Chapter Title : മഴനീർതുള്ളികൾ 5 [Anamika]
ആഞ്ഞെങ്കിലും ഹരീയെന്നുള്ള ചുടുന്ന വിളി അമ്മുവിന്റേതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഒരു ചിരിയോടെ തന്നെ ചെവിപൊത്തി തിരികെ നടക്കുകയായിരുന്നു…..
“അമ്മേ…..”
“ഇതിപ്പോ പോയി അവനോട് പറയാൻ ഒന്നും നിക്കണ്ട….എത്രനാൾ കള്ളത്തരം കാട്ടും എന്റെ പൊന്നുമോൻ എന്ന് ഞാൻ ഒന്നു നോക്കട്ടേ……”
“പാവല്ലേ അമ്മേ……”
“അത്ര പാവൊന്നും വിചാരിക്കണ്ട…..അലമ്പിന്റെ ഉസ്താദാ….നിന്റെ കൈക്കൊന്നും നിക്കൂല ആ ചെക്കൻ….”
”എന്റരി പാവാ…..എനിക്ക് നല്ലപോലെ അറിയാ…..“
മായമ്മ പോയിട്ട് ദേവേന്ദ്രന്റെ അച്ഛന് മുത്തുപ്പട്ടരല്ല സാക്ഷാൽ അവളുടെ പുഴക്കരക്കണ്ണൻ മുന്നിൽ വന്നു ഹരിയെ കുറ്റം പറഞ്ഞാലും അമ്മു കേട്ട് നിന്നുകൊടുക്കില്ല….
”അരീം മണ്ണെണ്ണയും ഒക്കെ അവിടെ നിക്കട്ടെ…..വല്ലതും പഠിക്കാറുണ്ടോ അമ്മു നീയിപ്പോ……“
”ഉണ്ടമ്മാ…..“ ശബ്ദത്തിൽ അത്ര ഉറപ്പില്ല…..
”എന്തുണ്ടെന്ന്…..
അവനാ മുറിയിലേക്ക് കിടപ്പ് മാറ്റിയേപ്പിന്നെ രാത്രി ബുക്ക് തുറക്കാറുണ്ടോ നീയ്…
12 വരെയെങ്കിലും ഇരുന്ന് പഠിച്ചോണ്ടിരുന്നേ അല്ലെ….പോരാത്തതിന് വെളുപ്പിനെയും…..
ഇപ്പോ പതിനൊന്ന് കഴിഞ്ഞാൽ ആ മുറീല് ലൈറ്റ് കാണാറുണ്ടോ അമ്മു…….
ഇത്ര എളുപ്പത്തിൽ മാറ്റിവെക്കാവുന്ന ഒന്നായിരുന്നോ നിന്റെ ലക്ഷ്യം……“
അമ്മു പറയുന്ന വാക്കുകൾ ഓരോന്നും ശരിയായതുകൊണ്ട് തലതാഴ്ന്നു തന്നെ നിൽപ്പാണ്….
”അമ്മ വഴക്ക് പറയണതല്ല….
രണ്ടുപേരുടെയും പ്രായം അങ്ങനാ…
ഇതൊക്കെ ഇപ്പൊ അറിഞ്ഞില്ലേൽ ആസ്വദിച്ചില്ലേൽ പിന്നെന്നാ…
പക്ഷേ അതിനിടയ്ക്ക് ചെയ്യേണ്ട കടമകളും ഉത്തരവാദിത്തങ്ങളും മറന്നുപോകരുത്…..
പഠിക്കണം….പഠിത്തം കഴിഞ്ഞുമതി മറ്റെന്തും….
അതിന് കഴിയാതെ പോയൊരാൾ അനുഭവം കൊണ്ടു പറഞ്ഞു തരണേയാന്ന് കരുതിയാ മതി…..
സ്നേഹിക്കണം……
പക്ഷേയത് ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമെല്ലാം പൂർത്തീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ആയിരിക്കണം…കെടുത്താൻ തക്കത് ആകരുത്…..
കുറെയേറെ നേരമായി ആവി പൊന്തുന്ന പാത്രം ഇറക്കിവെക്കാനായി മായ തിരിഞ്ഞു….
“പിന്നൊന്നൂടെ…..
സൂക്ഷിച്ചും കണ്ടും ഒന്നും നിന്നില്ലേൽ അടുത്ത കൊല്ലം ഈ നേരത്ത് വയറുഴിഞ്ഞു തരേണ്ട വരും ഞാൻ…..
അമ്മു മനസിലാവാത്ത മട്ടിൽ നോക്കി…..
”ദാ ഇവിടൊരു ആള് ഉടനൊന്നും വരാതെ നോക്കണംന്നു……“
അവളുടെ ഉണ്ണിവയറിൽ ഒന്നു തിരുമ്മി വിട്ട് മായ കളിയാക്കി…..
”അയ്യേ…..ഞങ്ങളങ്ങനൊന്നും
💬 Comments
View all comments