0%

Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 797

വേണ്ടിയെങ്കിലും ഒരു കല്യാണം കഴിക്കാൻ, എന്നിട്ടും ഒരു വാശിയോടെ ഞാൻ നിന്നെ വളർത്തി, ഒരുപാട് ബുദ്ധിമുട്ടി നിന്റെ വളർച്ചയുടെ പല ഘട്ടങ്ങളിലും, അവിടെയെല്ലാം അസാധാരണമായ പക്വത നീ കാണിച്ചു, എന്റെ മോളെ ഞാൻ വളർത്തിയത് നല്ല രീതിയിൽ തന്നെയാണ് അതിലെനിക്ക് ഒരു സംശയവുമില്ല, പക്ഷേ ഈ മൂന്ന് ദിവസങ്ങൾക്കൊണ്ട് ന്റെ വാവക്കെന്തോ മാറ്റങ്ങൾ വന്നപോലെ മാഷിന് തോന്നുന്നു, അതെന്താണെന്ന് ഞാൻ ചോദിക്കുന്നില്ല, അതെന്തായാലും നല്ല രീതിയിൽ പരിഹരിച്ച് നാളെമുതൽ നീയെന്റെ പഴയ ചുണക്കുട്ടിയാവണം, അല്ല മോൾക്ക് ഒറ്റയ്ക്ക് പരിഹരിക്കാനാവാത്ത കാര്യമാണെങ്കിൽ മാഷിനോട് പറയണം, എന്ത് പ്രശ്നമായാലും ഞാനുണ്ടാകും ന്റെ വാവയുടെ കൂടെ…”

മാഷ് അവളെ നോക്കി പറഞ്ഞു

നിള ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു,

“എന്നാ മോള് പോയി ഒറങ്ങിക്കോ… നാളെ സ്കൂളിൽ പോകേണ്ടതല്ലേ….”

മാഷ് അവളോട് പറഞ്ഞു

അവൾ പതിയെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.

🪶

രാവേറെ ചെന്നിട്ടും നിള ഉറക്കം വരാതെ കിടന്നു, ഓർക്കുമ്പോൾ അവൾക്ക് നെഞ്ച് പൊട്ടുമ്പോലെ തോന്നി, അപ്പുവിനോട് അവർക്കുള്ള പ്രണയം അവളുടെ നെഞ്ചിൽ അത്രയ്ക്ക് വേരോടിയിരിന്നുവെന്ന് അവൾക്ക് അപ്പോഴാണ് മനസ്സിലായത്,

‘ഇല്ല… മാറണം… മറക്കണം… തന്റെ പ്രണയത്തെ തന്റെ നെഞ്ചിൽത്തന്നെ കുഴികുത്തി മൂടണം, അല്ലെങ്കിൽ തന്നെ ചുറ്റി നിൽക്കുന്ന എല്ലാവർക്കും അതൊരു വേദനയായിരിക്കും, മാഷിനും ശോഭമ്മയ്ക്കും എല്ലാവർക്കും…’

ഉറച്ച തീരുമാനത്തോടെ എപ്പോഴോ നിള നിദ്ര പൂകി,

🪶

അപ്പുവും ഉറങ്ങാതെ കിടക്കുകയായിരുന്നു, ഒരു ദിവസം ആരെയും വിളിക്കാതെയും കാണാതെയും കടന്നുപോയി, പക്ഷേ തന്നെക്കൊണ്ട് കഴിയുന്നില്ല, നിളേച്ചിയും ചന്തുവും അവന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു, എല്ലാ പിണക്കവും മാറ്റാൻ അവൻ രണ്ടുപേരെയും രാവിലെമുതൽ വിളിക്കുന്നു

💬 Comments

View all comments