0%

Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 801

ക്ഷേത്രത്തിലെ ഉച്ചഭക്ഷിണിയിൽ നിന്നും മയിൽ‌പീലിയിലെ ഗാനം ഒഴുകിവന്നു

“ഒരു ജന്മം കായാവായ് തീര്‍ന്നെങ്കിലും

മറുജന്മം പയ്യായി മേഞ്ഞെങ്കിലും

യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന

യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ…

പ്രേമത്തിൻ ഗാഥകൾ തീര്‍ത്തെങ്കിലും

എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ

കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ‍ വിളിച്ചൂ…”

അവൾ ഒരു നിമിഷം ആ ഗാനത്തിന്റെ വരികൾ ശ്രദ്ധിച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു,

പിന്നീട് പ്രസാദം വാങ്ങി തിരികെ നടന്നു

“കുട്ടി ഒന്ന് നിൽക്കൂ…”

പുറകിൽ നിന്നും ഒരു വിളി കേട്ട് നിള തിരിഞ്ഞു നിന്നു,

അവൾ നോക്കുമ്പോൾ അൻപത് വയസോളം പ്രായം വരുന്ന ഒരു സ്ത്രീ അവളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു

സെറ്റ് മുണ്ടാണ് വേഷം വെളുത്തിട്ട് അല്പം തടിച്ച പ്രകൃതം… നെറ്റിയിൽ ക്ഷേത്രത്തിലെ ചന്ദനക്കുറി നീളത്തിൽ വരച്ചിട്ടുണ്ട്, അവർ പുഞ്ചിരിയോടെ അടുത്തേക്ക് വന്നു, നിളയും അവരെ നോക്കി പുഞ്ചിരിച്ചു

“എന്താ കുട്ടീടെ പേര്…?”

അവർ ചോദിച്ചു

“നിള..”

അവൾ പുഞ്ചിരിയോടെ പറഞ്ഞു

“എന്റെ പേര് മഹേശ്വരി…”

അവർ അവളെ കൗതുകത്തോടെ നോക്കികൊണ്ട് പറഞ്ഞു

“ഞാൻ ക്ഷേത്രത്തിനകത്തുവച്ച് കണ്ടാർന്നു…”

അവർ അവളുടെ നീണ്ട മുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു

നിള പുഞ്ചിരിച്ചതേയുള്ളു

“ഞങ്ങൾ ഇവിടെ പുതുതായി താമസിക്കാൻ വന്നതാ… പോസ്‌റ്റോഫീസിനടുത്തുള്ള വീട്ടില്…”

അവർ അവളെക്കൂട്ടി നടന്നുകൊണ്ട് പറഞ്ഞു,

“മോള് നല്ല സുന്ദരികുട്ടിയാട്ടോ… മോളെ കണ്ടപ്പോ എന്തോ ഒരടുപ്പം തോന്നി അപ്പൊ എനിക്കൊന്ന് സംസാരിക്കണമെന്ന് തോന്നി, അതാ ഞാൻ വിളിച്ചത്…”

അവർ പറഞ്ഞുകൊണ്ട് അവളെയുംകൂട്ടി താഴേക്ക് നടന്നു, അതിനിടയിൽ അവർ എന്തെക്കെയോ പറഞ്ഞു, അതിനെല്ലാം പുഞ്ചിരിയോടെ നിള ഒന്നോ രണ്ടോ വാക്കിൽ ഉത്തരം

💬 Comments

View all comments