0%

Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 824

കാത്തിരിക്കുന്നവരെ ഓർമിക്കണം… പെട്ടെന്ന് എല്ലാം തീർത്തു ഓടിവരണം… ഞാൻ നിന്നെ കാത്ത് ഇവിടെയുണ്ടാകും… ഞാൻ നീ വരുന്നവരെ കണ്ണനോട് മുടങ്ങാതെ പ്രാർത്ഥിച്ചോളാം…”

നിള അവനോട് പറഞ്ഞു

അപ്പു ഒന്നും മിണ്ടാതെ പുഞ്ചിരിയോടെ തലയാട്ടി, പിന്നീട് കാറിലേക്ക് കയറി, ചന്തു കാർ മുന്നോട്ടെടുത്തു,

തന്നിൽനിന്നും അകന്നുപോകുന്ന തന്റെ പ്രാണനെ നിള നിറക്കണ്ണുകളോടെ നോക്കിനിന്നു, കാർ കണ്ണിൽനിന്നും മറഞ്ഞപ്പോൾ അവൾ മുഖം പൊത്തികരഞ്ഞു, അവളുടെ മിഴികൾ ആർത്തലച്ച് പെയ്തു.

🪶

എയർപോർട്ടിലെത്തി, ദീപക് അവരെക്കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു, ദീപകിനെ അപ്പു കൈ കാണിച്ചു അകത്തേക്ക് കയറാന്നേരം അപ്പു ചന്തുവിനെ ഇറുകെ കെട്ടിപ്പിടിച്ചു,

“ഡാ… ചെന്നുടനെ വിളിക്കണം… അതുപോലെ മുടങ്ങാതെ എന്നെയും വിളിക്കണം… എന്ത് പ്രശ്നമുണ്ടേലും പറയണം… കേട്ടോ…”

ചന്തുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അവന്റെ വാക്കുകൾ ഇടറിയിരുന്നു

“വിളിക്കാടാ… അമ്മയേം നിളേച്ചീനേം മാഷിനെമൊക്കെ നോക്കിക്കോളണം… ഞാൻ ചെന്നിട്ട് വിളിക്കാം…”

അപ്പു പറഞ്ഞിട്ട് ഉള്ളിലേക്ക് കയറിപ്പോയി,

ഫ്ലൈറ്റിൽ ഇരിക്കുമ്പോഴും അപ്പുവിന്റെ മനസ്സ് വല്ലാതെ വേവലാതിപ്പെടുന്നുണ്ടായിരുന്നു, കേട്ടടുത്തോളം ചെറിയ പ്രശ്നങ്ങളല്ല അവിടെ ഉണ്ടായിട്ടുള്ളത്, കോടിക്കണക്കിനു രൂപയുടെ ക്രമക്കേടാണ് നടത്തിയിട്ടുള്ളത്, എല്ലാം സെറ്റിൽ ചെയ്യാൻ പറ്റുവോ എന്നറിയില്ല, പറ്റിയില്ലെങ്കിൽ വര്‍ഷങ്ങളോളം ജയിലിൽ കിടക്കേണ്ടിവരും, തന്റെ ഉറ്റവരെ കാണാതെ എത്രനാൾ… അവന്റെ മനസ്സ് ആശങ്കപ്പെട്ടിരുന്നു, വരാൻ പോകുന്ന വിധിയറിയാതെ അപ്പു സീറ്റിലേക്ക് ചാരി കണ്ണടച്ചിരുന്നു,

🪶

ദിവസങ്ങൾ കടന്നുപോയി, അപ്പു അവിടെയത്തിയിട്ട് എല്ലാവരെയും വിളിച്ചിരുന്നു, ഇനി കുറച്ചുദിവസം നല്ല ബിസി ആയിരിക്കുന്നത്കൊണ്ട് ആരെയും വിളിക്കാൻ കഴിഞ്ഞെന്ന് വരില്ലെന്ന് അവൻ പറഞ്ഞിരുന്നു, അതിന് ശേഷം അവന്റെ ഒരു വിവരവും ലഭിച്ചില്ല, അവനെ തിരികെ വിളിക്കുമ്പോൾ സ്വിച്ച്ഓഫ് ആയിരുന്നു, ദിവസങ്ങൾ

💬 Comments

View all comments