Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]
തരുമ്പോൾ, അന്ന് ആദ്യമായി താൻ കണ്ട അവളുടെ മനോഹരമായ പൊക്കിൾചുഴി ആണോ…? അറിയില്ല…
അന്ന് ആ പാൽനിറമുള്ള വയറിൽ കവിൾ ചേർത്ത് ഇരിക്കുമ്പോൾ അവളുടെ രോമങ്ങൾ വിറച്ചുകൊണ്ട് എഴുന്നേറ്റത് കണ്ടിട്ടാണോ…? അറിയില്ല… അവളുടെ ശരീരത്തിന്റെ മൃദുലത എപ്പോഴെക്കെയോ തന്നിൽ പുളകം കൊള്ളിച്ചത് കൊണ്ടാണോ… അറിയില്ല…
ഒരമ്മയേപ്പോലെ അവളുടെ ജീവനെപ്പോലെ തന്നെ ചേർത്ത് നിർത്തുമ്പോഴാണോ…? അറിയില്ല…
ഒന്നറിയാം ഇവളെന്റെ പ്രാണനാണ്..
അവളെനിക്കേകുന്ന ഓരോ പുഞ്ചിരിയിലും ഞാൻ ലോകം തീർത്തിരുന്നു, അവളുടെ സാമീപ്യം അത്രകണ്ട് കൊതിച്ചിരുന്നു, പക്ഷേ… പാടില്ല…
എന്നോ ഒരിക്കൽ അമ്മ പറയുന്നത് കേട്ടു, മാഷും നിളേച്ചിയും ദൈവത്തിന് തുല്യരാണെന്ന്… അവരെ വിഷമിപ്പിക്കുന്ന ഓരോ പ്രവർത്തിയും ഈശ്വരനുമുന്നിൽ തെറ്റാണെന്ന്… ഒരിക്കൽ മാഷ് തന്നോട് പറഞ്ഞു, നിളേച്ചിയുടെ മുഖത്ത് സന്തോഷം നിറയുന്നതിൽ ഒരു കാര്യം, ഒരു വയറ്റിൽ പിറന്നില്ലെങ്കിലും അവളുടെ കുഞ്ഞനുജനായി താനുള്ളത് കൊണ്ടാണെന്ന്, അപ്പൊ നിളേച്ചിയും തന്നെ ഒരു സഹോദരനായാണോ കാണുന്നത്…? താൻ അവളെ തെറ്റിദ്ധരിക്കുകയായിരുന്നോ…?
ഒരുപാട് ചിന്തിച്ചു… പിന്നീട് ഒരു തീരുമാനമെടുത്തു… പാടില്ല, എന്റെ ജീവിതത്തിൽ എല്ലാ കഷ്ടപ്പാടിലും കൂടെ നിന്നവരെ ചതിക്കാൻ പാടില്ല… നെഞ്ച് പറിച്ചെടുക്കുന്ന വേദനയോടെ തന്റെ പ്രണയത്തിനു മുകളിൽ ഒരു കമ്പളം പുതച്ചു… ഇപ്പോഴും ആണ് കമ്പളത്തിനുള്ളിൽനിന്നും പുറത്തേക്ക് ചാടുവാൻ ആണ് പ്രണയം വെമ്പൽ കൊള്ളുന്നത് താനറിയുന്നുണ്ട്, പക്ഷേ ഇന്നോളം കഴിഞ്ഞിട്ടില്ല അവളെ മറ്റൊരു ഭാവത്തിൽ കാണാൻ… തന്റെ പ്രണയം അത് അവൾ തന്നെയാണ് തന്റെ നിളേച്ചി…
ആ ഭാവത്തിൽ നിന്നും പുറത്തേക്ക് വരാൻ കണ്ടുപിടിച്ച മാർഗമായിരുന്നു നന്ദന… അടുത്തേക്ക് ചെന്നപ്പോളെല്ലാം പണത്തിന്റെ പേര് പറഞ്ഞ് ആട്ടിപ്പായിച്ചു… പിന്നീട് അതൊരു വാശിയായി… പണമുണ്ടാക്കി,
💬 Comments
View all comments