Chapter Title : മഴനീർതുള്ളികൾ 6 [Anamika]
ആ കൗമാരക്കാരനെ…..
വാക്കുകളില്ലാതെ മൗനം കൊണ്ട് വാചാലനായി അവളെ പ്രണയത്തിൽ മുക്കിതാഴ്ത്തിയ മേലെപ്പാട്ടെ നന്ദൻ മേനോനെ……
പക്ഷേ ഇതൊന്നും താൻ അനുഭവിച്ചതിനു പകരം ആവില്ലല്ലോ….
കരഞ്ഞു തീർത്ത രാത്രികൾ….വിശന്നു കരയുന്ന കുഞ്ഞിന് കൊടുക്കാൻ ഒന്നുമില്ലാതെ ലളിതേച്ചിയുടെ കരുണയിൽ ജീവിച്ച കുറെ പകലുകൾ…..
എവിടേക്കെങ്കിലും ഓടി പോകാമായിരുന്നില്ലേ….
ഒന്നും ഒന്നും വേണ്ടായിരുന്നു കൂടെയൊരു ജീവിതം അതു മാത്രമല്ലെ ആഗ്രഹിച്ചിട്ടുള്ളു….
എന്ത് പണി ചെയ്യാനും എങ്ങനെ ജീവിക്കാനും തയ്യാറായിരുന്നല്ലോ ഞാൻ…
കൂടെ കൂട്ടിയില്ലല്ലോ…..
ഒറ്റയ്ക്ക് നരകിക്കാൻ വിട്ടില്ലേ…….
അച്ഛനെന്നു വിളിക്കാണ്ട് ആ തണലെൽക്കാതെ തന്റെ കുഞ്ഞു വളർന്നില്ലേ….
ശിലപോലെയാ സീറ്റിൽ ഉറഞ്ഞുപോയ മായയുടെ തൊണ്ടക്കുഴിയിൽ പറയാൻ വെമ്പിവന്നതെല്ലാം ശ്വാസം മുട്ടി മരിച്ചുകിടന്നു……
“ഒന്ന് ക്ഷമിച്ചുകൂടെ….അമ്മ മരിച്ച അന്ന് രാത്രി തന്നെ വന്നതല്ലേ ഞാൻ…..നിങ്ങളെ കൂടെ കൂട്ടാൻ…..കേൾക്കാൻ പോലും കൂട്ടാക്കിയില്ല നീ…..”
“എന്നെക്കൊണ്ട് കഴിയില്ല…ഇനിയൊരു കൂട്ടുമെനിക്ക് വേണ്ട….ദയവ് ചെയ്ത് ഇനിയോരോന്ന് കാട്ടിക്കൂട്ടി എന്റെ കുഞ്ഞുങ്ങടെ ജീവിതം ഇല്ലാണ്ടാക്കരുത്…..”
നന്ദൻ അവളെ തന്നെ നോക്കിയിരുന്നു……
പഴയ വായാടി അല്ല….വാക്കുകൾക് കനം വച്ചിരിക്കുന്നു….
തീരുമാനങ്ങൾക് ആഴം കൈവന്നിരിക്കുന്നു……
വെള്ളിമുത്ത് വീണു ചിതറുമ്പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് തന്റെ പിടിവിട്ടു കുതറിയോടി മറഞ്ഞിരുന്ന മെലിഞ്ഞു കൊലുന്നനെയുള്ള പാവാടകാരി ഫുട്ബോളു പോലുരുണ്ടപ്പോളേക്ക് മനസ്സും കടുത്തു പോയിരിക്കുന്നു…..
അനുഭവങ്ങൾ അവളെ അങ്ങനെയാക്കിത്തീർത്തിരിക്കുന്നു…
“എനിക്ക് പോണം……”
നന്ദൻ മറുത്തു പറയാതെ ഡോർ തുറന്നുകൊടുത്തു…..
മായയെ തിരഞ്ഞു മടുത്ത് ഒടുവിൽ വരുമ്പോൾ കാണട്ടെന്ന് വച്ചു ട്യൂബ് ലൈറ്റിന്റെ അടിയിൽ വെള്ളോം പിടിച്ചു പോസ്റ്റിനു തട്ടുവച്ച പോലെ നിൽക്കുന്ന അരുണിന്റെ അടുത്തേക്ക് വേഗം നടന്നു മായ….
ആ പോക്ക് നോക്കി ഒന്ന് നിശ്വസിച്ചു കണ്ണടച്ചു സീറ്റിലേക്ക് ചാരി കിടന്നു നന്ദൻ….
“അമ്മേതെവിടെ പോയി……”
“അത്….ഞാനാ പ്രമീളേച്ചിയെ കണ്ടോന്ന് മിണ്ടി നിന്നതാടാന്നും പറഞ്ഞ് അവൻ അടുത്ത് കൊണ്ട് പോയി വച്ചിരുന്ന ബൈക്കിനടുത്തേക്ക് നടന്നു…
കയറും മുന്നേ ഹരിക്ക് മെസ്സേജും ഇട്ടു പോകുവാണെന്ന്…
സമയമെത്രായിയെന്ന്
💬 Comments
View all comments