Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]
പറഞ്ഞു, പാർക്കിങ്ങിൽ എത്തുമ്പോ അവർ നല്ലൊരു സൗഹൃദം അവളിൽ ഉണ്ടാക്കിയെടുത്തു, താഴെ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് അവർ നടന്നു, കാറിനുള്ളിൽ നിന്നും കാണാൻ സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു, അയാൾ അവളെ ഒരു നിമിഷം നോക്കിനിന്നു,
“ആ മോളെ… ഇതെന്റെ മൂത്ത മോനാ… അഭിക്കുട്ടൻ… അല്ല അഭിറാം…”
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു, അവൾ അഭിറാമിനെ നോക്കി പുഞ്ചിരിച്ചു, അഭിറാം തിരിച്ചും…
“പോകാം അമ്മേ സമയം പോയി…”
അവൻ ധൃതികൂട്ടി,
“ഹ.. നിക്കടാ… എനിക്കീ മോളെ വല്യഷ്ടായി… മോള് സമയം കിട്ടുമ്പോ വീട്ടിലേക്ക് വരുട്ടോ…”
അവർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, അവൾ അതിന് പതിയെ തലയാട്ടി
അവർ രണ്ടുപേരും അവളെനോക്കി പുഞ്ചിരിച്ചുകൊണ്ട് കാറിൽ കയറിപ്പോയി
അവൾ പതിയെ നടന്ന് അപ്പുവിന്റെ കാറിനടുത്തെത്തി, അപ്പു അവളെക്കാത്ത് കാറിൽ ഇരിക്കുന്നുണ്ടായിരുന്നു… അവൾ അകത്ത് കയറിയതും അവൻ അവൾ തനിക്ക് കുറി വരച്ചുതരുമെന്ന പ്രതീക്ഷയോടെ അവളെ നോക്കി, എന്നാൽ നിള ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരിക്കുകയാണുണ്ടായത്, അവന്റെ നെഞ്ച് ഒന്ന് വിങ്ങി, പിന്നീട് അവൻ പതിയെ വണ്ടി മുന്നിലേക്കെടുത്തു,
അപ്പുവിന്റെ മുഖം മങ്ങിയത് നിള കണ്ടെങ്കിലും അവൾ കാണാത്ത ഭാവത്തിലിരുന്നു,
അപ്പു അവളെ സ്കൂളിന്റെ ഗേറ്റിൽ കൊണ്ട് വിട്ടു, നിള അവനെ നോക്കാതെ സ്കൂളിലേക്ക് കയറിപ്പോയി, ഒരു നിമിഷം അപ്പു വേദനയോടെ അവളെ നോക്കിയിട്ട് കാർ മുന്നിലേക്കെടുത്തു,
കാർ പോയതും നിള അത് പോയ വഴി ഒന്ന് തിരിഞ്ഞുനോക്കി, പിന്നീട് നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് സ്കൂളിലേക്ക് നടന്നു
🪶
നിള സ്റ്റാഫ് റൂമിലേക്ക് ചെല്ലുമ്പോൾ കവിതയുണ്ടായിരുന്നു അവിടെ,
“ആ നിളക്കുട്ടി വന്നോ…? ഞാൻ
💬 Comments
View all comments