0%

Chapter Title : മഴനീർതുള്ളികൾ 6 [Anamika]

Author : Anamika Read All Parts 133550

ഞാനിത് കൊണ്ടുവയ്ക്കട്ടെയെന്നും പറഞ്ഞവൻ അടുക്കളയിലേക്ക് നടന്നു…..

സ്‌റ്റോവിൽ വച്ചിരിക്കുന്ന ചായ പാത്രത്തിൽ  സ്പൂൺ കൊണ്ടിളക്കുന്ന അമ്മയെ ഒന്നു നോക്കി ഒരു ചരുവം എടുത്ത് അതിലേക്ക് കവർ ഇറക്കി വച്ചു കൈ കഴുകി……

അവനെ നോക്കാതെ തേയില എടുത്തിടുന്ന മായയുടെ അടുത്തേക്ക് ചെന്നു നൈറ്റിയുടെ മേലെ ഇട്ടിരുന്ന തോർത്തിൽ കൈ തുടച്ചിട്ട് അവൻ മുഖം താടിത്തുമ്പിൽ പിടിച്ചുയർത്തി…..

ആവി തട്ടിയിട്ടാടാ എന്നും പറഞ്ഞു നിറഞ്ഞ കണ്ണുകൾ അവനിൽ നിന്നും ഒളിപ്പിക്കൻ ഒരു പാഴ് ശ്രമം നടത്തി മായ……

“പേടിക്കണ്ട….ഞാൻ നോക്കിക്കോളാം….പറഞ്ഞു വിട്ടോളാം…..” മുറുകെ ചേർത്തു പിടിച്ചു അമ്മയ്ക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു…..

“അവളൊന്നും അറിയരുതമ്മാ…..” കൂട്ടി ചേർത്തതും ഒരേങ്ങൽ ഉയർന്നു…..

അതും കണ്ടുകൊണ്ടാണ് അമ്മു അടുക്കളയിലേക്ക് ഇറങ്ങി വരുന്നത്…..

“എന്താ….എന്താ പറ്റിയെ…..”

അടുത്തേക്ക് വന്നതും മായ അകന്നുമാറി സ്റ്റോവ് ഓഫ്‌ ചെയ്തു ചായപാത്രം എടുത്തു…..

“എടാ…..വെറും ചായ മാത്രേള്ളൂ….നീ പോയിട്ട് എന്തേലും കഴിക്കാൻ കൊടുക്കാൻ കൂടെ വാങ്ങിയിട്ട് വാ….മോൾടെ വീട്ടീന്ന് ആദ്യായിട്ട് വന്നേ അല്ലെ….“

മായ ചായ അരിക്കും മുന്പേ അതിലേക്ക് ഏലക്കപ്പൊടി തൂവി ഇളക്കി മാറ്റുന്ന രീതിക്ക് ചെരിഞ്ഞു നിന്നു അമ്മു കാണാതെ…..

അവനതിനൊന്നും പറയാതെ സിറ്റൗട്ടിലേക്ക് തന്നെ തിരികെ നടന്നു….

കൂടെ അമ്മുവും…

“നിനക്ക്….നിനക്കെന്തേലും ഇഷ്ടക്കേടുണ്ടോടാ…..”

സ്റ്റെപ്പിറങ്ങുന്നവന്റെ ഒപ്പം ഇറങ്ങി കൊണ്ട് പതിയെ ചോദിച്ചു….

അതിനും ഹരിയൊന്നു കണ്ണുചിമ്മി ചിരിച്ചു അവളുടെ കൈയിൽ ചേർത്തുപിടിച്ചു വേലിക്കരുകിൽ നിർത്തിയിട്ടിരുന്ന വണ്ടിക്കരുകിലേക്ക് നടന്നു…..

ഫോൺ പോക്കറ്റിൽ ഇട്ട് അവരെ കണ്ട മാത്രയിൽ അയാളും അവർക്കടുത്തേക്ക് വന്നു….

“ഹരി…..”

അവൻ പരിചയപെടുത്തികൊണ്ട് കൈനീട്ടി….

“നന്ദൻ…..അമ്മുവിന്റെ അമ്മാവനാണ്……”

തന്നെക്കാൾ വളർന്നവന് അയാളും കൈകൊടുത്തു…..

അവന്റെ തീർത്തും ഓപചാരികമായ പരിചയപ്പെടൽ…..

“അകത്തേക്ക് കയറിയിരിക്കാം……”

അതിലും അന്യതയാർന്ന ഒരു ക്ഷണം…..

അമ്മുവിന്റെ ഉള്ളിലൊരു കൊളുത്തുവീണു….

ആരോടും ഇത്ര കണ്ടു സീരിയസ് ആയി ഫോർമൽ ആയി പെരുമാറാത്തവൻ ആണ്…..

എന്ത് പറ്റിയതാ പോലും…..

ഇഷ്ടായികാണില്ലേ തന്റെ വീട്ടില് നിന്നും ആള് വന്നത്….

ഉള്ളിലെ ടെൻഷൻ പുറത്ത് കാണിക്കാതെ അവൾ വേഗം ചെന്ന് നന്ദന്റെ കരം കവർന്നു….

”നന്ദുസെ ഇനി വരാലോ……“ അതെ കയ്യിൽ പിടിച്ചയാളെ അകത്തേക്ക്

💬 Comments

View all comments