Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]
രണ്ടുപേരും ഫോൺ എടുത്തില്ല, നേരിട്ട് കാണാൻ മനസ്സനുവദിക്കാത്ത പോലെ, ഇനിയും അവർ ഏതെങ്കിലും പറഞ്ഞാൽ തനിക്കത് താങ്ങാൻ കഴിയില്ല എന്നപോലെ, രാത്രി ഭക്ഷണം കഴിക്കുമ്പോളാണ് അമ്മ പറഞ്ഞത് നിളേച്ചിയുടെ പനിയുടെ കാര്യം, ആ സമയം തന്റെ നെഞ്ചോന്ന് പിടച്ചു, അല്ലെങ്കിലും അവൾക്ക് എന്തെങ്കിലും അസുഖമോ മറ്റൊ വന്നാൽ തന്റെ നെഞ്ച് പിടയും, അവളെ കഴിഞ്ഞേയുള്ളൂ ലോകത്ത് തനിക്കാരും, അവൻ വെറുതെ താൻ ജീവനെപ്പോലെ കൊണ്ട് നടക്കുന്ന ബ്രൗൺ പുറംച്ചട്ടയുള്ള ഡയറിയിലേക്ക് നോക്കി, അവന്റെ നെഞ്ചിൽ മഞ്ഞു വീണ സുഖം തോന്നി… അസുഖമാണെന്നറിഞ്ഞിട്ട് അവളെ വിളിച്ചു നോക്കി, ഫോൺ സ്വിച്ഓഫ്… നാളെത്തന്നെ ചെന്ന് രണ്ടുപേരുടെയും പിണക്കം മാറ്റണം… അവൻ ചിന്തിച്ചുകൊണ്ട് ഉറങ്ങാൻ കിടന്നു…
🪶
എപ്പോഴത്തെയും പോലെ അതിരാവിലെതന്നെ നിള എഴുന്നേറ്റ് ഫ്രഷായി അടുക്കളയിൽ കയറി ചായ ഇട്ട് മാഷിന് കൊടുത്തു, ഉമ്മറത്ത് ന്യൂസ്‌പേപ്പറുമായിരുന്ന മാഷ് അവളുടെ പ്രസന്നമായ മുഖം കണ്ട് ആശ്വസിച്ചു,
പ്രാതൽ ഉണ്ടാക്കി കഴിക്കാൻ ഇരിക്കുമ്പോഴാണ്, അപ്പുവിന്റെ കാർ മുറ്റത്ത് വന്ന് നിന്നത്, കാറിൽ നിന്നിറങ്ങി അപ്പു അകത്തേക്ക് വന്നു, അവനെക്കണ്ട നിള ഒരു നിമിഷം ഉള്ളിൽ പൊട്ടിയ വേദന തിരിച്ചറിഞ്ഞു, അവൾക്ക് അവനെ നോക്കാൻ പോലും കഴിഞ്ഞില്ല, ആ മുഖത്ത് നോക്കിയാൽ താൻ പൂട്ടിവച്ചിരിക്കുന്ന വികാരങ്ങൾ ശക്തിയായി പുറംതള്ളും എന്നവൾക്ക് അറിയാമായിരുന്നു,
“അപ്പു… വാടോ… ഭക്ഷണം കഴിക്കാം…”
മാഷിന്റെ സന്തോഷത്തോടെയുള്ള ശബ്ദം കേട്ടാണ്, നിള ചിന്തയിൽ നിന്നുണർന്നത്, അപ്പു ചിരിച്ചുകൊണ്ട് നിളയെതന്നെ നോക്കി ഡെയിനിങ് ചെയർ വലിച്ച് ഇരുന്നു, നിള അവനെ നോക്കാതെ അവനും മാഷിനും ഭക്ഷണം വിളമ്പി, അവളുടെ ഓരോ ഭാവങ്ങളും സാകൂതം
💬 Comments
View all comments