0%

Chapter Title : മഴനീർതുള്ളികൾ 6 [Anamika]

Author : Anamika Read All Parts 138K

തിരികെ ബൈക്ക് ഓടിക്കുമ്പോളെല്ലാം പ്രക്ഷുബ്ധമായിരുന്നു അവന്റെ മനസ്……

ഈ വരവ് എല്ലായ്‌പോഴും പോലെ സ്മൂത്ത്‌ ആയിപ്പോകില്ലെന്ന് എന്തുകൊണ്ടോ ഉള്ളിൽ ഒരു തോന്നൽ പോലെ…..

വരുന്ന വഴിക്ക് അവനെ കാത്തുനിന്ന അരുണും അവന്റെ പിന്നാലെ തന്നെ ബൈക്ക് വിട്ടു….

വീട് അടുക്കാറാകും തോറും നെഞ്ചിടിപ്പ് കൂടി കൂടി വന്നു…..

മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുള്ളികൾ അവൻ ഷർട്ടിന്റെ തോളിൽ തൂത്തുവിട്ടു….

വീടിന് മുന്നിലെ പഞ്ചായത്ത്‌ റോഡിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ഗ്രീൻ ഡിഫെൻഡർ…

അതിൽ ചാരിനിൽക്കുന്ന കോഫി ബ്രൗൺ ഷർട്ടും ഐവറി പാന്റ്സും ധരിച്ച നാൽപതുകളുടെ മധ്യത്തിൽ ഉള്ള അതിസുന്ദരൻ ആയൊരു മനുഷ്യൻ…

വായിൽ സിഗററ്റ്  കടിച്ചുപിടിച്ചു ഇരു കയ്യും കൊണ്ട് കയ്യിലെ സാംസങ് ഫോൾഡിൽ എന്തോ ടൈപ്പ് ചെയ്യുകയാണ്…..

“ഇത്തവണ അരവിന്ദ് സ്വാമി രണ്ടും കല്പിച്ചാലോ…..”

ആ വണ്ടിയവിടെ കിടക്കുന്നതിനാൽ കടന്നുപോകാൻ വയ്യാത്തതുകൊണ്ട് കുറച്ചുപിറകിൽ ഒതുക്കിയ ബൈക്കിൽ നിന്നിറങ്ങും വഴി അരുൺ ഹരിയുടെ ചെവി തിന്നു തുടങ്ങി…..

അവരിരുവരും കടന്നുപോകുമ്പോൾ അയാൾ ഒന്നു മുഖം ഉയർത്തിയെങ്കിലും പിന്നെയും തിരികെ ഫോണിലേക്ക് തന്നെ നോട്ടം താഴ്ത്തി…

ഇതുവരെയില്ലാത്തൊരു ആറ്റിട്യൂട് ആണല്ലോയെന്നും ചിന്തിച്ചു പുച്ഛത്തിൽ ചുണ്ട് കോട്ടി ഹരി വേലി കടന്ന് മുറ്റത്തേക്ക് കയറി…

അരുൺ അപ്പുറം അവന്റെ വീടിന്റെ മുറ്റത്തേക്കും….

തിണ്ണയിലേക്ക് കാലെടുത്തുവെക്കും മുന്നേ അമ്മു അകത്ത് നിന്നും ഓടിപ്പാഞ്ഞു വന്നു…..

“നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലാരുന്നു…എവിടാരുന്നു നീയ്…..”

ഹരി കയ്യിലെ കവർ ഉയർത്തി കാട്ടി….

അമ്മു ഒരല്പം അകന്നു നിന്നു…..

“പുറത്ത്….പുറത്തെന്റെ മാമൻ വന്നിട്ടുണ്ട്…..”

ഇത്രയും നാളും ആരും തിരിഞ്ഞു നോക്കാത്ത തന്റെ വീട്ടില് നിന്നും ഒരാൾ എത്തി എന്നറിയുമ്പോൾ

💬 Comments

View all comments