Chapter Title : മഴനീർതുള്ളികൾ 5 [Anamika]
ആയി……
പോകരുതെന്ന് ഒരു നൂറുവട്ടം പറഞ്ഞിട്ടും കെഞ്ചിയിട്ടും അവൻ കേൾക്കാത്തതിന്റെ പിണക്കത്തിൽ അമ്മു ഇറങ്ങാറായിട്ടും മുറിക്ക് പുറത്തേക്ക് വരാതെ പിണങ്ങിയിരിപ്പാണ്…..
“കുറച്ച് ദിവസത്തെ കാര്യല്ലേ….വേഗം പോയിട്ട് വരാന്നെ….ഇറങ്ങാൻ നേരത്തു മുഖം വാട്ടിയിരിക്കാണ്ട് ഒന്ന് ചിരിക്കമ്മു…..”
“ഇപ്പൊ എന്തിന്റെ അത്യാവശ്യം ഉണ്ടായിട്ടാ നീയീ പോണേ…”
“കാശിനാവശ്യം ഇല്ലാത്ത മനുഷ്യരുണ്ടോ അമ്മു….നിന്റെ sem ഫീയും അടക്കാറായില്ലേ….ഇതിപ്പോ അതിന് മാത്രല്ല….ഒരു ചെറിയ വലിയ ആഗ്രഹം ഉണ്ടെനിക്ക് അതു നേടാനായി കൂടെയാ….ഒക്കേം പറഞ്ഞുതരാം ഒരു ദിവസം….ഇപ്പൊ പിണങ്ങാണ്ട് ഒരുമ്മ തന്നു പറഞ്ഞുവിടെടി…..”
അമ്മു പിന്നൊത്തിരി കടുംപിടുത്തതിന് നിന്നില്ല….
കണ്ണുനിറഞ്ഞത് അവനെ കാണിക്കാതെ കെട്ടിപിടിച്ചു മുഖം മുഴുവൻ ഉമ്മകൊണ്ട് മൂടി തിരിഞ്ഞുനിന്നു…..
ഇനിയൊരാഴ്ച ഒറ്റക്കല്ലെന്നും പറഞ്ഞു അവളുടെ ടിഷർട്ടും ടവലും അലമാരിയിൽ നിന്നും എടുത്തു ബാഗിലേക്ക് വച്ചവൻ ഒന്നുകൂടെ യാത്ര ചോദിച്ചു പുറത്തിറങ്ങി…..
മുമ്പൊക്കെ അവൻ പോകുമ്പോൾ സന്തോഷമായിരുന്നു ആ സാമീപ്യം കൊണ്ടുള്ള വീർപ്പുമുട്ടലില്ലാതെ അർമാദിക്കാമല്ലോ എന്നോർത്ത്…..
ഇന്നിപ്പോ ചങ്കുപൊടിയുവാണ്…..
ചൂടുവെള്ളമൊഴിച്ച നീറ്റുകക്ക പോലെ ചുട്ടു നീറുവാണ്….
ഹരിയാ കരഞ്ഞു ചുമന്ന കണ്ണും മുഖവും കണ്ടില്ലെന്നു നടിച്ചു….
അവനങ്ങു ഗൾഫിനു പോയതൊന്നും അല്ലാലോ അടുത്താഴ്ചയിങ് വരൂല്ലേയെന്നും പറഞ്ഞു മായ അവളെ അകത്തേക്ക് കയറ്റി…..
പ്രണയിച്ചുതുടങ്ങിയതിൽ പിന്നെ അകന്നിരുന്നിട്ടില്ലാത്തവർക്ക് അതു വല്ലാത്ത നോവ് തന്നെയായിരുന്നു….
അതു സഹിക്കാൻ വയ്യാഞ്ഞിട്ടാണ് കൊലുസും അരഞ്ഞാണവും വിറ്റോ പണയം വച്ചോ എന്താന്ന് വച്ചാ ചെയ്തോന്നും പറഞ്ഞു നീട്ടിയത്….
പക്ഷേ അവനതൊന്നു തൊട്ടുപോലും നോക്കിയില്ല….
ആ ഒരാഴ്ച കടന്നുകിട്ടാൻ അവരിരുവരും മണിക്കൂറേണ്ണി കാത്തിരുന്നു….
അല്ലെങ്കിലേ വന്നതിന്റെ പിറ്റേന്നു തന്നെ വേണ്ടിയിരുന്നില്ലെന്ന് ഹരിക്കൊരായിരം വട്ടം തോന്നിയിരുന്നു…
പക്ഷേ അപ്രതീക്ഷിതമായി വന്ന ലോറി സമരവും
💬 Comments
View all comments