0%

Chapter Title : മഴനീർതുള്ളികൾ 5 [Anamika]

Author : Anamika Read All Parts 59K

പറഞ്ഞു പുള്ളി അന്നെന്നെ……

അടുത്ത വർഷം നടന്ന എക്സാം എഴുതാൻ നിർബന്ധിച്ചു….

ഹോസ്പിറ്റലിൽ കൊണ്ടുപോയി കൗൺസിലിങ് തന്നു…

അതിലുമുപരി പുള്ളിയോടുള്ള സഹവാസം ആയിരുന്നു എന്നെ മാറ്റിയത്…..

പിജിക്ക് IGNOU യിൽ ചേർത്തു…..

NET എഴുതാൻ പ്രേരിപ്പിച്ചു….

സാറും പോലീസിൽ ചേരും മുന്നേ രണ്ടുവർഷത്തോളം കോളേജിൽ പഠിപ്പിച്ചിരുന്നു…..

ടീച്ചിങ് തന്നെയാണ് താല്പര്യം എന്നുപറഞ്ഞപ്പോൾ NET ക്വാളിഫൈ ചെയ്താൽ സാറിന്റെ കോണ്ടക്ട്സ് വച്ചിട്ടൊരു കോളേജിൽ ജോലിയും സർ ഓഫർ ചെയ്തിരുന്നു..

“പിന്നെന്താ നീ പഠിപ്പിക്കാനൊന്നും കയറാഞ്ഞേ…..”

“എനിക്ക് phd കൂടെ ചെയ്യണമായിരുന്നു…

ഇല്ലെങ്കിൽ ലെക്ചർർ പോസ്റ്റിൽ കുടുങ്ങിപോകുമെടി…..”

“സ്റ്റാർട്ട്‌ ചെയ്തോ നീ….എന്നിട്ടത്…..”

“സ്റ്റാർട്ട്‌ ചെയ്യാൻ പോയിട്ട് തിസിസ് ഞാനിതുവരെ തീരുമാനിച്ചിട്ടില്ല……

ഇതൊന്നും അത്ര ഈസിയിൽ നടക്കില്ലമ്മു….

ഒന്നാമത് phd യ്ക്ക് രജിസ്റ്റർ ചെയ്താൽ പിന്നെ അതിന്റെ പിന്നാലെ അലയേണ്ടി വരും…..

എനിക്കാണെങ്കിൽ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എവിടെയെങ്കിലും ചെയ്യാൻ ആണ് ആഗ്രഹം…..

നാലഞ്ച് കൊല്ലം നാട്ടിന്നെ പോയിക്കിട്ടും…..

അതിന് മുന്നേ തലയിൽ കൂടിയ ആഗ്രഹം ആയിരുന്നു വീട്….

നാട്ടുകാരെ കാണിക്കാൻ വേണ്ടീട്ടൊന്നും അല്ല….

എന്നെക്കൊണ്ടും കഴിയും ചിലതൊക്കെ എന്ന് എനിക്ക് തന്നെ സ്വയം ബോധിക്കാൻ……

ഈ കൊല്ലം കൊണ്ട് വീടുപണി കഴിഞ്ഞാൽ നേരെ ഡൽഹി….

കിട്ടിയാൽ JNU…..

ഇനിയൊരു കൊല്ലം കൂടെയേ JRF ന് വാലിഡിറ്റി ഉള്ളൂടി…..“

“സോ കരിയർ പ്ലാനിംഗൊക്കെ കാര്യമായിട്ട് മുന്നോട്ട് പോണെന്റെ ഇടക്കാരുന്നുലെ എന്റെ എൻട്രി…..”

“നിന്റെ എൻട്രി അല്ലല്ലോ അമ്മു….നിന്നെ വലിച്ചിട്ടതല്ലേ ഞാൻ ഇതിനകത്തേക്ക്……

ഒരു 6 കൊല്ലത്തേക്ക് മാര്യേജ് എന്ന പ്ലാനേ എനിക്കില്ലായിരുന്നു….

ആ എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണ്

💬 Comments

View all comments