0%

Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 821

മിണ്ടാതെ കാൾ കട്ട്‌ ചെയ്തു,

🪶

പോകാനിറങ്ങുമ്പോൾ അപ്പു ശോഭയെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു, ശോഭ ഒരു കൊച്ച് കുട്ടിയെപ്പോലെ അവനെ ചേർന്ന് നടന്നു

അവൻ ശോഭയ്ക്ക് പുഞ്ചിരിയോടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു, ശോഭ തിരിച്ചും

അവൻ എല്ലാവരെയും നോക്കി യാത്രപറഞ്ഞു, പക്ഷേ അവൻ കാണാൻ കൊതിച്ച ഒരു മുഖം അവിടെയില്ലാത്തതിനാൽ അവന് വല്ലാത്ത വിഷമം തോന്നി, അപ്പു നിറക്കണ്ണുകളോടെ കാറിലേക്ക് കയറി, എയർപോർട്ടിൽ ആക്കാൻ ചന്തു മാത്രം മതിയെന്ന് പറഞ്ഞതുകൊണ്ട് മറ്റാരും കാറിൽ ഉണ്ടായിരുന്നില്ല,

കാറിന്റെ വേഗത കുറയുന്നത് കണ്ടാണ് അപ്പു മൊബൈലിൽ നിന്നും കണ്ണുകൾ എടുത്ത് മുന്നിലേക്ക് നോക്കിയത്, തങ്ങളെ കാത്തെന്നപോലെ അമ്പലത്തിനടുത്തായുള്ള റോഡിൽ നിള നിൽക്കുന്നു, അപ്പുവിന്റെ കണ്ണുകൾ വികസിച്ചു, അവന്റെ ചൊടികളിൽ ഭംഗിയുള്ള ഒരു പുഞ്ചിരി വിരിഞ്ഞു.

🪶

കണ്ണന് മുന്നിൽ കൈകൂപ്പി നിൽക്കുന്ന നിളയെ അപ്പു നോക്കി നിന്നു, അവന്റെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു അതിൽ ഒരു വേദനയുടെ ലാഞ്ജന കണ്ണൻ മാത്രം കണ്ടു,

എന്നോ എപ്പോഴോ മനസ്സിൽ കൂട് കൂട്ടിയവളാണ്, സഹോദരിയായി.. കൂട്ടുകാരിയായി.. അമ്മയായി.. ഓരോ വേഷപകർച്ച നടത്തിയവളാണ്… അറിയില്ല എന്നോ എപ്പോഴോ ആ ഭാവങ്ങൾക്കെല്ലാം അപ്പുറം, അവളോടുള്ള തന്റെ ഭാവം പ്രണയമായി മാറിയിരുന്നു, അവൾക്കും അങ്ങനെയൊരു വികാരം തന്നിലുണ്ടെന്ന് തോന്നിയിരുന്നു…

എപ്പോഴായിരുന്നു തനിക്ക് അങ്ങനെ തോന്നിത്തുടങ്ങിയത്…? അറിയില്ല…

അന്നൊരിക്കൽ ഇടവപ്പാതിയിൽ നനഞ്ഞ് അവളോടോട്ടി ഒരു കുടക്കീഴിൽ വന്നപ്പോഴോ…? അറിയില്ല…

അന്ന് അവളുടെ ശരീരത്തിലെ ചൂടും, എന്നും എന്നെ കൊതിപ്പിക്കുന്ന അവളുടെ ഗന്ധവുമാണോ…? അറിയില്ല…

അന്നൊരിക്കൽ അമ്പലക്കുളത്തിൽ നിന്നും താമരമൊട്ട് പൊട്ടിച്ച് തിരിച്ചുകയറുമ്പോൾ പടിക്കെട്ടിലിരുത്തി അവളുടെ ദവാണിത്തുമ്പുകൊണ്ട് തലതോർത്തി

💬 Comments

View all comments