0%

Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 808

അല്ലാതെ എനിക്കാരാ ഉള്ളത്… നിങ്ങളൊക്കത്തന്നെയാ എന്റെ ലോകം… ആ നിന്നെയാ ഞാനന്ന് തല്ലിയത്… സോറിഡാ… അറിയാതെ പറ്റിപ്പോയതാ… ഞാൻപറയാൻ പാടില്ലാത്തതും ചെയ്യാൻ പാടില്ലാത്തതും ചെയ്തുപോയി, നിനക്കെന്നോട് ക്ഷമിക്കാൻ പറ്റോ…?”

അവസാനം അപ്പുവിന്റെ വാക്കിടറിപ്പോയി

ചന്തുവിന് അവന്റെ നിൽപ്പും ഭാവവും കണ്ട് പാവം തോന്നി

“അതിന് പകരമായി നിനക്കെന്നെ ദേഷ്യം തീരുന്നവരെ തല്ലിക്കോ…”

അപ്പു അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു

ചന്തുവും വല്ലാത്ത ഒരവസ്ഥയിലായിരുന്നു… അവനും അപ്പുവിനെ ചേർത്തുപിടിച്ചു

“അയ്യേ… എന്താടാ ഇത്… എനിക്ക് നിന്നോട് പിണക്കോന്നുല്ല… നിനക്ക് എന്നേ തല്ലാനുള്ള അവകാശവും അധികാരവും ഉണ്ട്… പിന്നെന്താ…?”

ചന്തു പറഞ്ഞു, അത് കേട്ട് അപ്പുവിന്റെയും മനസ്സ് നിറഞ്ഞു

🪶

കോഫിഷോപ്പിൽ ഇരിക്കുകയായിരുന്നു അപ്പുവും നന്ദനയും, അപ്പു നിളയെയും ചന്തുവിനെയും പറ്റി ഉത്സാഹത്തോടെ പറയുന്നത് മനസ്സിൽ നിറഞ്ഞ അനിഷ്ടം മുഖത്ത് വരാതെ കേട്ടിരിക്കുകയായിരുന്നു നന്ദന,

“ഇന്നാ ഞാൻ മനസ്സറിഞ്ഞു ഒന്ന് ചിരിക്കുന്നത്, നല്ലപോലെ ശ്വാസം വിടുന്നത്…”

അപ്പു രാവിലത്തെ കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് ദീർഘശ്വാസം വിട്ടു

“അനന്തൂന് എല്ലാരോടും വല്ലാത്ത സെന്റിമെന്റ്സ് ആണ്… അതാ കുഴപ്പം, പോണോരൊക്കെ പോട്ടെന്നു വയ്ക്കണം, അതാ വേണ്ടത്…”

നന്ദന അനിഷ്ടത്തോടെ പറഞ്ഞു, അത് കേട്ടതും അപ്പുവിന് ദേഷ്യം വന്നിരുന്നു, എങ്കിലും അതടക്കി അവൻ പറഞ്ഞു

“ആ സെന്റിമെന്റ്സ്… അതൊന്നുകൊണ്ടാ ഞാനിപ്പോ ഇവിടെ വരെ എത്തിയത്, നന്ദനയുടെ മുന്നിൽ ഇപ്പൊ ഇങ്ങനെയിരിക്കാൻ കഴിയുന്നതുപോലും… താൻ പറഞ്ഞ യോഗ്യത ഉണ്ടായതുപോലും അവരോടുള്ള ആ സെന്റിമെന്റ്സ് കൊണ്ടാ…”

അവൻ അല്പം ഗൗരവത്തിൽ തന്നെപറഞ്ഞു, അത് കേട്ട് നന്ദനയുടെ മുഖമല്പം മങ്ങി, പിന്നീട് അത് ഒളിപ്പിച്ച്, അവൾ അവനെ നോക്കി ചിരിച്ചു

“അനന്തൂ…

💬 Comments

View all comments