0%

Chapter Title : മഴനീർതുള്ളികൾ 5 [Anamika]

Author : Anamika Read All Parts 59K

നോക്കുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണും വിതുമ്പിവിറയ്ക്കുന്ന ചുണ്ടുകളും…

“ഇഷ്ടാണോ എന്റെ മോനെ……” ആ മുഖം കൈകുമ്പിളിൽ എടുത്തു തടുത്തുകെട്ടാൻ കഴിയാത്ത സന്തോഷത്തോടെ മായ ചോദിച്ചു……

അമ്മു കരഞ്ഞുകൊണ്ട് ചിരിച്ചു തലയാട്ടി…….

മായയുടെ കണ്ണും നിറഞ്ഞു…

“ഇനിയെന്നും ഇവിടുണ്ടാകുവോ ഞങ്ങടെ കൂടെ……”

മായയെ ആഞ്ഞുപുണർന്നുകൊണ്ട് അമ്മു ശബ്ദമില്ലാതെയൊരു വാക്കുകൊടുത്തു…..

സന്തോഷം കൊണ്ടോ അവിശ്വസനീയത കൊണ്ടോ മായയും കരഞ്ഞുപോയി….

“കണ്ണന് കദളിപ്പഴം കൊണ്ടൊരു തുലാഭാരം നേർന്നിരുന്നു ഞാൻ….അപ്പൊ ന്റെ പ്രാർത്ഥന കേൾക്കാറുണ്ടായിരുന്നല്ലേ…..”

അമ്മു പെട്ടെന്ന് അകന്നിട്ടു മായയെ കണ്ണുതള്ളി നോക്കി….

“എന്റെ പേരിലോ അതോ അവന്റെ പേരിലോ ആരുടെ പേരിലാമ്മ…..”

“മോൾടെ പേരില്….എന്തേയ്….”

“ഹാവൂ……അവന്റെങ്ങാനും പേരിലാരുന്നേൽ ലോണെടുക്കേണ്ടി വന്നേനെ അജ്ജാതി വെയിറ്റ്അല്ലെ……അഞ്ചുപൈസ എടുക്കാൻ കാണില്ല ഹരീടെ കയ്യിലിപ്പോ…..”

“ദൈവത്തിനു കൊടുക്കണേനു പറയാൻ കൊള്ളില്ലെന്റെ മോളേ…..” അവളുടെ തോളിനൊരു തട്ടുകൊടുത്തു മായ….

“വിഷമായോ അമ്മാ പറയാഞ്ഞിട്ട്…..”

“അമ്മയല്ലേ ഞാൻ….ഞാൻ നിങ്ങളെ മനസിലാക്കിയില്ലേൽ പിന്നാര് മനസിലാക്കാനാ….”

അമ്മു മായയുടെ കൈപിടിച്ചു കവിളോട് ചേർത്തുപിടിച്ചു…..

“അമ്മേങ്ങനാ അറിഞ്ഞേ……ഞങ്ങളെങ്ങനെ പുറത്തൊന്നും കാണിച്ചിട്ടില്ലല്ലോ….”

“അയ്യട…..കണ്ടനും ചക്കീം കൂടെ കണ്ണടച്ചു പാലുകുടിച്ചാൽ ആരും അറീല്ലെന്ന് വിചാരിച്ചൂലെ…..കേമായിപ്പോയി….”

മായ ഒന്നും വിചാരിച്ചു പറഞ്ഞതല്ലവങ്കിൽ പോലും അമ്മു മറ്റെന്തോ ഓർത്തു  കൂമ്പിപ്പോയി…..

“സത്യം പറഞ്ഞാൽ അമ്മയോന്നെറിഞ്ഞു നോക്കിയതാ….അപ്പൊ കള്ളൻ വിളി കേട്ടൂ……”

ഇന്നലെ രാത്രിയിലെപോളോ മൂത്രമൊഴിക്കാനായി ബാത്‌റൂമിനടുത്തെത്തിയപ്പോൾ കേട്ട നേർത്ത മൂളലും കുറുകലും ആണ് ഇത്രനാളും തെളിയാതിരുന്ന ബൾബ് കത്തിച്ചുകൊടുത്തതെന്ന് മായ മനഃപൂർവം മിണ്ടിയില്ല….

ആരോ ആണെന്ന് കരുതി അറപ്പോടെ ചെവിപൊത്താൻ ആഞ്ഞെങ്കിലും ഹരീയെന്നുള്ള ചുടുന്ന വിളി അമ്മുവിന്റേതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഒരു ചിരിയോടെ തന്നെ ചെവിപൊത്തി തിരികെ നടക്കുകയായിരുന്നു…..

“അമ്മേ…..”

“ഇതിപ്പോ

💬 Comments

View all comments