0%

Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 805

ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിക്കാൻ അഭിമാഷിന് കഴിഞ്ഞു, കവിത ഇതെല്ലാം ചെറിയ പുഞ്ചിരിയോടെ നോക്കിയിരുന്നു.

🪶

അപ്പു വർക്ഷോപ്പിലേക്ക് ചെല്ലുമ്പോൾ ചന്തു അവിടേക്ക് വന്നതേ ഉണ്ടായിരുന്നുള്ളു, അപ്പുവിന്റെ കാറ് കണ്ട് ചന്തു സംശയത്തോടെ ഒന്ന് നോക്കിയിട്ട്, മുഖം കടുപ്പിച്ച് തന്റെ ജോലികളിലേക്ക് തിരിഞ്ഞു, അപ്പു നടന്ന് അവനടുത്തെത്തി,

“ചന്തു…”

അവൻ വിളിച്ചു, ചന്തു പതിയെ മുഖമുയർത്തി അവനെ നോക്കി

“കാറിന് എന്തേലും പ്രശ്നമുണ്ടെങ്കിൽ പിള്ളേരോട് പറഞ്ഞാ മതി… ഞാനല്പം തിരക്കിലാ…”

അവൻ ഗൗരവത്തോടെ പറഞ്ഞുകൊണ്ട് പണിയിലേക്ക് തിരിഞ്ഞു,

“എനിക്ക് നിന്നോടൽപ്പം സംസാരിക്കാനുണ്ട്…”

അപ്പു അവനോട് പറഞ്ഞു

“എന്ത് കാര്യം… ഇന്നലത്തെന്റെ ബാക്കിയാണെങ്കി എനിക്ക് താല്പര്യമില്ല…”

ചന്തു പറഞ്ഞു

“ചന്തു പ്ലീസ്‌… ഒരഞ്ചുമിനിറ്റ്…”

ചന്തു അവനെയൊന്ന് നോക്കി അവന്റെ മുന്നിൽ നിന്നു,

അപ്പു ഒരു നിമിഷം വാക്കുകൾ കിട്ടാതെ നിന്നു, പിന്നീട് മുന്നിലെ ചായക്കട നോക്കി പറഞ്ഞുതുടങ്ങി

“ചന്തു… നിനക്കോർമ്മയുണ്ടോ മോഹനേട്ടന്റെ ചായക്കടയീന്നാ നമ്മള് പണ്ട് സ്കൂളിലേക്ക് പോകുമ്പോ പുളിമുട്ടായിയും നാരങ്ങ മുട്ടായിയുമൊക്കെ വാങ്ങുന്നത്… ഞാൻ വാങ്ങി ഒളിപ്പിച്ചു വയ്ക്കും… നിളേച്ചിക്ക് കൊടുക്കാൻ…”

അപ്പു അതോർത്തു ചിരിയോടെ പറഞ്ഞു,

“അച്ഛൻ മരിച്ചേപ്പിന്നെ കുറേക്കാലം വിശപ്പ് തീർത്ത് ഉണ്ടിട്ടില്ല ഞാൻ… ആരുമില്ലായിരുന്നു ഞങ്ങക്ക്… എന്റെ നിളേച്ചി അല്ലാതെ, അപ്പോഴും നീയോടി വീട്ടിലേക്ക് വരും… നിക്കറിന്റെ പോക്കെറ്റിൽ ഒളിപ്പിച്ച പലഹാരങ്ങളുമായിട്ട്… ഓർമ്മയുണ്ടോ നിനക്കതൊക്കെ…?”

അപ്പു എല്ലാം കേട്ട് ദൂരേക്ക് വിഷമത്തോടെ നോക്കിനിൽക്കുന്ന ചന്തുവിനോട് ചോദിച്ചു, അവൻ ഒന്നുമിണ്ടാതെ അപ്പുവിനെ നോക്കി

“അന്നും ഇന്നും ഇനി എന്നും എനിക്ക് നല്ലൊരു കൂട്ടുകാരനായി, എനിക്ക് വേണ്ടി എന്തും ചെയ്യുന്ന എന്റെ സഹോദരനായി… നീയും നിളേച്ചിം

💬 Comments

View all comments