ഒരു ഫോർക്കും എടുത്ത് വച്ചു മായ പ്ലേറ്റുമായി അമ്മുവിന്റെ മുറിയിലേക്ക് നടന്നു….
ഹരി പായിൽ ഷർട്ടും മുണ്ടും ഒക്കെ ഇട്ടു ഡീസന്റ് ആയി ഉറങ്ങുന്നുണ്ട്….
ശല്യപെടുത്താതെ പ്ലേറ്റ് അവളിരുന്നു പഠിക്കാറുള്ള ചെറിയ മേശമേൽ വച്ചിട്ട് അവളോട് കഴിക്കാൻ ആംഗ്യം കാണിച്ചു മായ പുറത്തിറങ്ങി….
ഒരു ടിന്റെഡ് സൺസ്‌ക്രീനും ടിന്റെഡ് ലിപ്ബാമും…കഴിഞ്ഞു ഒരുക്കം…
അതിനിടയിൽ പൂരിയും കഴിച്ചു…
അലമാരിയിൽ നിന്നും മിസ്സ് ഡിയോർ പെർഫ്യൂം ബോട്ടിൽ എടുത്തതും തീരാറായിട്ടുണ്ട്…
എല്ലാ വർഷവും മാമൻ അയക്കുന്ന ഗിഫ്റ്റ്ബോക്സിൽ ഉണ്ടാവാറുള്ളതാണ്…
അവിടുന്നിറങ്ങിയതിൽ പിന്നെ മാമ ഒന്നു വിളിച്ചിട്ട് കൂടെയില്ല…
ജീവനായി കൊണ്ടുനടന്നതാ തന്നെ….
ക്ഷമിക്കാൻ പറ്റിട്ടുണ്ടാകില്ല….
അമ്മു ബോട്ടിൽ അങ്ങനെ തന്നെ തിരിച്ചുവച്ചിട്ട് ബാഗ് എടുത്ത് എല്ലാം ഉണ്ടോയെന്നു ഒന്നുകൂടി നോക്കി ബെഡിലേക്ക് വച്ചു…
എന്നിട്ട് ഹരിയെ വിളിച്ചുണർത്തി…
“എടാ….ഞാൻ പോവാ….ഇന്ന് പണിക്കൊന്നും പോയേക്കല്ല്…ഇവിടെ ഇരിക്കണം കേട്ടോ….പിന്നെ ഇന്നലത്തെപോലെ അമ്മ വാരിതരാന്ന് പറയുമ്പോ വല്യ ആൺപിള്ള സിങ്കം കളിച്ച് വേണ്ടാന്ന് പറയല്ല്…വാങ്ങിച്ചു കഴിച്ചോണം….”
അമ്മു വല്യ കാര്യത്തിൽ പറയുമ്പോൾ പാതി
💬 Comments
View all comments