Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]
വിക്ഷിച്ചുകൊണ്ട് അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി, അവളുടെ അവഗണന അവനെ അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടായിരുന്നു, ഭക്ഷണം അവന്റെ തൊണ്ടയിൽ നിന്നിറങ്ങുന്നില്ലായിരുന്നു, കഴിച്ചു കഴിയും വരെ നിള അവനരികിലേക്ക് വന്നിരുന്നില്ല,
സ്കൂളിലേക്ക് പോകാൻ ഒരുങ്ങി കണ്ണാടിയിൽ നോക്കുമ്പോഴാണ് വാതിൽക്കൽ അപ്പു വന്ന് നിൽക്കുന്നത് നിള കണ്ണാടിയിൽ കാണുന്നത്, അവൾ ഒരു നിമിഷം നിശബ്ദയായി, അപ്പു അകത്തേക്ക് കയറി വന്നു
“നിളേച്ചി…”
അവൻ പതിയെ വിളിച്ചു
അവൾ അവന് നേരെ തിരിഞ്ഞു, അവന്റെ കണ്ണിലെ നീർതിളക്കം അവളുടെ നെഞ്ചിലൊരു വേദനതീർത്തു,
“എന്താടാ… എന്താ അപ്പൂട്ടാ കരയുന്നെ…?”
അവൾ വെപ്രാളത്തോടെ അവനരികിൽ വന്ന് അവനെ ചേർന്ന് നിന്ന് ചോദിച്ചു
അപ്പു ഒന്നും മിണ്ടാതെ കണ്ണ് അമർത്തി തുടച്ചു,
“എന്നെ എല്ലാരും ഒറ്റപ്പെടുത്തുകയാണല്ലേ…? നീയും ചന്തുവും കാണിക്കുന്ന അകൽച്ച എന്റെ ചങ്ക് പറിച്ചെടുക്കുന്ന വേദനയാണ്… തെറ്റ് എന്റെ ഭാഗത്താണ്… ഒരേ ആത്മാവ് പോലെ നടക്കുന്ന എന്റെ ചന്തുവിനെ ഞാൻ തല്ലാൻ പാടില്ലായിരുന്നു, എല്ലാം എന്റെ തെറ്റാണ്… ഈ കഴിഞ്ഞ രണ്ട് ദിവസം ഞാനെങ്ങനാ തള്ളിനീക്കിയതെന്ന് എനിക്കറിയില്ല… ഞാനവന്റെ കാല് പിടിച്ച് മാപ്പ് പറഞ്ഞോളാം, എന്നോട് പിണങ്ങല്ലേ നിളേച്ചി…”
അവനൊരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞുകൊണ്ട് പറഞ്ഞു
അവൾക്കും വല്ലാത്ത വേദന തോന്നി, തന്റെ പ്രാണന്റെ കണ്ണിലെ വേദന അവളിലേക്കും പകർന്നു, അവളെല്ലാം ഒരു നിമിഷം വിസ്മരിച്ചു, ഇപ്പോൾ അവളുടെ മുന്നിൽ ചിണുങ്ങിക്കരയുന്ന അവളുടെ കുഞ്ഞ് കളിക്കൂട്ടുകാരൻ മാത്രമായി അവൻ, അവളുടെ മനസ്സിൽ അവനോട് പ്രണയത്തേക്കാളേറെ വാത്സല്യം നിറഞ്ഞു വന്നു, അവളുടെ കണ്ണിലും ഒരുറവ പിറവിയെടുത്തു, അവൾ അവന്റെ കൈകളിൽ ചേർത്ത് പിടിച്ചു
“അയ്യേ… എന്താടാ ഇത്…? കരയുന്നോ…?
💬 Comments
View all comments